29 C
Kochi
Saturday, September 25, 2021

Daily Archives: 27th February 2019

അടിമാലി: ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മുരിക്കാശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറത്തോട് ഇരുമലക്കപ്പ് വരിക്കാനിക്കല്‍ ജയിംസ് ജോസഫ് (54) ആണ് പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷനില്‍ ജീവനൊടുക്കിയത്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് ജപ്തി നടപടിക്ക് നോട്ടിസ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ.മകളുടെ നഴ്‌സിങ് പഠനത്തിനായി 2012 ല്‍ രണ്ടര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീടുണ്ടായ കൃഷി നാശവും, കാര്‍ഷിക വിളകളുടെ നാശവും...
തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പ്രസിദ്ധീകരിച്ചു. കേരള നിയമസഭയുടെ, സ്ത്രീകളുടേയും, കുട്ടികളുടേയും, ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരമാണ്, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചത്. രേഖയില്‍ സ്ഥാപനമേധാവികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്.ഓഫീസ് മേധാവി ഉറപ്പുവരുത്തേണ്ട കാര്യങ്ങളില്‍ സുരക്ഷിതമായ പാസ്‌വേർഡ് പരിപാലനം, സേഫ് സേര്‍ച്ചിംഗ്...
മുംബൈ: ഓഹരിവിപണിയിൽ ബുധനാഴ്ച വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ടായി. സെൻസെക്സ് 600 പോയിന്റോളം താഴ്ന്നു. (36371 - 35735) നിഫ്റ്റി 180 പോയിന്റിൽ അധികം താഴ്ന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷഫലമായാണ് ഓഹരിവിപണിയിലെ വ്യത്യാസമുണ്ടായതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ന്യുഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ, മിഗ് 21 പൈലറ്റ് അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായതായി വാർത്ത പ്രചരിക്കുന്നു. രണ്ട് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു ഓഫീസർ ആശുപത്രിയിലാണെന്നും പാകിസ്ഥാൻ സൈന്യം പറയുന്നു. ഇന്ത്യ ഈ വാർത്ത വൈകിട്ട് 3:15 സ്ഥിരീകരിച്ചു.https://www.youtube.com/watch?v=tmJU2uMgsys&feature=youtu.be&fbclid=IwAR0wOB_SZkOlDztqwzUrIw_1NlvsbETiahFcJEs8fH3OLCpwbmjmpRpqUeE ഇക്കണൊമിക്സ് ടൈംസ് എഡിറ്റർ മനു പബ്ബി ട്വിറ്റർ അക്കൗണ്ടിൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.  എൻ.ഡി.ടി.വി പുറത്തു വിട്ട ചിത്രംഇദ്ദേഹത്തെ സംഘം ചേർന്ന് പിടിച്ച് കൊണ്ടു പോകുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്....
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷെരീഫ് സി. നിർമ്മാണവും സംവിധാനവും നിർവഹിച്ച 'കാന്തൻ ദി ലവർ ഓഫ് കളർ' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയും, സൗബിൻ ഷാഹിറും മികച്ച നടൻമാർക്കുള്ള പുരസ്കാരം പങ്കിട്ടു.ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിനും. നിമിഷ സജയനാണ് മികച്ച നടി. ചോല, ഒരു കുപ്രസിദ്ധ പയ്യൻ...
Updated 4:30 pm IST“ലോകചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുള്ളവയാണ്. യുദ്ധത്തിനു തുടക്കം കുറിച്ചിട്ടുള്ളവർക്ക്, അതെവിടെച്ചെന്ന് അവസാനിക്കും എന്നറിയില്ല. അതുകൊണ്ട് ഞാൻ ഇന്ത്യയോടു ചോദിക്കാനാഗ്രഹിക്കുന്നു, ഞങ്ങളുടെ അടുത്തും, നിങ്ങളുടെ അടുത്തും ഉള്ള ആയുധങ്ങൾ നോക്കുമ്പോൾ, ഒരു തെറ്റായ കണക്കുകൂട്ടൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ,? പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചോദിച്ചു.Updated 4:10 pm ISTകൂടുതൽ സംഘർഷം ഉണ്ടാവുകയാണെങ്കിൽ, സ്ഥിഗതിഗതികൾ നിയന്ത്രണാതീതമാവുമെന്നു വ്യക്തമാക്കിക്കൊണ്ട്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ,...
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ കുഞ്ഞുങ്ങൾക്കെതിരെ കഴിഞ്ഞ നാലു വർഷം നടന്ന ലൈംഗിക പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു.അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചു പിടിക്കപ്പെടുന്നവരുടെ മക്കളെ സർക്കാർ വക ഷെൽറ്ററുകളിലാണ് താമസിപ്പിക്കുന്നതാണ്. മിക്കവാറും കുട്ടികൾക്ക് ഇവിടെയുള്ള ജോലിക്കാരുടെ ഭാഗത്തു നിന്നാണ് ഈ പീഡനം സഹിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് ഡിപ്പാർട്മെന്റിന്റെ ഫെഡറൽ ഡാറ്റ പുറത്തു വന്നത്.2014...
ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക്‌റ്റോക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ അപകീർത്തികരമോ, തെറ്റിദ്ധാരണാജനകമായതോ, വിദ്വേഷമുളവാക്കുന്നതോ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന്റെ ഭാഗമായോ ഉള്ളവയാണെന്നു കണ്ടാൽ നീക്കം ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. നിയമവിരുദ്ധമായ വിവരങ്ങൾ ഇന്ത്യക്കാർ കാണുന്നതിൽ നിന്നും, ഇന്റർനെറ്റ് കമ്പനികൾക്ക് സ്വയമേ വിലക്കാനുള്ള അനുമതിയും...
#ദിനസരികള് 681ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ്, കഴിഞ്ഞ ദിവസം, തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സൈന്യം, ഭീകരന്മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഈ സൈനിക നടപടിയെ, മോദി തന്റെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റും എന്ന ആശങ്ക ഇന്ത്യയിലെ രാഷ്ട്രീയവൃത്തത്തിനകത്ത് സജീവ ചര്‍ച്ചയിലാണ്....
കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്‌ളക്‌സുകളും, പരസ്യ ബോര്‍ഡുകളും, ഹോര്‍ഡിങ്ങുകളും, ബാനറുകളും, കൊടികളും 10 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു ഹൈക്കോടതി അന്ത്യശാസനം നല്‍കി. 10 ദിവസത്തിനു ശേഷവും പരസ്യ ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ സെക്രട്ടറി, ഫീല്‍ഡ് സ്റ്റാഫുമാരെ ഉത്തരവാദികളാക്കി നടപടിയാരംഭിക്കണമെന്നും, ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.അനധികൃത ബോര്‍ഡുകള്‍ നീക്കിയിട്ടില്ലെങ്കില്‍ സെക്രട്ടറി /ഫീല്‍ഡ് സ്റ്റാഫുമാര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും, മുന്‍ഉത്തരവു പ്രകാരം പിഴയും,...