25 C
Kochi
Friday, September 17, 2021
Home 2019 February

Monthly Archives: February 2019

കോഴിക്കോട്:പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും, അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചക്കു രണ്ടു മണി മുതല്‍ നാലു മണി വരെയും, മാനാഞ്ചിറ ഗവ. മോഡല്‍ യു.പി. സ്‌ക്കൂളില്‍ നടത്തും. അപേക്ഷ നല്‍കിയവര്‍ പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പു...
കോഴിക്കോട്: കടുത്ത ലാഭ മോഹം കൊണ്ട് വിഷകരമായതും, മായം കലര്‍ന്നതുമായ ഉത്പ്പന്നങ്ങൾ, പൊതുജനാരോഗ്യത്തിന് പോലും ഭീഷണിയാകുന്ന തരത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. ഇതിനെതിരെയുള്ള സമര പ്രവര്‍ത്തനമാണ് കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍ നടത്തുന്നതെന്ന്, തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍ക്ക്, കുടുംബശ്രീ മിഷന്‍, പലിശരഹിത വായ്പ നല്‍കി അനുവദിച്ച ഇരുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രാദേശിക ഉല്‍പന്നങ്ങളുടെ സുസ്ഥിര വിപണനത്തിലൂടെ, കേരളത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ...
കോഴിക്കോട്: വനിതാ കമ്മീഷന്റെ പ്രവർത്തനത്തിന് എൻ.ജി.ഒകളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. എം.എസ് താര. കമ്മീഷന്റെ പ്രതിനിധിയെന്ന് പറഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒരു റിട്ടയേഡ് ഉദ്യോഗസ്ഥ പരാതികള്‍ കൈപ്പറ്റുന്നുണ്ട്. ഇത്തരത്തില്‍ മൂന്നു സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, കൃത്യമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു. പരാതിക്കാരോ, എതിർകക്ഷികളോ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും, സിറ്റിങുകളിൽ ഇവർ ഹാജരാകുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുകൾ പോലും, ഇവര്‍ നടത്തുന്നതായാണ് സൂചനയെന്നും അവര്‍ പറഞ്ഞു.സ്വകാര്യ ആശുപത്രി...
ന്യൂഡല്‍ഹി:പത്തുലക്ഷത്തിലധികം വരുന്ന ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. 16 സംസ്ഥാനങ്ങളിലെ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ ആവശ്യപ്പെട്ട്, ഫെബ്രുവരി 13 ന് കോടതി നല്‍കിയ നിര്‍ദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്, കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരമ്പരാഗത വനഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്‌തെന്നും, ഏത് അതോറിറ്റിയാണ്...
ഇസ്ലാമാബാദ്:പാക്കിസ്ഥാൻ സൈന്യം ഇന്നലെ തടവിലാക്കിയ, ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർത്തമാനെ നാളെ വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടയ്ക്ക്, ഇന്നലെ പാക്കിസ്ഥാൻ സൈന്യം തടവിലാക്കിയ, ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദനെ നാളെ, വെള്ളിയാഴ്ച, ഒരു സമാധാന സൂചനയെന്ന നിലയ്ക്ക്,വിട്ടയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്തി ഇമ്രാൻ ഖാൻ, വ്യാഴാഴ്ച അറിയിച്ചു. ഈ വിവരം പാക്കിസ്ഥാൻ സർക്കാർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങള്‍ക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ, കായിക, യുവജനകാര്യമന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ കായികപ്രതിഭകളെ അന്താരാഷ്ട്രതലത്തിലേക്കു വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.കളിസ്ഥലങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു. എല്ലാ ജില്ലകളിലും ഉന്നതനിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേഡിയങ്ങള്‍...
തിരുവനന്തപുരം: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്ത് പകരാൻ മറ്റൊരു ഉപഗ്രഹം കൂടി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനു വേണ്ടി (ഡി.ആര്‍.ഡി.ഒ) "എമിസാറ്റ്" എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. മാർച്ച് 21 നാകും വിക്ഷേപണം ഉണ്ടാകുകയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാര്‍ വി. ശിവന്‍ അറിയിച്ചു. ജനുവരിയില്‍ ഡി.ആര്‍.ഡി.ഓയ്ക്കു വേണ്ടി മൈക്രോസാറ്റ് ആര്‍ എന്ന ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിരുന്നു.420 കിലോ ആണ് ഉപഗ്രഹത്തിന്റെ ഭാരം. പി.എസ്.എല്‍.വിയുടെ പുതിയ പതിപ്പാണ്...
ന്യൂഡൽഹി: 2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഹ്യുണ്ടായിയുടെ ചെറു ഹാച്ച്ബാക്കായ "സാൻട്രോ" ഇടം പിടിച്ചു. 86 ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ജൂറിയാണ് ഫൈനലിസ്റ്റുകളെയെല്ലാം തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ ഈ പട്ടിക വീണ്ടും വെട്ടിച്ചുരുക്കി മൂന്ന് മോഡലുകളാക്കി പുതുക്കി നിശ്ചയിക്കും. ഏപ്രിലില്‍ 17-ന് അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ജേതാക്കളെ പ്രഖ്യാപിക്കും.സാന്‍ട്രോയ്ക്ക് പുറമേ ഔഡി...
വാഷിംഗ്‌ടൺ: പെപ്സിക്കോയുടെ മുൻ മേധാവിയും, ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റു ചെയ്തു. സ്റ്റാര്‍ ബക്സ് എക്സിക്യൂട്ടീവ്, റോസലിന്‍ഡ് ബ്രൂവറിന് ശേഷം ആമസോണ്‍ ബോര്‍ഡ് അംഗമാകുന്ന രണ്ടാമത്തെ വനിതയാകും, ഇന്ദ്ര നൂയി. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തുക എന്ന ആമസോൺ കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ഇന്ദ്ര നൂയിയുടെ നിയമനം.പതിനൊന്നംഗ ബോർഡിൽ അഞ്ചു പേർ വനിതകളാണ്. ജെയ്‌മി...
ഇടുക്കി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിന്‍ നിന്നുള്ള ആദിവാസികള്‍ മാര്‍ച്ച് 5 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വനത്തിൽ നിന്ന് ഗോത്രവര്‍ഗക്കാരെയും വനവാസികളെയും കുടിയൊഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ദിന് ആഹ്വാനം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍, ആദിവാസി ജനങ്ങളുടെ സംരക്ഷണത്തില്‍ പരാജയമാണ്. അതിനാല്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വനം സംരക്ഷണ നിയമത്തില്‍ നടപ്പിലാക്കിയ ഉത്തരവ് നടപ്പിലാക്കി.മാര്‍ച്ച് അഞ്ചിന് മുന്‍പ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് ദളിത്...