29 C
Kochi
Saturday, September 25, 2021

Daily Archives: 17th February 2019

കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ്  കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന.ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും സംഭവത്തിൽ സിപിഎം ന് പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു....
കോഴിക്കോട്: സാമൂഹികസുരക്ഷാമിഷന്‍ ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് മാസംതോറും നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചു മാസം. സംസ്ഥാനത്ത് 12,000 പേരാണ് സഹായം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സാമൂഹികസുരക്ഷാമിഷനില്‍ രജിസ്റ്റര്‍ചെയ്ത 1297 ഹീമോഫീലിയ രോഗികള്‍, 1200 അരിവാള്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങിയവരാണ് നാലുമാസമായി പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.ആറുവര്‍ഷമായി ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് ഹീമോഫീലിയ രോഗികള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. ദാരിദ്ര്യരേഖ മാനദണ്ഡമാക്കാതെ, രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും അക്കൗണ്ടിലേക്ക് പണമിടുകയാണ് ചെയ്യുന്നത്. അടിയന്തരമായി...
തിരുവനന്തപുരം: പി എസ് സി, യു പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനായി ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍ കൂടി. ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് പതിനേഴ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയ ഏഴെണ്ണം.കൊല്ലം - കണ്ണനല്ലൂര്‍, ആലപ്പുഴ - കായംകുളം, എറണാകുളം - മട്ടാഞ്ചേരി, പാലക്കാട് - പട്ടാമ്പി,...
കോഴിക്കോട്:ആസിമിന്റെ പ്രതിഷേധത്തിന്റെ ചക്രങ്ങള്‍ കോഴിക്കോട്ടെ വെളിമണ്ണയെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് തലസ്ഥാന നഗരയിലേക്ക് ഉരുണ്ടു തുടങ്ങി. പഠിക്കാനുള്ള അവകാശത്തിനായാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് ആസിമിന്റെ വീല്‍ചെയറിലുള്ള ഈ സഹന സമര യാത്ര. ആസിം പഠിക്കുന്ന യു.പി. സ്‌കൂള്‍, ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് യാത്ര.ഓമശ്ശേരി വെളിമണ്ണ സ്വദേശി ഹാഫിസ് സയീദ് യമാനിയുടെയും ജംഷീനയുടെയും മകനാണ് മുഹമ്മദ് ആസിം. 90 % വൈകല്യമുള്ള ആസിമിന്റെ വീട്ടില്‍നിന്നു 200...
ദുബായ്:യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ‌ കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളാ സഭാ പശ്ചിമേഷ്യൻ സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം സെപ്റ്റംബറിൽ അദ്ദേഹം കേരളത്തിൽ എത്തുമെന്നാണ് സൂചന.വെള്ളിയാഴ്ച രാത്രി ദുബായിലെ മര്‍മൂം കൊട്ടാരത്തിൽ വെച്ച് ഷെയ്ഖ് മുഹമ്മദുമായി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. യു എ ഇയിലെ മലയാളികള്‍ക്ക്...
മഹീന്ദ്രയുടെ പുത്തന്‍ യൂട്ടിലിറ്റി വെഹിക്കിൾ XUV 300 പ്രണയദിനത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷൻ പായ്ക്ക് വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്.വാഹനത്തിന്റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു. ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നു നേരിട്ടും XUV300 ബുക്ക്...
#ദിനസരികള് 671 മഹത്തായ ഒരു പാരമ്പര്യത്തെ പിന്‍പറ്റുന്ന നമ്മുടെ രാജ്യം ജയ്ഷേ മുഹമ്മദ് എന്ന മുസ്ലീം തീവ്രവാദ സംഘടനയാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ എക്കാലത്തേയും ശത്രുക്കളായ പാകിസ്താന്റെ പിന്തുണയുള്ള ഈ സംഘടന വെല്ലുവിളിച്ചിരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തേയും സൈനിക ശേഷിയേയുമാണ്. ഇന്ത്യ ഒരു ശത്രുവിന്റെ മുന്നിലും പ്രത്യേകിച്ച് മുസ്ലീം തീവ്രവാദികളുടെ – മുട്ടു മടക്കില്ലെന്ന് നാം വീണ്ടും വീണ്ടും ദൃഢപ്രതിജ്ഞയെടുക്കേണ്ട സന്ദര്‍ഭമാണിത്.നാം കരുത്തരാണെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കണം. നമ്മെ കീഴ്‌പ്പെടുത്തുവാൻ ഒരു ശക്തിയ്ക്കും...
ബ്രിട്ടൻ: കാലാവസ്ഥാവ്യതിയാനത്തിനെതിരെ കൂട്ടായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബാനറുകളും കയ്യിലേന്തി യൂറോപ്പിൽ തെരുവിലിറങ്ങി. ലണ്ടനിൽ ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് വിദ്യാർത്ഥികൾ പാർലമെന്റ് ചത്വരത്തിനു മുന്നിൽ പ്രതിഷേധിച്ചു. "രാഷ്ട്രീയമാണ് മാറ്റേണ്ടത്. കാലാവസ്ഥയല്ല" എന്നതായിരുന്നു അവരുടെ ആശയം.പാരിസിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നിൽ ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് എത്തിയത്. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങൾ എല്ലാ ആഴ്ചയിലും ആവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ഫ്രാൻസിന്റെ ഹരിത ഗൃഹ വാതക ബഹിർഗമനം നാലു...
തിരുവനന്തപുരം: ‘‘ആയിരം മാസം ജീവിക്കുക. ആയിരം പൂർണചന്ദ്രനെ കാണുക. ശരാശരി ഇന്ത്യക്കാരന്‍റെ വയസ്സ് നോക്കുമ്പോൾ അത് ആഘോഷിക്കേണ്ടതാണ്.’’ (വാരാണസി– എം.ടി.വാസുദേവൻ നായർ)ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടില്ലെങ്കിലും സംസ്ഥാനത്ത് 2019 ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ഒരു ആഘോഷം നടക്കുന്നുണ്ട്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മന്ത്രിസഭയുടെ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ പരിപാടികളാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന കാലയളവില്‍ ആഘോഷിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വെച്ചും സമാപന സമ്മേളനം തിരുവനന്തപുരത്ത് വെച്ചും...