30 C
Kochi
Saturday, September 25, 2021

Daily Archives: 3rd February 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന നിലപാടിൽ പി.ജെ ജോസഫ്. ഇപ്പോഴുള്ള കോട്ടയത്തിനു പുറമെ ഇടുക്കിയിലോ ചാലക്കുടിയിലോ സീറ്റ് ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ മാറ്റമില്ല എന്ന് അറിയിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്.ഫെബ്രുവരി 20 നും 25 നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല....
 കൊച്ചിയിൽ നടക്കുന്ന പ്രോ വോളിബോൾ ലീഗിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിലും കേരള ടീമിന് വിജയം. ആവേശം മുറ്റി നിന്ന പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ഒന്നിനെതിരെ നാല് സെറ്റുകൾക്ക് ചെന്നൈ സ്പാർട്ടൻസിനെ തോൽപ്പിച്ചു.കാലിക്കറ്റിനു വേണ്ടി തകർപ്പൻ സ്മാഷുകളുമായി നായകൻ ജെറോം വിനീതും, കാർത്തിക്കും, അജിത് ലാലും, കോംഗോ താരമായ ഇലോനി എന്‍ഗാംപൊറോയും മികച്ച പ്രകടനം പുറത്തെടുത്തു. ഹീറോസിന്റെ സ്മാഷുകള്‍ക്കു മുന്നില്‍ പലപ്പോഴും സ്പാര്‍ട്ടന്‍സിന് മറുപടിയുണ്ടായില്ല. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന്‍...
ഇംഗ്ലീഷ് പ്രീമിയറിലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. കളിയുടെ ഒൻപതാം മിനിറ്റിൽ സ്റ്റാർ സ്‌ട്രൈക്കർ മാർക്കസ് റഷ്‌ഫോർഡ് ആണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ലീഗിൽ 25 മത്സരങ്ങൾ പൂർത്തിയാക്കിയ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തു എത്തി.മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളിന് വമ്പന്മാരായ ആഴ്‌സലിനെ തോൽപ്പിച്ചു. അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്വിറോ നേടിയ...
അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും, ഈ നിർദ്ദേശം അറപ്പുളവാക്കുന്നതാണെന്നും ആർത്തവരക്തം മറ്റേതു വിസർജ്യം പോലെ മാത്രം കണക്കാക്കപ്പെടേണ്ടതുമാണെന്നും വാദിക്കുന്നു. ഇങ്ങനെ നിർദ്ദേശിക്കുന്നതിലെ ആൺഹുങ്കിനെ പലരും എതിർക്കുന്നു.ലാസറിനോടുള്ള വിയോജിപ്പുകൾ പലതും അദ്ദേഹത്തിന്റെ നിർദ്ദേശത്തെ അതിശയോക്തികരമായാണ് ചിത്രീകരിച്ചതെന്നത് ഒരു കാര്യം. പക്ഷേ ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പോലീസ് നടപടികൾ...
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡില്‍ സമാപിച്ച ഏകദിന പരമ്പരയില്‍ സെഞ്ച്വറിയും 90 റണ്‍സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ എല്ലിസ് പെറി, മെഗ് ലാനിങ് എന്നിവരാണ് മന്ദാനയ്ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.അതേസമയം ഇന്ത്യന്‍ സൂപ്പർ താരം മിതാലി രാജ് ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാം റാങ്കിലാണ്. ഏകദിന മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന...
അതിശൈത്യത്തില്‍, വീട് ഇല്ലാത്തവര്‍ക്ക് താമസവും,ഭക്ഷണവും, വസ്ത്രവും നല്‍കി മാതൃകയായിരിക്കുകയാണ് ചിക്കാഗോയിലെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ക്യാന്‍ഡിസ് പേയ്ന്‍. ചിക്കാഗോയില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്.'വര്‍ദ്ധിച്ചു വരുന്ന തണുപ്പിനെ അതിജീവിക്കാന്‍ വീടില്ലാത്തവര്‍ എങ്ങോട്ട് പോകുമെന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ മഞ്ഞില്‍ പോയി ഉറങ്ങേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ആ നിമിഷം തന്നെ ഇവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് തീരുമാനിച്ചെന്ന്' ക്യാന്‍ഡിസ് പറഞ്ഞു. തുടര്‍ന്ന് ആംബര്‍ ഇന്‍ എന്ന...
ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് അഞ്ചാം മത്സരത്തിൽ കണക്കു തീർത്തു ഇന്ത്യ വിജയവഴിയിലേക്കു തിരിച്ചു വന്നു. സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഇല്ലാതെ തന്നെ നേടിയ ഈ വിജയം മെയ് മാസത്തിൽ ലോകകപ്പിനിറങ്ങുന്ന ടീം ഇന്ത്യയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർദ്ധിപ്പിക്കുക. ഇതോടെ ഏകദിന പരമ്പര 4 - 1 നു ഇന്ത്യ സ്വന്തമാക്കി. നേരത്തെ ചരിത്രത്തിൽ ആദ്യമായി ഓസ്‌ട്രേലിയയിലും ഇന്ത്യ പരമ്പര...
#ദിനസരികള് 659 പരമോന്നത കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സംഘപരിവാരം നടപ്പിലാക്കുന്ന ഫാസിസ്റ്റ് വാഴ്ചയുടെ ആദ്യത്തെ ഉദാഹരണമല്ല ആനന്ദ് തെല്‍തുംഡേയുടെ അറസ്റ്റ്, അത് അവസാനത്തേതുമാകുന്നില്ല. തങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ ഈ ഇന്ത്യാ മഹാരാജ്യത്തില്‍ ഒന്നും നടക്കില്ലെന്ന പ്രഖ്യാപനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണിത്.ഇത്ര കാലം തുടര്‍ന്നു പോന്നതും ഇനിയും തുടരുകയും ചെയ്യുന്ന ഒന്ന്. ഫെബ്രുവരി പതിനൊന്നാം തീയതിവരെ അറസ്റ്റുപാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് രാത്രി മൂന്നുമണിക്ക് മുംബൈയിലെ ശിവാജി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ...
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ജെറ്റ് എയർ വെയ്‌സിന്റെ ബാധ്യതകൾ ഇത്തിഹാദ്‌ എയർലൈൻസ് ഏറ്റെടുക്കും. അതോടെ ഇപ്പോൾ തന്നെ ജെറ്റിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദിന്റെ ഓഹരി 40 ശതമാനമായി ഉയരും. യു.എ.ഇ രാജകുടുബങ്ങങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന മലയാളി വ്യവസായി എം.എ യൂസഫലിയാണ് ഇത്തിഹാദുമായി ചർച്ചകൾക്ക് മുൻകൈ എടുത്തത്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഉടൻ ധാരണാപത്രം ഒപ്പു വെയ്ക്കും.50 കോടി...
 നിയമലംഘനം നടത്തി എന്ന് ആരോപിച്ചു ഗൂഗിളിലെ ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകൾക്ക് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം പൂർണമായി സ്‌തംഭിച്ചു.ആപ്പിളിന്റെ ആപ്പ് വിതരണ നിയമ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് വിലക്കെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന.എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ വികസിപ്പിച്ച 'സ്‌ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍' ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. ഫെയ്‌സബുക്കിന്റെ...