Fri. Mar 29th, 2024

യുവാക്കളുടെ ഹരമായ പൾസർ ബൈക്കിന്റെ പുതിയ മോഡൽ “പൾസർ 180 F” ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ നിലവിലുള്ള “പൾസർ 180” യുടെ പരിഷ്കരിച്ച മോഡലാണിത്.

‘പൾസർ 220 എഫി’ ലേതിന് സമാനമായി കുത്തനെയുള്ള ഇരട്ട ഹെഡ് ലൈറ്റുകൾ ‘പൾസർ 180 എഫി’ലുണ്ട്. മുന്നിൽ 260 എം എം ഡിസ്‌കും, പിന്നിൽ 230 എം എം ഡിസ്ക് ബ്രേക്കുകളുമുള്ള ബൈക്കിൽ സിംഗിൾ ചാനൽ എ ബി എസും ഉണ്ട്. മറ്റു സാങ്കേതിക കാര്യങ്ങൾ പഴയ മോഡലിൽ നിന്നും മാറ്റം വരുത്തിയിട്ടില്ല.

ബൈക്കുകളുടെ ഈ വാരിയന്റിൽ ഹാഫ് ഫെയറിങ്ങുള്ള ഏക മോഡൽ എന്ന സവിശേഷതയോടെയാണ് ‘പൾസർ 180 എഫ്’ എത്തുന്നത്. വൈകാതെ ഷോറൂമുകളിലെത്തുന്ന “പൾസർ 180 F” നു 86500 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Leave a Reply

Your email address will not be published. Required fields are marked *