29 C
Kochi
Saturday, September 25, 2021

Daily Archives: 12th February 2019

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സി.ജെ.എം കോടതിയാണ് സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍, ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടത്....
കുറ്റിപ്പുറം: കുട്ടികളെ വിട്ടുകിട്ടണം എന്ന കനകദുര്‍ഗയുടെ ഹരജി പരിഗണിച്ചു ഭര്‍ത്താവ് കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മ എന്നിവരോടു കുട്ടികളുമായി 16 ന് തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം. കനകദുര്‍ഗയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണാനും, ഒപ്പം താമസിപ്പിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കനകദുര്‍ഗ സി.ഡബ്ല്യു.സി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. ചെയര്‍മാന്‍ ഹാരിസ് പഞ്ചിളി, അംഗം കവിത ശങ്കര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കുട്ടികളുടെ...
പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ആ​ശ്ര​യി​ക്കു​മെ​ന്നാണ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷായുടെ പ്രസ്താവന. ​പ​ണ​ച്ചാ​ക്കു​ക​ളെ​യും, ബി​ൽ​ഡ​ർ​മാ​രെ​യും, ക​രാ​റു​കാ​രെ​യും, ക​ള്ള​പ്പ​ണ​ക്കാ​രെ​യും സ​മീ​പി​ക്കില്ലെന്നാണ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 51ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രിച്ച് അ​ദ്ദേ​ഹം പറഞ്ഞത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നും, തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വി​നു​മു​ള്ള മു​ഴു​വ​ൻ ഫ​ണ്ടും, പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തു​മെ​ന്ന്​ പ​റ​യാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്​ സാ​ധ്യ​മ​ല്ലെ​ന്ന് പറഞ്ഞ അ​മി​ത്​ ഷാ, തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ ശു​ചീ​ക​ര​ണ​ത്തി​ന്​ ബി.​ജെ.​പി നേ​തൃ​ത്വം​ കൊ​ടു​ക്കും എന്നു കൂടി കൂട്ടിച്ചേര്‍ത്തു.‘ന​മോ ആ​പ്​’ വ​ഴി രാ​ജ്യ​ത്തെ...
#ദിനസരികള് 666വയനാട്ടുകാര്‍ പൊതുവേ നിഷ്കളങ്കരായതുകൊണ്ടുതന്നെ എളുപ്പം പറ്റിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആദിവാസികളാണെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. വയനാട്ടുകാരിയും, കുറിച്യവിഭാഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ മന്ത്രി സഭയില്‍ അംഗവുമായിരുന്ന, ജയലക്ഷ്മിയുടെ കാലത്തു ആദിവാസി കോളനികളില്‍ നടന്ന ചില വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ നമുക്കതു വ്യക്തമാകും. ആദിവാസികളുടെ കടങ്ങള്‍ എഴുതിത്തള്ളാനായി അനുവദിക്കപ്പെട്ട ഒന്നരക്കോടിയലധികം രൂപ സ്വന്തം കുടുംബത്തിലുള്ളവര്‍ക്കും, തനിക്കു പ്രിയപ്പെട്ടവര്‍ക്കും വീതം വെച്ചുകൊടുത്തുകൊണ്ട് വയനാട്ടിലെ മുഴുവന്‍ ആദിവാസികളേയും...
ന്യൂഡൽഹി:മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഒൻപതാമത് വാർഷിക ഇന്ത്യൻ കോൺഫറൻസിൽ ബി. ജെ. പി ദേശീയ നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിൽ അധ്യാപകർ പ്രതിഷേധിച്ചു. സ്വാമിയുടെ മതേതര ന്യൂനപക്ഷത്തെക്കുറിച്ചുള്ള വർഗീയത കലർന്ന പരാമർശങ്ങളും, ബൈപോളാറായ ആളുകളെ സംബന്ധിച്ചുള്ള പരാമർശങ്ങളുമാണ് പ്രതിഷേധത്തിന് കാരണമെന്ന് അവർ ഓൺലൈൻ പെറ്റീഷനിലൂടെ സൂചിപ്പിച്ചു.ഫെബ്രുവരി 16 നു നടക്കേണ്ടുന്ന പരിപാടിയിലെ 18 പ്രഭാഷകരിൽ ഒരാളാണ് സ്വാമി. എം ഐ ടി യിലെ ഫാക്കൽറ്റികളായ അഭിജിത്...
അബഹ: സൗദിയിൽ പോളിക്ലിനിക്കിൽ നഴ്‌സായ യുവതിക്ക് പ്രസവാവധി നൽകാതെ മലയാളി മാനേജ്‌മെന്റിന്റെ ക്രൂരത. സൗദിയിലെ കമ്മീസ് മുഷൈത്തിൽ നിന്നും 150 കിലോമീറ്റർ അകലെ ഹലീബിലുള്ള ഷിഫ അല്‍ ജനുബ് പോളിക്ലിനിക്കിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശിനി ടിന്റു സ്റ്റീഫനാണ് തന്‍റെ കന്നി പ്രസവത്തിനിടയിൽ ഈ ദുരനുഭവം അന്യനാട്ടിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. ടിന്റു പ്രസവത്തിനു വേണ്ടി രണ്ടു മാസത്തെ അവധിക്കു അപേക്ഷിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.പകരം പുതുതായി സ്റ്റാഫ് ഇന്ത്യയിൽ...
ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം അവിശ്വസനീയമായി തിരിച്ചു വന്ന കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തി. സ്‌കോര്‍: 12-15, 10-15, 15-11, 15-13, 15-10.ആവേശം അവസാന സെറ്റുവരെ നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് കൊച്ചി വിജയം വെട്ടിപ്പിടിച്ചത്. പ്രഭാകരനും (12 പോയിന്റ്) പ്രവീൺ കുമാറും (11 പോയിന്റ് ) ആയിരുന്നു സ്‌പൈക്കേഴ്‌സ്...
ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണം എന്ന് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി. മൂന്നുമാസത്തിനകം തീരുമാനം എടുക്കാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തിന്മേല്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. കോടതി നല്‍കിയ സമയപരിധി പാലിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ത്തന്നെ റിപ്പോര്‍ട്ടു സമര്‍പ്പിക്കാമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്നും, മാനദണ്ഡങ്ങള്‍...
തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നിലവിലെ പ്രതികള്‍, ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.നേരത്തെ, കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ, സി.ബി.ഐ കോടതി, തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത പാലസില്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി മെട്രോ സ്റ്റേഷനു തൊട്ടടുത്തുള്ള അര്‍പ്പിത ഹോട്ടലിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു സ്ത്രീയും കുട്ടിയും അടക്കം 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടാനായി ഹോട്ടലിന്റെ നാലാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയവരില്‍ ഒരാള്‍ മരിച്ചു. മൃതദേഹങ്ങള്‍ ഡല്‍ഹി ലേഡി ഹാർഡിംഗ് ആശുപത്രിയില്‍.ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു...