29 C
Kochi
Saturday, September 25, 2021

Daily Archives: 7th February 2019

പാലക്കാട്: മുതലമടയിലെ മാങ്ങ കർഷകരുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച മുതലമട മാംഗോ പാക്കേജിനു തുടക്കം. 7 കോടിയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ചു സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കർഷകർക്ക് ആകർഷകമായ സബ്‌സിഡി ആനുകൂല്യങ്ങളാണുള്ളത്. മുതലമട കൃഷിഭവനോടു ചേർന്ന് ഇതിനായി ഓഫീസ് ഈയാഴ്ച തുറക്കും.മാന്തോപ്പുകൾ പാട്ടത്തിനു കൊടുക്കാതെ നേരിട്ടു കൃഷി നടത്താൻ കർഷകരെ പ്രേരിപ്പിക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി മാരകമായ രാസവസ്തുക്കൾ കൃഷിയിൽ ഉപയോഗിക്കുന്നത്  നിയന്ത്രിക്കാനും കർഷകർക്കു ന്യായവില ഉറപ്പാക്കാനും...
പ്രോ വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആവേശകരമായ വിജയം.10-15, 15-11, 11-15, 15-12, 15-12.എന്നീ സ്കോറിനായിരുന്നു അഞ്ചു സീറ്റു നീണ്ട പോരാട്ടത്തിൽ കൊച്ചിയുടെ നീലപ്പട ജയിച്ചു കയറിയത്.സൂപ്പർ താരം ഡേവിഡ് ലീയാണ് (10) കൊച്ചിയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൊച്ചി നായകൻ ഉക്രപാണ്ഡ്യന്‍ കളിയിലെ താരമായി. വിക്ടര്‍ സിസയേവാണ് (13) അഹമ്മദാബാദ് നിരയിൽ തിളങ്ങിയത്.കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി...
സന്തോഷ് ട്രോഫി ഫുട്ബോളിലെ ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തിലും കേരളത്തിന് ജയിക്കാനായില്ല. പുതുച്ചേരിക്കെതിരെയും കേരളം ഗോൾ രഹിത സമനില വഴങ്ങിയപ്പോൾ പുറത്താകലിന്റെ വക്കിലാണ് നിലവിലെ ചാമ്പ്യന്മാർ. ജയിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയതു പോലെയായിരുന്നു കേരളത്തിന്റെ കളത്തിലെ പ്രകടനം.പതിവുപോലെ മുന്നേറ്റത്തിലെ പിഴവുകളാണ് കേരളത്തിന് വിനയായത്. ഗോളെന്നുറപ്പിച്ച 6 അവസരങ്ങളാണ് കേരളം കളഞ്ഞു കുളിച്ചത്. നല്ലൊരു സ്‌ട്രൈക്കർ ഉണ്ടായിരുന്നെങ്കിൽ മൂന്നു ഗോളിനെങ്കിലും ജയിക്കേണ്ട മത്സരമായിരുന്നു.ഇതോടെ കേരളത്തിന്റെ ഫൈനൽ റൌണ്ട് പ്രവേശനം...
മാനന്തവാടി: മാതാവിന്റെ സ്വത്തു തട്ടിയെടുത്ത് വീട്ടിൽനിന്ന്‌ ഇറക്കിവിട്ട കേസിൽ, പ്രതിമാസം ആയിരം രൂപ ജീവനാംശം കൊടുക്കാൻ വിധിച്ച കോടതി ഉത്തരവു പാലിക്കാതിരുന്ന മകന്, ഒരു മാസത്തെ തടവ്. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടിൽ പരേതനായ കറുകന്റെ മകൻ രാജുവിനെയാണ്, മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. കറുകന്റെ ഭാര്യ മാധവി നല്‍കിയ പരാതിയിലാണ്, 2018 ഏപ്രിൽ മുതൽ പ്രതിമാസം 1000 രൂപവീതം ജീവനാംശം നൽകാനും, മാതാവിനെ വീട്ടിൽ താമസിപ്പിക്കാനും മാർച്ച് 18-ന് കോടതി വിധിച്ചത്.മുതിർന്ന...
പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിയ്ക്ക് തീ പിടിച്ചു. പെയിന്റ് തിന്നര്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ലാക് എന്ന കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിയോടെ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി.കമ്പനിയിലെ ഒരു ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്. സംഭവ സമയത്ത് ഫാക്ടറിയില്‍ ഒൻപതു വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ബാക്കി എട്ടുപേരും സുരക്ഷിതരാണ്....
കൊച്ചി: കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഫീഡർ സർവീസ് ആയി ഇ ഓട്ടോകൾ നിരത്തിലിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം നാലിനു കലൂർ രാജ്യാന്തര സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപം കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷാണ് ഇ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ഓട്ടോറിക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന 6 ട്രേഡ് യൂണിയനുകൾ ചേർന്നു രൂപീകരിച്ച എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണു ഇ...
കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിന്റെ റിലീസിന് സ്റ്റേ. സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തി വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച്‌ ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസിന് എറണാകുളം സെഷന്‍സ് കോടതിയാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.വൈറസ് എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ്...
തിരുവനന്തപുരം:കെ എസ് ആര്‍ ടി സിയുടെ താത്കാലിക എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു. നാലു മാസമാണ് ദിനേശിന് സർവീസ് കാലാവധി ഉള്ളത്. ഇന്ന് പത്തരയോടെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം പി ദിനേശിനെ പുതിയ എം ഡിയായി നിയമിച്ചത്.എല്ലാവരുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്നും, മുന്‍വിധിയോ മുന്‍ധാരണയോ ഇല്ലെന്നും എം പി ദിനേശ് വ്യക്തമാക്കി. സര്‍ക്കാര്‍...
രണ്ടാം ഇന്നിങ്‌സില്‍ താരതമ്യേന ചെറുതായ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനു എറിഞ്ഞിട്ട് വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫിയിൽ മുത്തമിട്ടു.നേരത്തെ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. 52 റണ്‍സെടുത്ത വിശ്വരാജസിന്‍ഹ ജഡേജയ്ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്.ഏറെ വിശ്വാസമർപ്പിച്ച ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര രണ്ടു ഇന്നിംഗ്‌സിലുമായി...
ബംഗളൂരു:ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു FC ക്കെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം ഒടുവില്‍ സമനില വഴങ്ങി വിലപ്പെട്ട പോയിന്റ് കേരള ബ്ലാസ്‌റ്റേഴ്സ് കളഞ്ഞുകുളിച്ചു. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. പക്ഷെ ആദ്യപകുതിയിലെ മിന്നൽത്തുടക്കം 2 –ാം പകുതിയിൽ നിലനിർത്താൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്....