Fri. Apr 26th, 2024

 

പ്രീമിയർ ലീഗിൽ ചെൽസി എതിരില്ലാത്ത അഞ്ചു ഗോളിന് ഹഡേഴ്സ്ഫീല്ഡിനെ തോൽപ്പിച്ചു. ചെൽസിയുടെ തട്ടകമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിലായിരുന്നു മത്സരം. ചെൽസിക്ക് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർമാരായ ഗോൺസാലോ ഹിഗ്വയ്‌നും, ഏദൻ ഹസാർഡും രണ്ടു ഗോളുകൾ വീതം നേടി. ബ്രസീലിയൻ താരം ഡേവിഡ് ലൂയിസിന്റെ വകയായിരുന്നു അഞ്ചാം ഗോൾ.

മറ്റു മത്സരങ്ങളിൽ ടോട്ടനം ഒരു ഗോളിന് ന്യു കാസിലിനെയും, ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ടു ഗോളിന് ഫുൾഹാമിനെയും തോൽപ്പിച്ചു.

ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടങ്ങളിൽ വമ്പൻ ടീമുകളായ ലിവർപൂൾ വെസ്റ്റ് ഹാമിനെയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെയും, മാഞ്ചസ്റ്റർ സിറ്റി ആഴ്‌സലിനെയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *