29 C
Kochi
Saturday, September 25, 2021

Daily Archives: 15th February 2019

ന്യൂയോർക്ക്: കേരളത്തിലെ ദളിത് സ്വത്വ രാഷ്ട്രീയം ചർച്ച ചെയ്ത മലയാളി സംവിധായകൻ ജയൻ.കെ.ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ'(2013) രജനീകാന്തിന്റെ, പാ.രഞ്ജിത്ത് സംവിധാനം ചെയ്ത 'കാല' (2018) തുടങ്ങിയ ചിത്രങ്ങൾ ന്യൂയോർക്കിലെ ആദ്യ ദളിത് ചലച്ചിത്ര - സാംസ്കാരികോത്സവത്തിൽ പ്രദർശിപ്പിക്കും. ഈ മാസം 23,24 എന്നീ തീയതികളിലാണ് ചലച്ചിത്രോത്സവം നടക്കുക.മാരി ശെൽവരാജിന്റെ കന്നി ചിത്രം 'പരിയേഴും പെരുമാൾ'(2018), നീരജ് ഗായ്വാന്റെ ഹിന്ദി ചലച്ചിത്രം 'മസാൻ' (2015), നാഗരാജ മാഞ്ചുലെയുടെ മറാത്തി ചിത്രം 'ഫാൻഡ്രീ'...
അമ്പലപ്പുഴ: വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കൂഴൂര്‍ എരവത്തൂര്‍ കൊല്ലുകടവ്, വേലംപറമ്പില്‍ മുഹമ്മദ് സഹീര്‍ ആണ് മരിച്ചത്. ഇന്നു രാവിലെ നീര്‍ക്കുന്നം ഇജാബ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം.തിരുവനന്തപുരത്ത് പഞ്ചായത്ത്തല യോഗത്തിനായി പോവുകയായിരുന്നു സഹീര്‍. പള്ളിയിലേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചുകടക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ വേഗതയിലെത്തിയ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ലോസ് ആഞ്ചലസ്: അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പുരസ്കാരങ്ങൾ എല്ലാം തന്നെ വനിതകൾ വാരിക്കൂട്ടി.കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച കൺട്രി സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, എന്നീ വിഭാഗങ്ങളിലാണ് കെയ്‌സി അവാർഡുകൾ നേടിയെടുത്തത്. കറുത്തവർക്കെതിരായ വംശീയവിദ്വേഷവും പൊലീസ് അതിക്രമങ്ങളും പ്രമേയമായ ചൈൽഡിഷ് ഗംബിനോയുടെ (ഡോണൾഡ് ഗ്ലോവർ) ‘ദിസ് ഈസ് അമേരിക്ക’ മികച്ച ഗാനം, മികച്ച റിക്കോർഡ്, മികച്ച റാപ്,...
സൗദി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തിയ്യതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.കിരീടാവകാശിയായി ചുമതലയേറ്റ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും ഇത്. 19ന് ഡല്‍ഹിയിലെത്തുന്ന കിരീടാവകാശി പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും. മന്ത്രിമാർ, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.ഇരു രാജ്യങ്ങൾക്കും പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങളില്‍...
വാഷിംഗ്‌ടൺ ഡി സി: 15 വർഷത്തോളമായി ചൊവ്വ ഗ്രഹത്തിൽ പര്യവേഷണം നടത്തുന്ന “ഓപ്പർച്യുണിറ്റി റോവർ” എന്ന ബഹിരാകാശ പേടകം പ്രവർത്തനരഹിതമായതായി നാസ പ്രഖ്യാപിച്ചു. പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയെന്നും ഇപ്പോൾ സന്ദേശങ്ങൾ അയയ്ക്കുമ്പോൾ ഓപ്പർച്യുണിറ്റി പ്രതികരിക്കുന്നില്ലെന്നും നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഓഫ് സയൻസ് ഡയറക്ടർ തോമസ് സർബച്ചൻ അറിയിച്ചു.കഴിഞ്ഞ ജൂൺ 10ന് ചൊവ്വയിൽ വീശിയടിച്ച പൊടിക്കാറ്റിലാണ് ഓപ്പര്‍ച്യുണിറ്റിയുമായുള്ള ബന്ധം നഷ്ടമായത്. ചൊവ്വാഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ മാർസ് എക്സ്പ്ലൊറേഷന്‍ റോവർ പ്രോഗ്രാമിന്റെ ഭാഗമായി...
ഇറാൻ: ഇറാനിൽ ചാവേർ ആക്രമണത്തിൽ റെവലൂഷനറി ഗാർഡിൽപ്പെട്ട 27 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഖാഷ് സഹദാൻ റോഡിൽ ഗാർഡുകൾ സഞ്ചരിച്ച ബസിനു പിന്നിൽ വെടിമരുന്നുകൾ നിറച്ച കാർ ഇടിച്ചു കയറ്റിയായിരുന്നു ചാവേർ ആക്രമണം നടത്തിയത്.മുസ്ലീം ത്രീവ്രവാദ ഗ്രൂപ്പ് ആയ ജെയ്ഷ് അൽ ആദിൽ ആണ് ആക്രമണങ്ങൾക്കു പിന്നിലുള്ളതെന്നു സംശയിക്കുന്നു.ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിനെ ശക്തിപ്പെടുത്തുന്നതിനായി...
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനും ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനും ജയം. റയൽ 2–1ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെയും ടോട്ടനം 3–0ന് ജർമ്മൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ടിനെയും കീഴടക്കി.റയൽ മാഡ്രിഡ് ഡച്ച് ടീം അയാക്‌സ് ആംസ്റ്റർഡാമിനോട് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫിക്കോയിലൂടെ അയാക്‌സ് മുന്നിലെത്തിയതാണ്. എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലെ ആ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന്...
കൊച്ചി : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. യൂ.ഡി എഫ് ന്റെ പരമ്പരാഗത പാര്‍ട്ടി മണ്ഡലമായിരുന്നു ഇത്. യു.ഡി.എഫിന്റെ ഷെല്‍ബി ആന്റണിയെയും ബി.ജെ.പിയുടെ പി കെ ഗോകുലനെയുമാണ് ബൈജു പരാജയപ്പെടുത്തിയത്.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15ാം വാര്‍ഡില്‍ യു.ഡി.എഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. പാര്‍ട്ടിയുമായുള്ള...
ചണ്ഡിഗഢ്:കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു ഇദ്ദേഹം. എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചുകൊണ്ടിരിക്കുമെന്ന് സിദ്ദു ചോദിച്ചു.പുല്‍വാമയില്‍ ഉണ്ടായത് ഭീരുക്കള്‍ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു. ഭീകരാക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. അതേസമയം കാശ്മീരിനു വേണ്ടത് നിലനില്‍ക്കുന്ന പരിഹാരമാണ്. എത്രകാലം ഈ ചോരചിന്തല്‍ തുടരും? ഇപ്പോള്‍ ചില ഭീരുക്കള്‍...
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെയ്സിനു (കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് എക്സലൻസി)​ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈസ് അക്കാദമിയില്‍, പട്ടികജാതി വിഭാഗത്തിലെ നഴ്സുമാര്‍ക്കായി പട്ടികവിഭാഗ ഡയറക്ടറേറ്റുമായി ചേര്‍ന്ന്, സൗജന്യ ഫ്രഷേഴ്സ് നഴ്സിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമും, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള പരീക്ഷ പാസ്സാകുന്നതിന് പരിശീലനവും നല്‍കും.യോഗ്യത: ജി.എന്‍.എം/ബി.എസ്.സി. പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9895762632, 9497319640.