25.2 C
Kochi
Monday, July 22, 2019
Home Authors Posts by TWJ എഡിറ്റർ

TWJ എഡിറ്റർ

111 POSTS 0 COMMENTS

പകരക്കാരനെ തേടുന്ന കോണ്‍ഗ്രസ്

#ദിനസരികള്‍ 813 ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് രാജി വെയ്ക്കാനും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആ തീരുമാനത്തില്‍ ഉറച്ചു നില്ക്കാനും രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയം തന്നെയാണ്. രാജി, സ്വാഭവികമായും ഒരു നാടകമായി പര്യവസാനിക്കുമെന്ന അഭിപ്രായങ്ങളൊക്കെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കൂടുതല്‍ നാണക്കേടുണ്ടാക്കുമായിരുന്ന അത്തരമൊരു നീക്കത്തിന് വഴങ്ങാതിരുന്നത് രാഹുല്‍...

കലി തുള്ളുന്ന ന്യായാസനങ്ങളും കരിപുരളുന്ന ജനാധിപത്യവും!

#ദിനസരികള്‍ 810 മരട് മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നിയമപരിപാലന വ്യഗ്രത അഭിനന്ദനീയം തന്നെയാണ്. നമ്മുടെ നാട്ടിലാകെത്തന്നെ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കു കുത്തികളാക്കിക്കൊണ്ടും ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ കാലങ്ങളായി നടക്കുന്നു. അങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയ്ക്കെതിരെ കര്‍ശനമായ...

തമ്പേറടിച്ച് ഘോഷിക്കുക! കേരളം തോറ്റിട്ടില്ല!

#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്) ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി. കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം...

കുടിലതന്ത്രങ്ങളുടെ ബ്രാഹ്മണവഴികള്‍!

#ദിനസരികള്‍ 797 ദൈവാധീനം ജഗത് സര്‍വ്വം മന്ത്രാധീനം തു ദൈവതം തന്‍മന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം ലോകത്തിലെ എല്ലാം തന്നെ ദൈവത്തിന്റെ അധീനതയിലാണ്. ദൈവമാകട്ടെ മന്ത്രങ്ങള്‍ക്ക് വിധേയനും. ദൈവത്തെപ്പോലും വിധേയനാക്കുന്ന ആ മന്ത്രങ്ങളാകട്ടെ ബ്രാഹ്മണര്‍ക്ക് അധീനപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണരാണ് എന്റെ ദൈവം. നാം പിന്നിട്ടുപോന്ന ഒരു കാലത്തിന്റെ വിശ്വാസപ്രമാണം ഇതായിരുന്നു. ഈ വിശ്വാസത്തെ...

ബ്രാഹ്മണ മാര്‍‌ത്തോമക്കാർ സദയം വായിക്കുക!

#ദിനസരികള്‍ 790 കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍‌ത്തോമ്മസഭയാണെന്നു ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ വേര്‍തിരിവുകളുടേയും കൊള്ളരുതായ്മകളുടേയും തനിയാവര്‍‌ത്തനങ്ങള്‍ ഇക്കാലത്തും അക്കൂട്ടര്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ സ്വാഭാവികമായും അത്തരമൊരു നിഗമനത്തിലല്ലേ നാം എത്തിച്ചേരുക? തോമാശ്ലീഹ നേരിട്ട് വന്ന് ബ്രാഹ്മണരെ...

ബംഗളൂരു ആസ്ഥാനമായുള്ള ‘ജെയിൻ കല്പിത സർവകലാശാല’യുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം തട്ടിപ്പോ?

കൊച്ചി:കേരളത്തിന് വെളിയിൽ പോയാൽ പൈസ ഉണ്ടെങ്കിൽ ഏതു ഡിഗ്രിയും ലഭ്യമാക്കുന്ന തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവകലാശാലകളും ഇന്ത്യയിൽ എമ്പാടുമുണ്ട്. എന്നാൽ ഉന്നതമായ വിദ്യാഭ്യാസ മൂല്യങ്ങൾ കത്ത് സൂക്ഷിക്കുന്ന കേരളത്തിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിമുറുക്കിയിരുന്നില്ല. സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ നിറഞ്ഞുവെങ്കിലും അവയെല്ലാം കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ നിയന്ത്രണത്തിലാണ്...

സെന്‍ട്രല്‍ സി.ഐ. വി.എസ്. നവാസിനെ ഇനിയും കണ്ടെത്താനായിട്ടില്ല; അന്വേഷണം ഊർജ്ജിതം

  കൊച്ചി:  എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ. ആയ വി.എസ്. നവാസിനെ വ്യാഴാഴ്ച (ജൂൺ 13) മുതൽ കാണാതായതായി പരാതി.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്.ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍...

ക്ഷുദ്രകവികളുടെ പോസ്റ്റുകാലിന്റെ തൂണ്‍!

#ദിനസരികള്‍ 764         എം. കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനെ ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ ചില എഴുത്തുകാരെ സമീപിക്കുന്നതെന്നാണ് നാം ചിന്തിച്ചു പോകുക. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ നിശിതമായ ആ മുനകളെ തഴഞ്ഞ് നാം എഴുത്തുകാരനോട്...

ഒരു വട്ടമേശ കൂടി!

#ദിനസരികള്‍ 763 ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് യേശുക്രിസ്തു, സിഗ്മണ്ട് ഫ്രോയിഡ്, കാള്‍ മാര്‍ക്സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിങ്ങനെ നാലു പേരാണ്. ഈ നാലു യഹൂദന്മാരില്‍ ഒരാളുടെയെങ്കിലും പേരു കേള്‍ക്കാത്ത ഒരോണം കേറാ മൂലയും ലോകത്തിന്റെ ഒരു ഭാഗത്തുമുണ്ടാവില്ലെന്ന് നമുക്ക് സുനിശ്ചിതമായും പറയാം. ഈ പ്രശസ്തരില്‍ കൂടുതല്‍...

ദില്ലിയിൽ ബി.ജെ.പിക്ക് ഏഴ് സീറ്റും ലഭിക്കും എന്ന് എക്സിസ്റ്റ് പോളുകൾ

ന്യൂഡൽഹി:ദില്ലിയിൽ ആംആദ്മി പാർട്ടിക്കും കോൺഗ്രസ്സിനും ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എക്സിസ്റ്റ് പോളുകൾ. ബി.ജെ.പിക്ക് ഏഴ് സീറ്റും ലഭിക്കും എന്ന് പോളുകൾ സൂചിപ്പിക്കുന്നു.കോൺഗ്രസ്സ് - ആപ്പ് ഒരുമിച്ചു നിന്നിരുന്നെങ്കിൽ നാലു സീറ്റു വരെ ലഭിക്കുമായിരുന്നു എന്നും പോളുകൾ സൂചിപ്പിക്കുന്നു.