29 C
Kochi
Saturday, September 25, 2021

Daily Archives: 5th February 2019

രഞ്ജി ട്രോഫി ഫൈനലിന്റെ ആവേശം നിറഞ്ഞ മൂന്നാം ദിനത്തിൽ വിദർഭയ്ക്ക് അഞ്ചു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദർഭ ഒന്നാം ഇന്നിങ്സിൽ 312 നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 307 റൺസ് നേടി ലീഡ് നേടുന്നതിന് 5 റൺസ് അകലെ ഇടറി വീണു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്നെൽ പട്ടേലിന്റെ മിന്നും സെഞ്ച്വറി ആയിരുന്നു സൗരാഷ്ട്ര ഇന്നിങ്സിന്റെ നെടുംതൂൺ. ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ള...
പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി. വീട്ടില്‍ പ്രവേശിക്കുന്നതിനെ തടയരുതെന്നും കോടതി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ പുലാമന്തോളിലെ ഗ്രാമന്യായാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. കനകദുര്‍ഗയുടെ ഹര്‍ജി തിങ്കളാഴ്ച തന്നെ പരിഗണിച്ചെങ്കിലും വിധി പറയല്‍ ചൊവാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ നേരത്തെ കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായിരുന്നു.ശബരിമല ദര്‍ശനത്തിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ ഭര്‍ത്തൃമാതാവിന്റെ...
ന്യൂഡൽഹി:സി ബി ഐക്കെതിരെ ബംഗാള്‍ പോലീസ് സ്വീകരിച്ച നടപടിയെത്തുടർന്നു മമത ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിക്കുമെന്ന് സുപ്രീം കോടതി. കൊല്‍ക്കത്ത കമ്മീഷണര്‍ സി ബി ഐക്കു മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി. കമ്മീഷണര്‍ സി ബി ഐ അന്വേഷണവുമായി സഹകരിക്കണമെന്നും മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി 21 ലേക്ക് മാറ്റി.എന്നാല്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും സി ബി ഐക്ക്...
വയനാട്:പതിനേഴു വയസ്സ് പ്രായമുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് ഓ.എം ജോര്‍ജ് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ മുന്നിലായിരുന്നു കീഴടങ്ങല്‍. മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് ജോര്‍ജ്. ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ജോര്‍ജിനെ പുറത്താക്കിയിരുന്നു.ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഒഴിവു ദിവസങ്ങളില്‍ പെണ്‍കുട്ടിയും...
പാക്കിസ്ഥാനില്‍ ശൈശവ വിവാഹം തടയുന്നതിനായി വിവാഹപ്രായം ഉയർത്തികൊണ്ടുളള പുതിയ ബില്‍ പാസ്സാക്കി. മിനിമം വിവാഹ പ്രായം 16 നും 18 നും ഇടയില്‍ ആക്കുന്നതിനുളള ബില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഏകകണ്ഠമായാണ് പാസാക്കിയത്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ സ്വീകരിച്ച മറ്റൊരു പ്രധാന നടപടിയാണിത്. 1929 ലെ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം വരുന്നത്.പാക്കിസ്ഥാന്‍ കുടുംബങ്ങളില്‍ നടത്തുന്ന ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ...
കളിപ്പാട്ടങ്ങളിലൂടെ വികസിച്ചു പ്രതിരോധ രംഗത്തും, വിവാഹ ചടങ്ങുകളിലും, മറ്റു മേഖലകളിലും, ഫോട്ടോഗ്രാഫി രംഗത്തും ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറിയ ഡ്രോൺ വ്യവസായം ഇന്ത്യയിൽ വൻ കുതിപ്പിനൊരുങ്ങുകയാണ്.എൺപതുകളിൽ ഇന്ത്യയിൽ തുടക്കമിട്ട കംപ്യുട്ടർ വിപ്ലവത്തിന് സമാനമായ ഒരു മുന്നേറ്റം ഡ്രോൺ വ്യവസായത്തിൽ ഉണ്ടാകും എന്നാണു ഈ രംഗത്തുള്ള വിദഗ്ദ്ധർ പറയുന്നത്. രാജ്യത്തെ പുതിയ ഡ്രോൺ ഉപയോഗച്ചട്ടങ്ങൾ ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് എന്ന...
തിരുവനന്തപുരം: കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ വ്യോമസേനയുടെ ചെലവ് 102 കോടിയായെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ ബില്ലയച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി ബില്ലയച്ച കാര്യം രാജ്യസഭയില്‍ അറിയിച്ചത്.പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നിട്ടുണ്ട്. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. സൈന്യവും നാവികസേനയും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കി...
“സഹോദരികളേ, നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിവുണ്ട്? ശരീഅത്തു പ്രകാരം സ്ത്രീക്കു പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. ചില പരിതസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. ഈ പരമാര്‍ഥം മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ എത്ര പേരുണ്ട്? ഇല്ലെങ്കില്‍ ഇവരെ ഇങ്ങനെ തരം താഴ്ത്തി അടുക്കള പാവകളാക്കി പ്രസവ യന്ത്രങ്ങളാക്കി മാറ്റിയ പുരുഷന്മാര്‍ക്ക് റസൂല്‍ മാതൃകയാണോ?”കോഴിക്കോട്‌ ഫ്രാൻസിസ്‌ റോഡിൽ നടന്ന, കേരളത്തിലെ മുസ്ലീം...
മലപ്പുറം:ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജി വിധി ചൊവാഴ്ച. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും വിധി പറയല്‍ ചൊവാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായി.ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ കഴിയുന്നത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക...
കോഴിക്കോട്:സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ സംസ്ഥാന വ്യാപകമായി സിമന്റ് വില്‍പന നിര്‍ത്തിവയ്ക്കാന്‍ നിര്‍മാണ വ്യാപാരമേഖലയിലെ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. വിലവര്‍ധനവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന് ഒരുമാസം സമയം നല്‍കും. അതിനിടയില്‍ അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ വില്‍പന നിര്‍ത്തി വെച്ച് നിര്‍മാണ മേഖലയെ സ്തംഭിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുമെന്നും സംഘടനാ പ്രതിനിധികള്‍ കോഴിക്കോട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.സിമന്റ് വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവും. ഇതിന്റെ ഭാഗമായി...