29 C
Kochi
Saturday, September 25, 2021

Daily Archives: 11th February 2019

അബുദാബി:യു.എ.ഇ തലസ്ഥാനമായ അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.യു.എ.ഇ മൊത്തത്തിലുള്ള ജനസംഖ്യ എടുത്താല്‍ 50 ലക്ഷം പേരില്‍ ഏതാണ്ട് മൂന്നില്‍ രണ്ടും വിദേശികളാണ്. മൊത്തം ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏറ്റവും അധികം പേര്‍ വരുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. ഇത് പരിഗണിച്ചാണ് ഹിന്ദിയും വ്യവഹാര ഭാഷയാക്കാന്‍ തീരുമാനിച്ചത്.തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം കേസുകളും വരുന്നത്. തൊഴിൽ പ്രശ്നങ്ങളുമായി കോടതിയെ സമീപിക്കുന്ന ഹിന്ദി...
മുംബൈ: വാരാദ്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് മോശം തുടക്കം. സെന്‍സെക്‌സ് സൂചിക 139 പോയിൻ്റ് നഷ്ടത്തില്‍ 36407ലെത്തിയപ്പോൾ നിഫ്റ്റി 54 പോയിൻ്റ് താഴ്ന്ന് 10889 ലുമെത്തി. ബി എസ് ഇയിലെ 448 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 955 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.ഇന്‍ഫോസിസ്, എച്ച് ഡി എഫ്‌ സി ബാങ്ക്, ടെക് മഹീന്ദ്ര, ടി സി എസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച് ഡി എഫ്‌ സി...
നാഗ്‌പൂർ:2003 മുംബൈ ഇരട്ടസ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയ്‌ദിനു നാഗ്‌പൂര്‍ ജയിലില്‍ അന്ത്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയ്ക്ക് നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് നാഗ്‌പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മാർട്ടം നടത്തിയ ശേഷം ഇന്നു തന്നെ മൃതദേഹം വിട്ടു നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് പൂജ ഭോസ്ലേ അറിയിച്ചു.ഹനീഫ് സയ്‌ദിന്റെ വധശിക്ഷ...
കണ്ണൂർ: പാര്‍ട്ട് രണ്ടാം സെമസ്റ്റര്‍ എം എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി (റെഗുലര്‍ 2017 അഡ്മിഷന്‍) മേയ് 2018 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകള്‍ 19 ന് വൈകുന്നേരം അഞ്ചുവരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.ഒന്നാം സെമസ്റ്റര്‍ എം.എ (റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഒക്‌റ്റോബര്‍ 2018) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകള്‍ 19 ന് വൈകുന്നേരം അഞ്ചുവരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.ഒന്നാം സെമസ്റ്റര്‍ എം...
#ദിനസരികള് 665ശ്രീനാരായണ ഗുരു, സത്യമെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ന്യാസ വേഷധാരിയെ കപടയതി എന്നാണ് ആത്മോപദേശ ശതകത്തില്‍ വിശേഷിപ്പിക്കുന്നത്. പ്രസ്തുത കൃതിയിലെ പതിനാലാമത്തെ ശ്ലോകം പറയുന്നതു കേള്‍ക്കുക.ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം കപടയതിയ്ക്കു കരസ്ഥമാകുവീലെ- ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.1903 ല്‍ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധര്‍മ പരിപാലന യോഗം ഇത്തരം കപടയതിമാരുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന വസ്തുത ശ്രീനാരായണന്റെ ജീവിതത്തേയും ചിന്തകളേയും പിന്‍പറ്റുന്ന ഏതൊരാളേയും വേദനിപ്പിക്കേണ്ടതാണ്. ഈ വ്യതിചലനം വളരെ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്ന...
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. സ്റ്റാർ സ്‌ട്രൈക്കർ സെർജിയോ അഗ്വിറോ നേടിയ ഹാട്രിക്ക് മികവിൽ ആയിരുന്നു സിറ്റിയുടെ തകർപ്പൻ വിജയം. കളിയുടെ 4, 80 മിനിറ്റുകളിൽ റഹിം സ്റ്റെർലിംഗും സിറ്റിക്കായി ചെൽസി വല കുലുക്കി.1991 നു ശേഷമുള്ള ചെല്‍സിയുടെ ഏറ്റവും വലിയ ലീഗ് പരാജയം ആണിത്. 91 ല്‍ നോട്ടിന്‍ഹാം ഫോറസ്റ്റിനോട് 7-0 നായിരുന്നു ചെൽസി...
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍ രാഷ്ട്രീയ അജണ്ട ഉള്ളതായി സൂചന. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിനു പിന്നാലെ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയിയെക്കെതിരെ പോലീസ് കേസെടുത്തു.ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സമയത്താണ് തൃണമൂല്‍ എം.എല്‍.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെടുന്നത്. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന തൃണമൂലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മുകുള്‍...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി ആന്ധ്രാപ്രദേശിലെ ജനങ്ങളും. ഗുണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് ഹൈവേകളില്‍ മോദിക്കെതിരെയുള്ള പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മോദിക്ക് ഇവിടേക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അഞ്ചുകോടി വരുന്ന ആന്ധ്രക്കാരുടെ പ്രതിഷേധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന പ്രതികരണവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തിയിരുന്നു.കേന്ദ്രത്തിന്റെ അവഗണനയില്‍...
തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണിലും. നാടന്‍ ഉത്പന്നങ്ങള്‍ക്ക് ലോകോത്തര വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്. കുടുംബശ്രീ ബസാര്‍ (www.kudumbashreebazaar.com) എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെബ്‌സൈറ്റ് ആരംഭിച്ചെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായില്ല. ഇതോടെയാണ് ആമസോണുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. 27 ന് ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കരാര്‍ ഒപ്പിടും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണ്‍ സഹേലി വിഭാഗത്തിലാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭിക്കുന്നത്.കുടുംബശ്രീ ബസാറിലുള്ള...
തിരുവനന്തപുരം:കേരളത്തിലെ സര്‍വകലാശാലകളുടെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനാകും. വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. എലിജിബിലിറ്റി, ഈക്വലന്‍സി, മൈഗ്രേഷന്‍, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാന്‍സ്‌ഫർ സര്‍ട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടര്‍, അറിയിപ്പുകള്‍, പ്രധാന തീയതികള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകും.വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠനാവശ്യത്തിന് മാത്രം വരുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കാനുള്ള സംവിധാനം...