29 C
Kochi
Saturday, September 25, 2021

Daily Archives: 16th February 2019

തിരുപട്ടൂർ, തമിഴ്‌നാട്: ഇന്ത്യയിൽ ആദ്യമായി ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് അനുവദിച്ചു. തമിഴ്‌നാട് തിരുപട്ടൂർ സ്വദേശിനി അഡ്വക്കേറ്റ് എം എ സ്നേഹയ്ക്കാണ് ദീർഘകാലത്തെ നിയമപോരാട്ടത്തിനു ശേഷം ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് ലഭിച്ചത്. ജാതിയ്ക്കോ മതത്തിനോ യാതൊരുവിധ പ്രാധാന്യവും കൊടുക്കാത്ത കുടുംബത്തിലാണ് സ്നേഹ വളർന്നത്. അതുകൊണ്ടു തന്നെ എല്ലാ അപേക്ഷകളിലും ജാതി മത കോളം സ്നേഹ പൂരിപ്പിക്കാറുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോൾ ഔദ്യോഗികമായി അനുമതിപത്രം ലഭിച്ചിരിക്കുന്നത്. സ്നേഹ 35 വയസ്സ്, അഡ്വക്കേറ്റ്, തിരുപട്ടുർ സ്വദേശിനി...
കോഴിക്കോട്: ട്രഷറികളിൽ നിന്ന് കരാറുകാരുടെ ബില്ലുകൾ അടിയന്തിരമായി പാസാക്കി നല്കണമെന്നാവശ്യപ്പെട്ട് ഗവ.കോണ്ട്രാക്ടേഴ്‌സ് ഫെഡറേഷൻ ധർണ സംഘടിപ്പിക്കുന്നു. 20 ന് സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്കു മുന്നിലുമാണ് പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും പൂർത്തീകരിച്ച പ്രവർത്തികളുടെ ബില്ലുകൾ പാസ്സാക്കി നല്കുന്നതിന് ജനുവരി 25 മുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ 10 ഓടെ പരിഹരിക്കപ്പെടുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. മാർച്ച് അവസാനിക്കുമ്പോഴേക്കും പദ്ധതി പ്രവൃത്തികൾ പൂർത്തീകരിക്കണം.പണം ലഭിക്കുമെന്ന...
കെനിയ: 'ബ്ലാക്ക് പാന്തർ' എന്ന സൂപ്പർ ഹീറോ കഥാപാത്രവും ആ പേരിൽ വന്ന ഹോളിവുഡ് ചിത്രവും ലോക പ്രശസ്തമാണ്. എന്നാൽ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പേരിനെ സ്വാധീനിച്ച ബ്ലാക്ക് പാന്തർ (കരിം പുലി/ കറുത്ത പുള്ളിപുലി) എന്ന ആഫ്രിക്കൻ വനങ്ങളിൽ വസിക്കുന്ന യഥാർത്ഥ മൃഗത്തെ കാണാൻ സാധിക്കുക എന്നത് അത്യപൂർവ്വമായ കാര്യമാണ്. വിരളമായി മാത്രം കാണപ്പെടുന്ന അതിശയകരമായ ഈ വന്യജീവിയുടെ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ നിലവിലുള്ളൂ.അതേസമയം വിൽ ബുറാർഡ്...
ദുബായ്: ലോ​ക കേ​ര​ള സ​ഭ​യു​ടെ പ​ശ്​​ചി​മേ​ഷ്യ മേ​ഖ​ലാ സ​മ്മേ​ള​നം, ദുബായി ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെയ്തു. ചടങ്ങിൽ, സ്​​പീ​ക്ക​ർ സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. വിദേശ ജോലി തേടുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന്​ നോര്‍ക്കാ റൂട്‌സിനു കീഴില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.കേരളത്തിലെ വിമാനത്താവളങ്ങളില്‍ വനിതകള്‍ക്കായി മൈഗ്രേഷന്‍ ഫെലിസിറ്റേഷന്‍ കേന്ദ്രങ്ങളും, പാസ്‌പോര്‍ട്ട് ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രീ എംബാര്‍ക്കേഷന്‍- ഓറിയന്റേഷന്‍ സെന്ററുകളും...
നെതർലാൻഡ്: എ​യ​ർ​ബ​സ്​ ക​മ്പ​നി എ 380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ജെറ്റുകളുടെ നി​ർമ്മാ​ണം അവസാനിപ്പിക്കുന്നതായി എയർബസ് സി ഇ ഓ ടോം എൻഡേഴ്‌സ് അറിയിച്ചു. പുതിയ ഓർഡറുകൾ ഇല്ലാത്തതും, ഉത്പാദനച്ചിലവിൽ ഉണ്ടായ വർദ്ധനവും ആണ് കാരണം. 2021 വരെ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓർഡറുകൾ അനുസരിച്ചു നിർമ്മിച്ചു കൈമാറിയതിനു ശേഷം എ 380 യുടെ നിർമ്മാണം പൂർണ്ണമായി അവസാനിപ്പിക്കും.എ 380 യുടെ മുഖ്യ ഉപഭോക്താക്കൾ എമിരേറ്റ്സ് എയർലൈൻസ് ആണ്. അവർ 39...
കാലിഫോർണിയ: ഫെബ്രുവരി 20 നു ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് സംഘടിപ്പിക്കുന്ന 'സാംസങ് ഗാലക്‌സി അണ്‍പാക്ക്ഡ്-2019' എന്ന ചടങ്ങിനെ വൻ പ്രതീക്ഷയോടെയാണ് ടെക്ക് ലോകം കാത്തിരിക്കുന്നത്.ആ ചടങ്ങിൽ സാംസങിന്റെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി എസ്10 ലൈറ്റ്, എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ് പുറത്തിറക്കും. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ് അവതരിപ്പിക്കുന്നുണ്ട്. പക്ഷെ തുടക്കത്തിൽ ഇത് അമേരിക്കയിൽ മാത്രമാകും ലഭ്യമാകുക. ഗാലക്‌സി എസ് പരമ്പരയുടെ പത്താം വാര്‍ഷികമായതുകൊണ്ടുതന്നെ ഗാലക്‌സി...
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ 22 ബില്യൺ ഡോളറിന്റെ 1281 വികസന പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. അൽ ഹുകും കൊട്ടാരത്തിൽ ബുധനാഴ്ച ചേർന്ന പ്രത്യേക പരിപാടിയിലാണ് ഉദ്‌ഘാടനച്ചടങ്ങു നടന്നത്. സൗദി വിഷൻ 2030 15 വമ്പൻ പാർപ്പിട സമുച്ചയങ്ങൾ, ബൃഹത്തായ ഇസ്ലാമിക് മ്യുസിയം, തടാകങ്ങൾ ഉൾപ്പെടുന്ന പാരിസ്ഥിതിക പദ്ധതി, 16 വിദ്യാഭ്യാസ സ്ഥാപങ്ങൾ, ഏഴു മെഡിക്കൽ സിറ്റികൾ, സ്പോർട്സ് സിറ്റി, എയർപോർട്ട്...
#ദിനസരികള് 670 അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച് എനിക്ക് അഭിമാനമാണ്. എനിക്ക് ഇനിയുള്ള ഒരു മകനേയും ഈ നാടിനു വേണ്ടി അതിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ബലി കൊടുക്കുവാന്‍‌ സന്തോഷമേയുള്ളു.”മരിച്ചു വീണ പട്ടാളക്കാരന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ – എല്ലാവരും ആവര്‍ത്തിക്കുന്നു, ആ ബലിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. നാടിനു വേണ്ടി,...
വാഷിംഗ്‌ടൺ ഡി സി: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിനു ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുകയാണ്.അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചിലവു പ്രതീക്ഷിക്കുന്നത്. മതിലിന്റെ നിര്‍മ്മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ഇപ്പോൾ ആവശ്യപ്പെട്ടത്....
കൊച്ചി: ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ചെന്നെയിൻ എഫ് സി യെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു വിട്ടാണ് മഞ്ഞപ്പട വിജയം ആഘോഷിച്ചത്. ചെന്നൈയിന്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ കിടിലന്‍ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു മഞ്ഞപ്പട.23, 55 മിനിറ്റുകളില്‍ മത്തേജ് പൊപ്ലാറ്റ്നിക്കും 71-ാം മിനിറ്റില്‍ മലയാളി താരം സഹല്‍...