25 C
Kochi
Friday, September 24, 2021

Daily Archives: 14th February 2019

#ദിനസരികള് 668അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി. ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്. വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു. തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍ നടക്കുന്നുണ്ട്. പതിയെ സമീപിച്ചു. ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു.അനുഭവങ്ങള്‍ വെച്ച്, അറിയാത്ത വഴികളെക്കുറിച്ച് ഞാന്‍ സാധാരണ രണ്ടാളുകളോടെങ്കിലും ചോദിക്കും. ഒരാളോടു മാത്രം ചോദിച്ചു പോയ സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴൊക്കെ പറ്റിക്കപ്പെട്ട അനുഭവമുണ്ട്. ചോദിച്ച ലക്ഷ്യത്തിന്റെ എതിര്‍ വശത്തേക്കോ മറ്റു വഴികളിലൂടെയോ ആളുകളെ പറഞ്ഞു വിടുകയെന്ന...
തിരുവനന്തപുരം:ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന് വടക്കന്‍ മേഖലാ ജാഥയും ആരംഭിച്ച് മാര്‍ച്ച് രണ്ടിനു തൃശൂരില്‍ വന്‍ റാലിയോടെ സമാപിക്കും.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ, ഇന്നു പൂജപ്പുര മൈതാനിയില്‍, സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി...
തിരുവനന്തപുരം:ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്. ഇന്നു വോട്ടെടുപ്പു നടക്കുന്നത്, 12 ജില്ലകളിലായി 22 ഗ്രാമ പഞ്ചായത്ത് വാര്‍ഡിലും, 3 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും, 4 നഗരസഭാ വാര്‍ഡിലും കൊച്ചി കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ്.ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 111 സ്ഥാനാര്‍ത്ഥികളാണ്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് വൈകീട്ട് അഞ്ചിന്...
ന്യൂഡല്‍ഹി: അനില്‍ അംബാനിയ്ക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവു തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും അസിസ്റ്റന്റ് രജിസ്‌ട്രാര്‍ റാങ്കിലുള്ളവരാണ്. ഭരണഘടനയിലെ 311-ാം വകുപ്പു നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.റിലയന്‍സ് ജിയോയ്‌ക്ക് ആസ്‌തികള്‍ വിറ്റ വകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യക്കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട്...
കാലിഫോർണിയ: അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നതു തടയുന്നതിനായി സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചർ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉപയോഗം, കുട്ടികളുടെ ആത്മഹത്യകൾക്കു കാരണമാകുന്നു എന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും, ആത്മഹത്യയും, ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍, തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.2018 -ല്‍ മയക്കുമരുന്ന് ഉപയോഗവും വില്‌പനയും തടയുന്നതിനായി ഒരു പ്രോംപ്റ്റ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ശബ്ദസന്ദേശം അയക്കുന്നതിനായി...
ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കയെ നേരിടുന്ന ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കേരള താരങ്ങളായ വത്സൽ ഗോവിന്ദും വരുൺ നായനാരും ഇടം നേടി.കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് വത്സലിനും വരുണിനും ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഈ വര്‍ഷം 1235 റണ്‍സടിച്ച വത്സല്‍, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 123.50 ശരാശരിയോടെയായിരുന്നു ഈ പത്തൊമ്പതുകാരന്റെ പ്രകടനം. ഇതില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു. തുടര്‍ന്ന്...
ഷാര്‍ജ:ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കമോണ്‍ കേരള വാണിജ്യ സംസ്കാരിക പ്രദര്‍ശനത്തിന് ഇന്നു തുടക്കമാകും. മൂന്നു ദിവസം നീളുന്ന മേള, ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചു നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ബിസിനസ് കോണ്‍ക്ലേവിനു പുറമെ തൊഴിലന്വേഷകർക്കായി കരിയർ ഫെസ്റ്റ്, സി.വി ക്ലിനിക് എന്നിവ മേളയുടെ ഭാഗമാണ്. ഗായിക ചിത്രയുടെ 40 വര്‍ഷത്തെ സംഗീത ജീവിതം...
പ്രോ വോളിയിൽ കളിച്ച അഞ്ചു മത്സരങ്ങളിലും മിന്നും വിജയം നേടി കേരളത്തിന്റെ അഭിമാനമായ കാലിക്കറ്റ് ഹീറോസ് തങ്ങളുടെ കൊച്ചിയിലെ ആദ്യപാദ മത്സരങ്ങൾ പൂർത്തിയാക്കി. നേരത്തെ തന്നെ പ്ലേ ഓഫില്‍ എത്തിയിരുന്ന ഹീറോസ് അവസാന മത്സരത്തിൽ ഒന്നിനെതിരെ നാലു സെറ്റുകൾക്ക് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ തകർത്തു. സ്‌കോര്‍: 15-14, 11-15, 15-11, 15-9, 15-8 ആദ്യ സെറ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഒടുവിൽ വിജയം കാലിക്കറ്റിനായിരുന്നു. പക്ഷെ രണ്ടാം സെറ്റിൽ ശക്തമായി...
എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം. ഈ ദിവസത്തിനും ഒരു ചരിത്രമുണ്ട്. പ്രണയിക്കുന്നവര്‍ക്കുവേണ്ടി ജീവൻ വെടിഞ്ഞ സെന്റ്. വാലന്റൈൻ എന്ന പുരോഹിതന്റെ ഓര്‍മ്മദിനമാണ് വാലന്റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നാണ് ഐതിഹ്യം.എല്ലാ വര്‍ഷവും ഫെബ്രുവരി 14 ആം തീയതി, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കായി ലോകമെമ്പാടും വാലന്റൈന്‍സ് ഡേ, ആഘോഷിക്കപ്പെടുകയാണ്. പ്രണയം ഏറ്റുപറയാനും ഊട്ടി ഉറപ്പിക്കാനുമായുള്ള ഈ ദിനത്തില്‍, കമിതാക്കൾ പരസ്പരം...
 കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ റിലീസിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനോട് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ചോദിക്കുന്നുണ്ട്, സിനിമയിൽ, "എത്ര റിയലിസ്റ്റിക് ആവണം എന്നത് സംബന്ധിച്ച് ഒരു മെഷർമെന്റ് (അളവ്) ഉണ്ടോ?" എന്ന്. ഈ ചോദ്യം കേട്ടപ്പോൾ ഓർമ്മ വന്നത്, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്ന് ഒരുക്കിയ 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിൽ ഉണ്ടെന്ന് പൊതുവെ പറയപ്പെടുന്ന റിയലിസം എന്നത്,...