29 C
Kochi
Saturday, September 25, 2021

Daily Archives: 13th February 2019

പയ്യന്നൂര്‍: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ബന്ധുക്കള്‍. പോലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി യുവജന കൂട്ടായ്മയിലെ അംഗവും കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലെ ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ വടകര സ്വദേശി ശ്വേത മോഹനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത 'കുറ്റ'ത്തിന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 25 നാണ് തേജസ് ന്യൂസ് സബ് എഡിറ്ററും പൊതു പ്രവര്‍ത്തകനുമായ അഭിലാഷ് പടച്ചേരിയും ശ്വേതയും തമ്മിലുള്ള വിവാഹം സ്പെഷ്യൽ...
കുവൈത്ത് സിറ്റി:കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി സാന്നിധ്യം. 18 ന് തായ്‌ലൻഡിൽ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന കുവൈത്ത് ടീമിലേക്കാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി പ്രിയദ മുരളി തിരഞ്ഞെടുക്കപ്പെട്ടത്.ടീമിലെ ഏക മലയാളിയാണ് പ്രിയദ. കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീം നിലവിൽ വന്ന 2008 ൽ ടീം ക്യാപ്റ്റനായിരുന്നു, അന്ന് ഫഹാഹിൽ ഗൾഫ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായിരുന്ന പ്രിയദ.കുവൈത്തിനുവേണ്ടി അഞ്ച് രാജ്യാന്തര...
125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ ഒന്നായ സുസുക്കി ആക്‌സസ് 125 ന്റെ പരിഷ്കരിച്ച പതിപ്പ് ഇറങ്ങുന്നു. ഏപ്രില്‍ മുതല്‍ പുതിയ റോഡ് സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതു കണക്കിലെടുത്തു കോമ്പിനേഷൻ ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടുത്തിയാണ് സുസുക്കി പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്.ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ് ആക്‌സസ് 125 -ന്റെ രൂപകല്‍പന. സ്‌കൂട്ടറിന്റെ ആറു നിറങ്ങളിലുള്ള പതിപ്പുകളാണ് കമ്പനി വിപണിയില്‍ കൊണ്ടുവരുന്നത്. ലളിതമായ ഡിസൈന്‍ ശൈലി സ്‌കൂട്ടറിന്...
ഒമാൻ:ഒമാനിൽ വിദേശ തൊഴിലാളികൾക്ക് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സ്വദേശിവത്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. ജനുവരി 30 മുതൽ ആറു മാസത്തേക്കാണ് നിരോധനം. 2018 ജനുവരി 28 മുതലാണ് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.നിരോധന കാലാവധി ജൂലായ് 29 നു അവസാനിച്ചപ്പോൾ,...
പറവൂര്‍: സി.പി.ഐ (എം) പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ക്കു തടവുശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്കു 10 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും, അഞ്ചും ആറും പ്രതികളായവര്‍ക്കു ഏഴുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും വിധിച്ചു. പറവൂര്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്‌ജി ടി സഞ്ചു ആണ് ശിക്ഷ വിധിച്ചത്.കേസില്‍ ഒന്നാം പ്രതി ചെറായി വെളിയംകോട് പ്രവീണ്‍ (പച്ചോ - 35), രണ്ടാം പ്രതി...
#ദിനസരികള് 667ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം തീരെ ഉണ്ടാക്കുന്നില്ലെന്നു തന്നെ പറയാം. എന്നാല്‍ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന പേര് നമുക്ക് അത്രത്തോളം സുപരിചിതമല്ല. അത് മോദിയുടെ അച്ഛനാണ്. ഹീരാ ബെന്‍ എന്ന അമ്മയോളം ഈ അച്ഛന്‍ പ്രശസ്തനല്ല. കാരണം മോദി തന്റെ അച്ഛനെ അമ്മയെയെന്നതുപോലെ ‘വൈകാരിക പരിസരങ്ങളില്‍’...
കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രത്തിനു മേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ പി.ജോസഫിനെ, നീനു വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനുവും പിതാവ് ചാക്കോയും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്.2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ...
സൗദി: വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഭീമമായ ലെവി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്ക് 1150 കോടി റിയാലിന്റെ സാമ്പത്തിക സഹായം സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. നിതാഖാത് അടിസ്ഥാനത്തിൽ പ്ലാറ്റിനം, ഗ്രീൻ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കമ്പനികൾക്കാണ് ഈ സഹായം ലഭ്യമാകുക. ആ സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികൾക്കു വേണ്ടി 2018 ൽ അടച്ച ലെവി തുക അവർക്കു തിരികെ ലഭിക്കും.മൂന്നര ലക്ഷം സ്ഥാപനങ്ങൾക്കു പ്രയോജനപ്പെടുന്ന ഈ പദ്ധതിക്ക് വൻ...
ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനൊരുങ്ങി ബി.ജെ.പി. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ നേരത്തെ പരീക്ഷിച്ച 'പേജ് പ്രമുഖ്' പദ്ധതി കേരളത്തിലും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. വോട്ടര്‍ പട്ടികയിലെ ഒരു പേജിന്‍റെ ചുമതല ഒരു പ്രവര്‍ത്തകനു നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച്‌ വോട്ടുറപ്പിക്കുന്ന പദ്ധതിയാണിത്.പേജ് പ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി...
ന്യൂഡൽഹി:പ്രധാനമന്ത്രി എന്നതു കോൺഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കു മാത്രം സംവരണം ചെയ്തതാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഒരു സാധാരണ പാർട്ടി പ്രവർത്തകന് അത് ഒരിക്കലും നേടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സഹോദരൻ കല്യാണം കഴിക്കാഞ്ഞതിനാൽ ഇതാ ഇപ്പോൾ സഹോദരി കളത്തിലിറങ്ങിയിരിക്കുകയാണ്." രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ചാണ് ഷാ പറഞ്ഞത്.എന്നാൽ ബി.ജെ.പി പോലൊരു പാർട്ടിയിൽ സാധാരണ ബൂത്ത് തലത്തിലുള്ള ഒരു പ്രവർത്തകനു പോലും ഉയർന്നു...