25 C
Kochi
Friday, September 24, 2021

Daily Archives: 20th February 2019

ന്യൂഡൽഹി: ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)സ്വന്തമാക്കിയ എന്‍ഫീല്‍ഡിന്റെ "ഇന്‍റര്‍സെപ്റ്റര്‍ 650" ബൈക്ക് പ്രേമികളുടെ ആവേശമാകുന്നു. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നായ ഇന്റര്‍സെപ്റ്റര്‍ 650 ഈ നംവംബറിലാണ് വില്‍പ്പനയ്ക്കെത്തിയത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്‍റല്‍ ജി ടി മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ബുള്ളറ്റ് ആരാധകര്‍ക്ക് രോമാഞ്ചം നല്‍കാനുള്ള...
കാലിഫോർണിയ: യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി അല്ലെങ്കിൽ ചുരുക്കത്തിൽ എ. ആർ എന്ന് പറയുന്നത്. സാങ്കല്പികമെങ്കിലും എന്നാൽ യാഥാർത്ഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. ഈ ടെക്നോളജി ഉപയോഗപ്പെടുത്തി പുതിയൊരു തലത്തിലേക്ക് മാപ്‌സ് നാവിഗേഷൻ സംവിധാനങ്ങളെ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗിൾ.ഗൂഗിൾ മാപ്‌സിൽ ഇപ്പോൾ...
പാകിസ്താൻ: ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്കു നേരെ നടന്ന ആക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം, പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിഷേധിച്ചു."യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്താന്റെ മേൽ ആരോപിച്ചിരിക്കുകയാണ്. ജഡ്ജിയും വിധികർത്താവും ഇന്ത്യ തന്നെയാകുകയാണ്. ഇന്ത്യ ആക്രമിച്ചാൽ പാകിസ്താൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന്...
ഒമാൻ: ഒമാനിൽ കൊറോണ രോഗം ബാധിച്ചു രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വർഷം രാജ്യത്തു പത്തു പേരിൽ മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നാലു പേർ മരിച്ചു.ലോകത്തു ഇതുവരെ 2100 ഓളം മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ പറയുന്നു. ഗൾഫ് മേഖലയിൽ സൗദിയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്തിടെ മെർസ് ബാധയേറ്റു ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം...
ദുബായ്: റെക്കോർഡുകൾ എല്ലാം ഭേദിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില കാൽ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർദ്ധിച്ചത്. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്, ചൈന വ്യാപാരത്തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കാണാത്തതും ഡോളര്‍ മങ്ങിയതുമാണ് വില വർദ്ധനയ്ക്ക് കാരണം.ആഭ്യന്തര വിപണിയിലും കല്യാണ ആവശ്യങ്ങൾക്കും...
കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബഹുനിലക്കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്. പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗണിന്റെ ഗോഡൌണിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ പടരുന്ന സമയത്ത് ഏകദേശം 28 തൊഴിലാളികള്‍ ഈ...
കൊ​ച്ചി: മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാ​താ​പി​താ​ക്ക​ളുടെ​ താ​ത്​പ​ര്യപ്രകാരം ഇ​നി സ്വ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ്വ​ത്ത്​ ഏ​റ്റെ​ടു​ത്ത്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ വ​യോ​ജ​ന​ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രിക്കാന്‍ ഒരുങ്ങുകയാണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്. ട്ര​സ്​​റ്റിന്റെ ഘ​ട​ന​യും പ്ര​വ​ര്‍​ത്ത​ന​വും സം​ബ​ന്ധി​ച്ച ക​ര​ട്​ രൂപം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പു​ ത​യ്യാ​റാ​ക്കി വ​രു​ന്നത്. ജൂണ്‍ മാസത്തിനു മു​മ്പ്​ ട്ര​സ്​​റ്റ്​ നി​ല​വി​ല്‍​ വ​രും. സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല്‍ എ​ത്തി​​പ്പെ​ടു​ന്ന പ​ല​രും ശേ​ഷി​ക്കു​ന്ന സ്വ​ത്തും പ​ണ​വും സ​ര്‍​ക്കാരി​ന്​...
ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് സു​പ്രീം​കോ​ട​തി. എ​റി​ക്‌​സ​ണ്‍ കേ​സി​ല്‍ കോ​ട​യി​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. നാ​ലാ​ഴ്ച​യ്ക്ക​കം പ​ലി​ശ​യ​ട​ക്കം 453 കോ​ടി ന​ല്‍​ക​ണ​മെ​ന്നും, പ​ണ​മ​ട​ച്ചി​ല്ലെ​ങ്കില്‍ മൂന്നു മാ​സം ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. തു​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച്‌ അ​നി​ല്‍ അം​ബാ​നി ന​ല്‍​കി​യ മാ​പ്പ് അ​പേ​ക്ഷ സു​പ്രീംകോ​ട​തി തള്ളി. ജ​സ്റ്റി​സു​മാ​രാ​യ ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, വി​നീ​ത് സ​ഹ​റാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചിന്റേ​താ​ണ് ഉ​ത്ത​ര​വ്. ആ​ര്‍​കോ​മിന്റെ ര​ണ്ടു...
ബെർലിൻ: കഴിഞ്ഞ ദിവസം സമാപിച്ച ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെർലിനാലെ ഷോർട്സ് വിഭാഗത്തിൽ മത്സരിച്ച മലയാളി സംവിധായകന്റെ ‘ഒമർസ്ക’ (Omarska) എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓഡിയുടെ (Audi) പ്രത്യേക പരാമർശം ലഭിച്ചിരുന്നു. വരുൺ ശശീന്ദ്രൻ എന്ന യുവ ചലച്ചിത്രകാരനാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും, ബെർലിൻ ചലച്ചിത്രോത്സവ വിശേഷങ്ങളെക്കുറിച്ചും, വരുൺ ശശീന്ദ്രനിൽ നിന്നും അറിയാൻ ബന്ധപ്പെട്ടപ്പോൾ, തന്നെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതിനേക്കാൾ കൂടുതൽ, തന്റെ ചിത്രം...
കൊച്ചി: നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തില്‍, നടന്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അലൻസിയര്‍ പരസ്യമായി മാപ്പു പറയണമെന്ന് നേരത്തെ ദിവ്യ ആവശ്യപ്പെട്ടിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി, അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി നല്‍കിയിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അലൻസിയർ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യത്തിൽ ദിവ്യ ഉറച്ചു നിന്നതോടെയാണ് അലൻസിയർ...