29 C
Kochi
Saturday, September 25, 2021

Daily Archives: 23rd February 2019

കാസർകോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. എം.പി പി.കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എം.പിയ്ക്കു നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.കല്യോട് ജംഗ്ഷനിൽ രാവിലെ ഒമ്പതോടെയാണ് സി.പി.എം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് കല്യോട്ടെ സി.പി.എം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.ആക്രമണത്തിനിരയായ...
ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരിലെ 'കറാച്ചി' മറച്ചു വെച്ച് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറി. പാകിസ്താൻ നഗരത്തിന്റെ പേരാണെന്നും, പേരു മാറ്റണമെന്നും പറഞ്ഞ് നേരത്തെ ചിലര്‍ ബേക്കറിയുടെ പേരു മറച്ചു വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടിച്ചെത്തിയ ആളുകള്‍ ബേക്കറിക്കു മുമ്പില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, ആള്‍ക്കൂട്ട ആക്രമണത്തെ ഭയന്ന് കടയുടമകള്‍ പേരു മറച്ചുവയ്ക്കാൻ നിര്‍ബന്ധിതരാകുകയായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങൾ ബേക്കറിയിലേക്ക് വന്നതായും റിപ്പോര്‍ട്ടുണ്ട്.ബേക്കറിയുടെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സംഘം...
കോഴിക്കോട്: ആരോഗ്യമേഖലയിൽ വർദ്ധിച്ചു വരുന്ന അഴിമതിയെ തടയാനും, ഈ രംഗത്ത് നൈതികത ഉറപ്പാക്കാനും, പൗരന്മാരുടെയും ഡോക്ടർമാരുടെയും, കൂട്ടായ്മ രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന്, അലയൻസ് ഓഫ് ഡോക്ടേഴ്സ് ഫോർ എത്തിക്കൽ ഹെൽത്ത്കെയർ (എ.ഡി.ഇ.എച്ച്) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ശാസ്ത്രീയ ചികിത്സാ പ്രോട്ടോക്കോളുകൾ, മരുന്നുകളുടെയും സർജിക്കൽ സെന്റുകളുൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില നിയന്ത്രണവും വിലനിർണയം, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തൽ തുടങ്ങിയ മേഖകളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. പൗരന്മാരുടെ സാമൂഹിക ഓഡിറ്റിങ്ങ് സംവിധാനവും...
കൊച്ചി: ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർ.എസ്. എസ് നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി.ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ പി ശശികല, ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, വെെസ് പ്രസിഡൻറുമാരായ കെ എസ് രാധാകൃഷ്ണൻ, ‍ഡോ. ടി പി സെൻകുമാർ, പ്രസിഡൻറ് ഗോവിന്ദ് ഭരതൻ,...
കൊച്ചി : പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിൽ വലഞ്ഞ്, കർഷകർ നെട്ടോട്ടമോടുമ്പോൾ, പദ്ധതി വോട്ട് തട്ടാനുള്ള തന്ത്രമാക്കിയെടുത്ത് ബി.ജെ.പി. രാജ്യം മുഴുവൻ ഒരേ സമയം വെബ്സൈറ്റിലേക്ക് അപേക്ഷ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ സർവർ തകരാറിലായി. അപ്‌ലോഡിങ് തടസ്സപ്പെടുന്നത് കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദനയുമായി. 6000 രൂപ സമ്മാനം കിട്ടുമെന്ന ബി.ജെ.പി. പ്രചാരണം വിശ്വസിച്ച് പൊരിവെയിലിൽ വരിനിൽക്കുകയാണ് കർഷകർ.നോട്ട് നിരോധന സമയത്ത് എ.ടി.എമ്മിനുമുന്നിൽ കണ്ട നീണ്ടവരി, ഇപ്പോൾ കൃഷി ഓഫീസിനും,...
അലി​ഗഡ്: അലി​ഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസാണ് പിന്‍വലിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച്‌, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ഭാരതീയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നല്‍കിയ പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.എന്നാല്‍, സംഘര്‍ഷത്തിനിടയില്‍ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകള്‍...
അഹമ്മദാബാദ്: 2012 ൽ നടന്ന താൻ‌ഗഡ് ദളിത് കൊലപാതകത്തിന്റെ റിപ്പോർട്ട് ചർച്ചചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ച് ബി.ജെ.പി സർക്കാർ. ഇത്, 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്റ്റ് കമ്മീഷൻ ചെയ്തിട്ടില്ലെന്നാണ് ന്യായികരണം. ദളിത് നേതാവും, വാദ്‌ഗാം എം എൽ എ യുമായ ജിഗ്നേഷ് മേവാനിയാണ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടത്.2012 ൽ താൻ‌ഗഡ് ടൗണിൽ നടന്ന പോലീസ് വെടിവെപ്പിൽ മൂന്നു ദളിതരാണ് കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച റിപ്പോർട്ട് 2013 മെയ്...
ന്യൂഡൽഹി:റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നു രാജ്യത്തെ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് കൊടുത്ത കർശന നിർദ്ദേശം ജലരേഖയാകുന്നു. റിസര്‍വ് ബാങ്ക്, വായ്പ പലിശ നിരക്കുകളില്‍ വരുത്തുന്ന കുറവ് ഗുണഭോക്താക്കള്‍ക്ക് പെട്ടെന്ന് കൈമാറുന്നത് ബുദ്ധിമുട്ടാണെന്നാണ് വാണിജ്യ ബാങ്കുകളുടെ നിലപാട്.കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റ്സിന്റെ കുറവു വരുത്തിയിരുന്നു. 6.50 ആയിരുന്ന റിപ്പോ...
മലപ്പുറം:മേലാറ്റൂര്‍ കര്‍ക്കിടാംകുന്നിലെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആസ്ഥാനമന്ദിരമായി. മാറാരോഗികളുടെ ദുരിതമകറ്റാന്‍ ഏഴുവര്‍ഷം മുമ്പ് താത്കാലിക കെട്ടിടത്തിലാണ് 'കനിവ്' പ്രവര്‍ത്തനം തുടങ്ങിയത്. കിടപ്പിലായ രോഗികള്‍ക്കും, അശരണരും അനാഥരും നിര്‍ധനരുമായവര്‍ക്കുള്ള അഭയകേന്ദ്രം എന്ന നിലയ്ക്കാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. മങ്കട കോവിലകത്തെ കൃഷ്ണകുമാരവര്‍മ്മ, ചന്ദ്രശേഖര വര്‍മ്മ, രേണുകാരാജ, കേരളവര്‍മ്മ എന്നിവരാണ് കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ 10 സെന്റ് സ്ഥലം, സംസ്ഥാന പാതയോരത്തോടുചേര്‍ന്ന് സൗജന്യമായി നല്‍കിയത്.2017 ഡിസംബര്‍ 13 നാണ് ഈ സ്ഥലത്ത് കനിവിനുള്ള കെട്ടിടനിര്‍മ്മാണം...
കോഴിക്കോട്: താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ, 2020 കാലയളവിൽ ഡ്രൈവര്‍ ഒഴിവിലേക്കു പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവർ (എല്.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓൺലൈനായി തയ്യാറായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.സീനിയോറിറ്റി രജിസ്ട്രേഷൻ നിലവിലുളള ഉദ്യോഗാർത്ഥികൾക്ക് www.emlpoyment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, എംപ്ലോയ്മന്റ് കാർഡ് അസ്സല് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ തെരഞ്ഞെടുത്ത പട്ടിക പരിശോധിക്കാം. പരാതികൾ ഫെബ്രുവരി 26 നകം സമർപ്പിക്കണം.