29 C
Kochi
Saturday, September 25, 2021

Daily Archives: 6th February 2019

മുംബൈ:എൽഗാർ പരിഷദുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം നിഷേധിച്ച പൂനെയിലെ ഒരു കോടതിയുടെ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ജാമ്യം തേടാനൊരുങ്ങിയത്. ബുധനാഴ്ചയായിരുന്നു കേസിന്റെ വാദം കേട്ടത്.മുമ്പ് ജാമ്യം നിഷേധിച്ച പൂനെ കോടതി, പൂനെ പോലീസ് ഹാജരാക്കിയ നാലു കത്തുകൾ തെളിവായി കണക്കാ ക്കിയിരുന്നെന്ന് സുധാ ഭരദ്വാജിന്റെ അഭിഭാഷകൻ യുഗ് ചൌധരി വാദം...
കാലിഫോർണിയ:അബദ്ധവശാൽ അയച്ചുപോയ, അഥവാ അയയ്ക്കേണ്ടായിരുന്നു എന്നു തോന്നുന്ന സന്ദേശങ്ങൾ മെസ്സഞ്ചറിൽ നിന്നും തിരിച്ചെടുക്കാനുള്ള പദ്ധതി, ഫേസ്ബുക്ക്, ഉപയോക്താക്കൾക്കായി ഏർപ്പെടുത്തി.നീക്കം ചെയ്യേണ്ടുന്ന സന്ദേശത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുകയും, അതിനു ശേഷം നീക്കം ചെയ്യുക (Remove) എന്നത് തിരഞ്ഞെടുക്കുകയും, പിന്നീട് എല്ലാവരിൽ നിന്നും നീക്കം ചെയ്യുക (Remove for everyone) എന്നത് തിരഞ്ഞെടുക്കുകയുമാണ് വേണ്ടത്. ഒരു സന്ദേശം നീക്കം ചെയ്താൽ ‘നിങ്ങൾ ഒരു സന്ദേശം നീക്കം ചെയ്തിരിക്കുന്നു’ എന്ന അറിയിപ്പ് വരികയും...
കോഴിക്കോട്: ഡ്രീം ഓഫ് അസ് - ന്റെ  (Dream Of Us) നേതൃത്വത്തില്‍ ‘സ്വപ്‌നചിത്ര 2019’ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 ന് വൈകിട്ട് 4 മണിക്ക് കലക്ടര്‍ ശ്രീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രശസ്ത സിനിമ താരം മാമുക്കോയ, മിമിക്രി ആര്‍ട്ടിസ്റ്റ് അനില്‍ ബേബി എന്നിവര്‍ പങ്കെടുക്കും.ഭിന്നശേഷിക്കാരായ ചിത്രകലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്വപ്‌നചിത്ര 2019’ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന...
തിരൂർ: ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ജനാധിപത്യ രാജ്യത്ത് ചെയ്ത തെറ്റെന്തെന്ന് ഇതുവരെയും മനസ്സിലാവാതെ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് പത്ത് വർഷമായി ഒരാൾ നീതിക്കായി കാത്തിരിക്കുന്നു. പതിനെട്ട് വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട, യു.എ.പി.എ ചുമത്തപ്പെട്ട് കര്‍ണാടക പാരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ. 2019 ഫെബ്രുവരി 5 ന് (ചൊവ്വാഴ്ച) ആ കാത്തിരിപ്പിനു 10 വര്‍ഷം തികഞ്ഞു.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍...
ശ്രീകാകുളം:ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പൊതു പരിപാടിയില്‍ ജനപങ്കാളിത്തം കുറവായതില്‍ ആശങ്ക പ്രകടിപ്പിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശ്രീകാകുളം ജില്ലയില്‍ ഫെബ്രുവരി 4 ന് സംഘടിപ്പിച്ച പരിപാടിയിലാണ് ജനപങ്കാളിത്തം കുറഞ്ഞത്.ഹാന്‍സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ബി ജെ പി സംസ്ഥാന ഘടകം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനായി പാര്‍ട്ടി ബസ്‌യാത്ര സംഘടിപ്പിച്ചു. ഇതിനായി ജില്ലയിലെ പലാസ ടൗണ്‍ തെരഞ്ഞെടുത്തു. എന്നാല്‍ ഉദ്ഘാടനത്തെത്തിയ...
അ​ലി​ഗ​ഡ്:മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച്‌ ഗാന്ധിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ, ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് പൂ​ജാ ശ​കു​ന്‍ പാ​ണ്ഡെ അ​റ​സ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 12 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ചൊവാഴ്ച അലിഘഡിലെ തപ്പാലില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. കേസില്‍ പൂജ പാണ്ഡെയുടെ ഭര്‍ത്താവ് ശകുന്‍ പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്ത ശേഷം...
കണ്ണൂര്‍:രണ്ടു വയസ്സുകാരി നിയ മോള്‍ ലോകത്തെ കേട്ട് തുടങ്ങിയതേയുള്ളൂ. ആ ശബ്ദം ആസ്വദിച്ച് തീരും മുമ്പേ നിയയോട് വീണ്ടും ക്രൂരത. ജന്മനാ കേള്‍വിശക്തിയില്ലാത്ത നിയക്ക് നാലു മാസം മുമ്പാണ് കേള്‍വിശക്തി കിട്ടുന്നത്. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്യ്തിരുന്നു. ഇതിനു ശേഷം ശബ്ദങ്ങള്‍ തിരിച്ചറിയാനും സംസാരിക്കാനും നിയ പഠിച്ചുതുടങ്ങിയിട്ടേ ഉള്ളൂ.സ്പീച്ച് തെറാപ്പിക്കായി ആഴ്ചയില്‍ മൂന്നുതവണയാണ് നിയ കോഴിക്കോട് മെഡിക്കല്‍ കോളേജ്...
ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജി സാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പെയ്‌സ് സ്റ്റേഷനിൽ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നായിരുന്നു വിക്ഷേപണം. യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിന്റെ സഹായത്താലാണ് വിക്ഷേപണം നടത്തിയത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു.ഇന്ത്യയ്ക്കു ചുറ്റുമുള്ള സമുദ്രപരിധിയിൽ വാർത്താവിനിമയം ശക്തിപ്പെടുത്താനാണ് ജിസാറ്റ്-31 കൊണ്ട് ലക്ഷ്യമിടുന്നത്. ഇതോടെ ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം,...
കോഴിക്കോട്:റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗരോര്‍ജ്ജ പദ്ധതിയുമായി അധികൃതര്‍. ആദ്യഘട്ടമെന്ന നിലയില്‍ ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു തുടങ്ങി. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ അലൂമിനിയം ഷീറ്റ് പാകിയ മേല്‍ക്കൂരയില്‍ ഇരുന്നൂറിലധികം സോളാര്‍ പാനലുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്.ഫെബ്രുവരി 15 നകം 308 സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കും. ഇതോടെ നൂറു കിലോവാട്ട് പീക്ക് ശേഷിയുള്ള സൗരോര്‍ജ്ജ സ്രോതസ്സ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ...
#ദിനസരികള് 662 ഇ.എം.എസ് വിട പറഞ്ഞിട്ട് ഇരുപത്തിയൊന്നു വര്‍ഷങ്ങളായിരിക്കുന്നു. അദ്ദേഹത്തെ ഓര്‍‌ത്തെടുത്തുകൊണ്ട് ഒ വി വിജയന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി – “കേരളത്തിന്റെ ചരിത്രത്തിനുമേല്‍ ഒരു വിഹഗ വീക്ഷണം നടത്തിയാല്‍ നമുക്ക് ഒന്ന് മനസ്സിലാകും. അവതാളങ്ങളില്‍ ചാടുമ്പോഴും കേരളം അതിന്റെ ബുദ്ധിക്ക് പ്രാമാണ്യം കൊടുത്തു. നാം അതിലൂടെ സ്വതന്ത്രരായി. ആ സ്വാതന്ത്ര്യത്തിന്റെ മഹാചാര്യനായി ഇ എം എസ് നമ്പൂതിരിപ്പാട് തന്റെ ചെറിയ ശരീരത്തിനുള്ളില്‍ നിന്നും പടര്‍ന്നു പൊങ്ങുന്നു. കേരളത്തിന്റെ ധാര്‍ഷ്ട്യത്തിന്...