29 C
Kochi
Saturday, September 25, 2021

Daily Archives: 19th February 2019

ന്യൂഡൽഹി: ഹോട്ടലുകളും മറ്റും നിരവധി തവണ ഒരേ എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് വിലക്കേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ എണ്ണ മൂന്നു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് തടയുന്ന നിയമം മാർച്ച് മൂന്നു മുതൽ പ്രാബല്യത്തിൽ വരും.ഭക്ഷ്യ സാധനങ്ങൾ വറുക്കാനും മറ്റും ഉപയോഗിക്കുന്ന എണ്ണയുടെ തുടർച്ചയായ ഉപയോഗം മൂലം അതിലെ പോഷകാംശങ്ങൾ നശിക്കുകയും മറ്റു ഫിസിയോ കെമിക്കൽ ഘടനയിലും മാറ്റങ്ങൾ വരികയും ചെയ്യുന്നു. ഏറ്റവും പ്രധാനമായി എണ്ണ...
കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ കായിക താരം. അമേരിക്കയിൽ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് മികച്ച വനിത താരമായി. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം സ്ത്രീ ശാക്തീകരണത്തിനായി ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യുവ' എന്ന എന്‍.ജി.ഒയ്ക്കാണ്.ഇത് നാലാംതവണയാണ്, ദ്യോക്കോവിച്ച് ലോറസ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഫ്രഞ്ച് ഫുട്‌ബോള്‍ താരം കൈലിയന്‍ എംബാപ്പെ,...
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ടെക്നോളജി ഇന്നോവേഷൻ കപ്പ് ഏഷ്യൻ മേഖല മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം. 12 ടീമുകളായിരുന്നു ഏഷ്യൻ വിഭാഗത്തിൽ മാറ്റുരക്കാനുണ്ടായിരുന്നത്. ആസ്ത്മ രോഗികൾക്കുവേണ്ടി മരുന്നുകൾ യാന്ത്രികമായി ഡോസ് ചെയ്യുന്ന ഹൈടെക്ക് മലിനീകരണ വിരുദ്ധ മാസ്ക് കണ്ടുപിടിച്ച ദൽഹി മാനവ്‌ രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് സ്റ്റഡീസിലെ മൂന്നു വിദ്യാർത്ഥികളാണ് സമ്മാനം നേടിയത്."കയേലി" എന്നാണു അവർ മാസ്കിന് നാമകരണം ചെയ്തിട്ടുള്ളത്. ഈ ഹൈടെക്...
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ 31 പോയിന്റുമായി ബെംഗളൂരുവിനെ മറികടന്ന് ഗോവൻ ടീം ലീഗില്‍ ഒന്നാമതെത്തി. 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഫെറാന്‍ കോറോ (22), എഡു ബേഡിയ (25), ഹ്യൂഗോ ബോമസ് (78) എന്നിവരാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്.ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയെ തോല്‍പ്പിച്ച് വിജയവഴിയിലെത്തിയിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ നിരാശാജനകമായ പ്രകടനമാണ് ടീം പുറത്തെടുത്തത്....
കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.ഐ.എ.എ.യുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ലോക ഉച്ചകോടിക്ക് ഒരു ഇന്ത്യൻ നഗരം വേദിയാകുന്നത്. 44-ാം ലോക സമ്മേളനമാണ് ഇത്തവണത്തേത്. രണ്ടു വർഷത്തിലൊരിക്കലാണ് സമ്മേളനം. വാഷിങ്ടൺ ഡി.സി., മോസ്‌കോ, ബീജിങ്ങ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ മൂന്നു സമ്മേളനങ്ങൾ അരങ്ങേറിയത്. ‘ബ്രാൻഡ്...
തിരുവനന്തപുരം: അമിതവേഗതയ്ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പോലീസിന്റെ ക്യാമറയില്‍ കുടുങ്ങി നോട്ടീസയച്ചിട്ടും പിഴ അടക്കാത്തവര്‍ക്കെതിരെയാണ് നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും വരെ റദ്ദാക്കാനാണ് നീക്കം.അഞ്ചു തവണ അമിതവേഗത്തിനു പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ തന്നെ തീരുമാനമുണ്ട്. അമിത വേഗതയ്ക്ക് കഴിഞ്ഞ വര്‍ഷം മാത്രം 4.6 ലക്ഷം വാഹനയുടമകള്‍ കുടുങ്ങിയിട്ടും ഇതില്‍ 15 %...
ക്വറ്റ:ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പാക്ക് പട്ടാളത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ബലൂചിസ്ഥാൻ വിമോചന മുന്നണിയായ "ബലൂച് രാജി അജോയ് സംഗാർ" ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.തുർബത്തിനും പഞ്ചഗുറിനും മധ്യേ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ ആയിരുന്നു ആക്രമണം നടന്നത്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ആക്രമണം.കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ച 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേർസ്ഫോടനത്തിന്റെ...
ഗുവാഹത്തി:ഗുവാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്‌മിന്റനിൽ ഒളിമ്പിക് സില്‍വര്‍ മെഡലിസ്റ്റായ പിവി സിന്ധുവിനെ തോൽപ്പിച്ചു സൈന നെഹ്‌വാൾ കിരീടം ചൂടി. വെറും മുപ്പതു മിനിറ്റിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിനെ കീഴടക്കിയത്. സ്കോർ 21-18, 21-15.തുടര്‍ച്ചയായി രണ്ടാം തവണയാണ് ദേശീയ ബാഡ്‌മിന്റൻ ഫൈനലില്‍ സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്. സൈനയുടെ നാലാം ദേശീയ കിരീട നേട്ടമാണ്. 2006, 2007, 2018 വർഷങ്ങളിലാണ് സൈന...
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാചക വാതക (എൽ.പി.ജി) കമ്പനികളിൽ ഒന്നായ ഇൻഡെയ്‌ൻ (Indane) ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ആധാർ നമ്പരുകൾ ചോർത്തിയതായും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും ഫ്രഞ്ച് ഗവേഷകൻ അവകാശപ്പെട്ടു. ഏകദേശം 6.7 ദശലക്ഷം ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ആധാർ വിവരങ്ങൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ഉടമസ്ഥതയിലുള്ള ഇൻഡെയ്‌നിന്റെ വെബ്സൈറ്റ് വഴി ചോർന്നതായി എലിയട്ട് അൽഡേർസൺ എന്ന് ട്വിറ്ററിൽ അറിയപ്പെടുന്ന ബാപ്റ്റിസ്റ്റ് റോബർട്ട് ആണ് പുറത്തുവിട്ടത്.സാധാരണഗതിയിൽ നിശ്ചിതമായ യൂസർനെയിമും...
ന്യൂ​ഡ​ല്‍​ഹി: ബി.​ജെ.​പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ എം​ പി​യും, മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ കീ​ര്‍​ത്തി ആ​സാ​ദ്, കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. എ.​ഐ​.സി.​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധിയാണ് ഹാ​ര​മ​ണി​യി​ച്ച്‌ കീ​ര്‍​ത്തി​യെ സ്വീ​ക​രി​ച്ചത്. ര​ണ്ട് ദ​ശാ​ബ്ദ​ക്കാ​ലം ബി​.ജെ​.പി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന കീ​ര്‍​ത്തി ആ​സാ​ദ് ബീ​ഹാ​റി​ലെ ധ​ര്‍​ഭം​ഗ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മൂ​ന്ന് ത​വ​ണ​യാ​ണ് ലോ​കസഭ​യി​ലെ​ത്തി​യ​ത്.കീ​ര്‍​ത്തി ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ കോ​ണ്‍​ഗ്രസ്സി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ചേ​രു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും,...