29 C
Kochi
Saturday, September 25, 2021

Daily Archives: 22nd February 2019

തൃശൂര്‍: സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ചതിന്റെ പേരില്‍, യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പൊലീസ് കേസ്സെടുത്തതോടെ, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, വാഴപ്പിണ്ടി അയയ്ക്കല്‍ സമരം, പ്രവര്‍ത്തകര്‍ വേഗത്തിലാക്കി. തൃശ്ശൂരിലെ പ്രകടനത്തിനു ശേഷം, സ്പീഡ് പോസ്റ്റോഫീസിലെത്തിയാണ്, ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി പാഴ്‌സല്‍ സമരം നടന്നത്. എന്നാല്‍ സമരത്തെ പോലീസ് തടയുകയും വാഴപ്പിണ്ടി പാഴ്‌സല്‍ ആയി കൈപ്പറ്റുന്നത് പോസ്റ്റല്‍ അധികൃതര്‍ വിലക്കുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ പാഴ്‌സല്‍ സര്‍വ്വീസ് മുഖേനയാണ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചത്.കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതക വിഷയത്തില്‍...
കൊച്ചി: അനധികൃത കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍, സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദ്ദേശം. നിയമസഭാ സമിതിയുടെ പരിസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശിയായ...
മലപ്പുറം: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കു നേരെ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോളേജ് ക്യാംപസ്സിൽ പോസ്റ്റര്‍ പതിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദ്, ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെയാണ് കോടതി...
കോഴിക്കോട്: കേരളത്തിലെ അംസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രവുമായി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയീസ്(കിലെ.) ഇതിനായുള്ള അപേക്ഷ സ്വീകരിക്കാൻ നടപടിയായെന്നും കിലെ ചെയർമാൻ വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. സാധാരണക്കാരന്റെ മക്കളേയും, സിവിൽ സർവ്വീസിന് പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരത്തായിരിക്കും ആദ്യ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നാല്പതു പേർക്കാണ് പ്രവേശനം. എതെങ്കിലും ക്ഷേമനിധി ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റിനൊപ്പം വെള്ളപേപ്പറിൽ...
മലപ്പുറം: ഇന്ത്യന്‍ കായികരംഗത്തിന് മഹത്തായ സംഭാവനകളാണ് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയിട്ടുള്ളതെന്നും ഇവിടത്തെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴ് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.“മലബാറിന്റെ കായിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് കാലിക്കറ്റ് സര്‍വകാലശാല. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഗവണ്‍മെന്റ് കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കും....
പാലക്കാട്‌: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. ആദിവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പതിനാറു പ്രതികള്‍ അറസ്റ്റിലായെങ്കിലും കേസില്‍ ഇതു വരെ വിചാരണ പോലും തുടങ്ങിയിട്ടില്ല. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുളള നീക്കം സര്‍ക്കാര്‍ മരവിപ്പിച്ചത‌ും, ജഡ്ജി നിയമനം വൈകുന്നതും, കേസുമായി ബന്ധപ്പെട്ട നടപടികളെ ബാധിച്ചതാണ് മെല്ലെപ്പോക്കിനു കാരണം.മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ഫെബ്രുവരി 22 ന് വൈകീട്ടാണ് അട്ടപ്പാടി ചിണ്ടക്കി ഊരിെല മധു കൊല്ലപ്പെട്ടത്....
ഇന്ത്യൻ സൂപ്പർ ലീഗ് ഫുടബോളിൽ ബംഗളൂരു എഫ്‌ സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി ഗോവയെ തോൽപ്പിച്ചു. രണ്ടാം പകുതിയിലാണ് ബംഗളൂരു മൂന്നു ഗോളുകളും നേടിയത്. ജുവാനന്‍, ഉദാന്ത സിങ്, മികു എന്നിവരാണ് ബംഗളൂരു എഫ്‌സിയുടെ ഗോളുകള്‍ നേടിയത്. വിജയത്തോടെ, ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ ബെംഗളൂരു പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു.42ാം മിനിറ്റില്‍ ബംഗളുരുവിന്റെ നിഷു കുമാര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍...
കോഴിക്കോട്: കാസര്‍കോട് പെരിയ കല്ലോട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെ.പി.എ മജീദ്. ഇപ്പോള്‍ പിടികൂടിയ പ്രതികളെല്ലാം സി.പി.എം നിശ്ചയിച്ചു നല്‍കുന്നവരാണ്. പാര്‍ട്ടി അറിയാതെ വടക്കന്‍ മലബാറില്‍ ഒരു സി.പി.എമ്മുകാരനും കൊല ചെയ്യില്ലെന്ന് പ്രതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ വ്യക്തമായി. പ്രതിയുടെ കുടുംബത്തെ പണം നല്‍കി...
ആലപ്പുഴ: പി.എസ്.സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസ് നല്‍കി രണ്ടാം ക്ലാസുകാരി ശ്രീവൈഗ അജയ്. തെല്ലും ആശങ്കയില്ലാതെയാണ് വൈഗ ബിരുദധാരികള്‍ക്ക് പി.എസ്.സി ക്ലാസ്സെടുക്കുന്നത്. ഒരു മണിക്കൂറിലധികം വൈഗ ക്ലാസ്സെടുക്കും. 7000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മറക്കാത്ത വിധത്തില്‍ തലച്ചോറില്‍ ഭദ്രമാക്കിയ കരുത്തിലാണ് ക്ലാസ്സെടുക്കുന്നത്.പുതുവനച്ചിറയില്‍ എസ്. അജയകുമാറിന്റയും ഇന്ദുലേഖയുടെയും മകളാണ് ശ്രീവൈഗ. ജനറല്‍ നേഴ്സായിരുന്ന ഇന്ദുലേഖ പി.എസ്.സി പരീക്ഷയ്ക്കു പഠിക്കുന്നത് കേട്ടാണ് ശ്രീവൈഗ അറിവുകള്‍ നേടി തുടങ്ങിയത്. ജില്ലയിലെ വിവിധ...
കോഴിക്കോട്: 132 വര്‍ഷം പഴക്കമുള്ള കല്‍ക്കരി എന്‍ജിൻ തീവണ്ടിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതുജീവന്‍. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി തീവണ്ടി പ്രവര്‍ത്തിപ്പിച്ച് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം ഒരുക്കിയിരിക്കുകയാണ് റെയില്‍വേ. നാലാം പ്ലാറ്റ്‌ഫോമിനു പുറത്താണിത്. ഏഴു വര്‍ഷം മുമ്പ് റെയില്‍വേയുടെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച കല്‍ക്കരി എന്‍ജിന്‍ തീവണ്ടിയാണ് വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതും ചക്ര സഞ്ചാരവും ശബ്ദവുമെല്ലാം കാഴ്ചക്കാർക്ക് വേറിട്ട അനുഭവമൊരുക്കി.ഇന്ത്യന്‍ റെയില്‍വേക്കായി 1887-ല്‍ സ്‌കോട്ട്‌ലന്റ്...