30 C
Kochi
Saturday, September 25, 2021

Daily Archives: 18th February 2019

തിരുവനന്തപുരം : എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.എന്‍.എസ്.എസ്സിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിനുള്ള എതിര്‍പ്പ് അഭിപ്രായമായി മാത്രമേ കാണൂ, ശത്രുതാപരമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണു സമുദായ സംഘടനകള്‍. അത്തരം ശ്രമങ്ങള്‍ക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല.പ്ലസ് വണ്ണിന്റെ പുതുക്കിയ ടൈംടേബിള്‍ ചുവടെ:-മാര്‍ച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍. ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേര്‍ണലിസം. 11 ന് ആന്ത്രപ്പോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, മാത്തമറ്റിക്‌സ്, സംസ്‌കൃതം ശാസ്ത്ര. 13 ന് പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ്. 14 ന് സോഷ്യല്‍ വര്‍ക്ക്. 18 ന് പാര്‍ട്ട്-രണ്ട് ഭാഷകള്‍, കമ്പ്യൂട്ടര്‍...
കോഴിക്കോട്: സ്‌കൂളുകളില്‍ പരീക്ഷ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ സ്‌കൂളുകളില്‍ പരീക്ഷാക്കാലമാണ്. രാവിലെ മുതല്‍ ഉച്ച വരെയും ഉച്ചയ്ക്കു ശേഷം വൈകുന്നേരം വരെയുമാണു പരീക്ഷാസമയം. അതുകൊണ്ട്, ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഒരുക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഏതെങ്കിലും ദിവസം ഉച്ചഭക്ഷണം നല്‍കുന്നില്ലെങ്കില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണം. അടിയന്തര...
തൃശൂര്‍: തിരിച്ചടവു മുടങ്ങിയ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസ് അയയ്ക്കുന്നതു താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇതിനായി എല്ലാ ജില്ലകളിലും ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും, കളക്ടര്‍മാര്‍ക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ആത്മഹത്യയ്ക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ഷകര്‍ക്കു കൗണ്‍സിലിങ്ങും നല്‍കും. കൃഷി വായ്പയെടുത്ത കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്നതു മാത്രമാണ് നിലവില്‍ കര്‍ഷക...
 പാലക്കാട്:അന്തിയുറങ്ങാൻ വീടില്ലാത്ത സഹപാഠികളുടെ സങ്കടം വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റുവാങ്ങിയപ്പോൾ പാലക്കാട്‌ ചിറ്റിലഞ്ചേരിയില്‍ ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നത് 5 പുതിയ വീടുകൾ. എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് തങ്ങളുടെ സഹപാഠികള്‍ക്ക് വേണ്ടി വീടു നിര്‍മ്മിച്ചു നല്‍കി മാതൃകയായത്. എൻ.എസ്.എസ്സിന്റെ രജതജൂബിലിയോടനുബന്ധിച്ച് രജതഭവനമെന്ന പേരിൽ ഒരു വീട് നിർമ്മിച്ചുനൽകാനായിരുന്നു ആദ്യ തീരുമാനം.അതിനായി സ്കൂളിലെ വീടില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കാനായി അപേക്ഷ ക്ഷണിച്ചു. സഹോദരങ്ങളായ 3 സഹപാഠികൾക്കായി വീടു നിർമ്മിച്ചു...
#ദിനസരികള് 672 താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേള്‍ക്കുക- “എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്. രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ല. മാത്രമല്ല, “ഫ്രീ സെക്സ്” എന്ന പ്രയോഗം വിരല്‍ ചൂണ്ടുന്നത് നിങ്ങള്‍ക്ക് ലൈംഗികതയും ഒരു വില്പനച്ചരക്ക് ആണ് എന്നതിലേക്കാണ്. അതായത് അതു വിലകൊടുത്തു വാങ്ങേണ്ടിയിരിക്കുന്നു. ഒന്നുകില്‍ ഒരു...
തിരുവനന്തപുരം: പ്രളായനന്തര കേരളത്തിന്റെ പുനർനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക ദിന തൊഴില്‍ ദിന പദ്ധതിയില്‍ ആറു ജില്ലകള്‍ക്ക് കൂടി കേന്ദ്രം അനുമതി നല്‍കി. എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ 100 ൽ നിന്ന് 150 ആക്കി ഉയര്‍ത്തണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവു വന്നപ്പോള്‍ ഏഴ് ജില്ലകള്‍ക്ക് മാത്രമാണ് 50 തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളത്.സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതമായ 13 ജില്ലകളിലും...
കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴില്‍ കണ്ണൂര്‍ ജില്ലാ നെഹ്റു യുവകേന്ദ്രകളിലേക്ക് നാഷനല്‍ യൂത്ത് വളന്റിയര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമണ് വളണ്ടിയര്‍മാരുടെ ചുമതല. കണ്ണൂരില്‍ 11 ബ്ലോക്കുകളിലായി 24 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് 5000 രൂപയാണ് പ്രതിമാസം ഓണറേറിയം.എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത...
നഡിയാദ്:ഗുജറാത്തിലെ നഡിയാദിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാമതായി കേരളം ഓവറോൾ ചാമ്പ്യന്മാരായി. കഴിഞ്ഞയാഴ്ച പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. രണ്ടു വിഭാഗങ്ങളിലുമായി 189 പോയിന്റ് നേടിയ കേരളം, എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കർണ്ണാടകയാണ് റണ്ണർ അപ്(93). തമിഴ്‌നാട് (87) മൂന്നാമത്. ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽ കേരളം 85 പോയിന്റ് നേടി. കർണ്ണാടക (57) രണ്ടാമതും ഹരിയാന(40) മൂന്നാമതുമെത്തി.ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽനിന്ന് 5...
ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള ആകര്‍ഷകമായ മനുഷ്യനിര്‍മ്മിത കെട്ടിടം ബുര്‍ജ് ഖലീഫയുടെ 152, 153, 154 നിലകളിൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറി, ദ് ലോഞ്ച് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മായക്കാഴ്ചകള്‍ കാണാനും, അര്‍മാനി ഹോട്ടലിലെ ദുബായ് കിച്ചനില്‍ നിന്നുള്ള ഭക്ഷണം ആസ്വദിക്കാനുമുള്ള അവസരമാണ് ബുര്‍ജ് ഖലീഫ പരിപാലിക്കുന്ന എമ്മാർ പ്രോപ്പര്‍ട്ടീസ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ലോകത്തെ പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങളും ഇവിടെയുണ്ടായിരിക്കും. ഉച്ചയ്ക്കു 12.30 മുതല്‍ വൈകുന്നേരം...