29 C
Kochi
Saturday, September 25, 2021

Daily Archives: 10th February 2019

#ദിനസരികള് 664 എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മതവസ്ത്രമായ നിക്കാബ് ധരിച്ചു കൊണ്ട് പൊതുവേദിയില്‍ എത്തിയതിനെതിരെ പുരോഗമന പക്ഷത്തു നില്ക്കുന്നവര്‍ ഹാലിളകിയെന്നാക്ഷേപിച്ചുകൊണ്ട് ടി വി അവതാരകയായ ഷാനി പ്രഭാകര്‍ വിസ്മയം കൊള്ളുന്നത് കാണാനിടയായി. ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍‌ വരുന്നതാണെന്നും, വ്യക്തിയുടെ മാത്രം നിശ്ചയങ്ങളില്‍‌പ്പെടുന്ന ഇത്തരം അവകാശങ്ങള്‍‌ക്കെതിരെ വാളെടുക്കുന്ന പുരോഗമനക്കാരും മതതീവ്രവാദികളും തമ്മില്‍ വ്യത്യാസമെന്ത് എന്നുമാണ് ഷാനിയുടെ ചോദ്യം. അതുകൊണ്ട് ഷാനിയുടെ വാദങ്ങളാണ് ശരിയെന്നും ഏതു...
ന്യൂസിലാൻഡിനെതിരെ നടന്ന മൂന്നാം ട്വെന്റി-20 മത്സരത്തിൽ ഇന്ത്യക്കു 4 റൺസിന്റെ തോൽവി. ആവേശം വാനോളമുയർത്തിയ മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 212 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്ന ഇന്ത്യയ്ക്കു നിശ്ചിത 20 ഓവറിൽ 208 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു. നേരത്തെ ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിന് അയയ്ക്കപ്പെട്ട ന്യൂസിലാൻഡ് ബാറ്റ്‌സ്‌മാൻമാർ ഇന്ത്യൻ ബൗളർമാരെ അടിച്ചു തകർക്കുകയായിരുന്നു. നാലു ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുൽദീപിനൊഴികെ ബാക്കി എല്ലാ...
കോട്ടയം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചതായി ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്‌നലോേഗ്രഷ്യസ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള ലൈംഗിക പീഡനക്കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ കുറവിലങ്ങാട് മഠത്തില്‍തന്നെ ഇവര്‍ക്ക് തുടരാം. തന്റെ അനുമതിയില്ലാതെ ഇനി ഒരു ഉത്തരവും ഇവര്‍ക്കെതിരേ പുറപ്പെടുവിക്കരുതെന്ന നിര്‍ദ്ദേശവും മദര്‍ ജനറലിന് ബിഷപ്പ് നല്‍കി.സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ പങ്കെടുത്തുള്ള കണ്‍വെന്‍ഷന്‍ കോട്ടയത്ത് ശനിയാഴ്ച ചേരുന്നതിനു മുമ്പാണ് ബിഷപ്പിന്റെ ഉത്തരവെത്തിയത്. സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള...
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ വൊഡാഫോൺ-ഐഡിയയും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ. മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ ആരംഭിച്ച താരിഫ് യുദ്ധത്തിൽ പിടിച്ചു നിൽക്കാൻ ബിർളയുടെ ഐഡിയ സെല്ലുലാര്‍ വൊഡാഫോണുമായി ലയിച്ചിരുന്നു. പക്ഷെ വരുമാനത്തിലുള്ള കുറവും വൻ നഷ്ടങ്ങളും കാരണം പ്രതിസന്ധിയിലാണ് വൊഡാഫോൺ-ഐഡിയ.സെപ്റ്റംബർ പാദത്തിൽ 4,973 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഇതിനിടെ 9,500 കോടി രൂപയുടെ സ്പെക്ട്രം ചാർജ് പേയ്‌മെന്റിന് കൂടുതൽ...
ടൊയോട്ടയുടെ ജനപ്രിയ വാഹനം ആയ കാമ്രിയുടെ എട്ടാം പതിപ്പ് ഇന്ത്യയിൽ ഇറങ്ങുന്നു. രാജ്യാന്തര വിപണിയിൽ രണ്ടു വർഷമായുള്ള ഈ മോഡൽ ഇന്ത്യയിൽ ഇപ്പോഴാണ് വരുന്നത്. മുന്‍തലമുറയെപോലെ ഹൈബ്രിഡ് പതിപ്പ് മാത്രമേ കാറിലുള്ളൂ. ഇപ്പോൾ ഉള്ള മോഡലിൽ നിന്നും ഒട്ടനവധി രൂപ മാറ്റങ്ങളാണ് ഈ പതിപ്പിൽ ടൊയോട്ട ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂര്‍ണ്ണ എല്‍ ഇ ഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍. ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ത്തന്നെ. V ആകൃതിയുള്ള ക്രോം ഗ്രില്ലിന് നടുവില്‍...
പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനെ ഏകപക്ഷീയമായ അഞ്ചു സെറ്റുകൾക്ക് തകർത്തുവിട്ടു. സ്‌കോര്‍: 15-11, 15-9, 15-14, 15-13, 15-10. ഈ ടൂർണ്ണമെന്റിൽ ഇതാദ്യമായാണ് ഒരു ടീം അഞ്ചു സെറ്റും നേടുന്നത്. ഇതോടെ ബോണസ് അടക്കം മൂന്നു പോയന്റ് ലഭിച്ച കാലിക്കറ്റ് ഹീറോസ് ഏഴു പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായി. 4 കളിയിൽ 3 ജയമുള്ള ബ്ലൂ സ്പൈക്കേഴ്സാണു 2–ാം സ്ഥാനത്ത്.തുടക്കം മുതൽ ആക്രമിച്ചു...
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ആശ്രിത നിയമന പദ്ധതി പ്രകാരം ഒന്നര വർഷം മുൻപ് നൽകിയ അപേക്ഷയിൽ ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം. പാലക്കാട് ജില്ലയിലെ വാണിയംകുളം കണ്ണത്തു പറമ്പിൽ സതീഷ് കുമാറിന്‍റെ മകൾ ശിൽപ, ആശ്രിത നിയമനത്തിനായി നല്‍കിയ അപേക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അനാസ്ഥ തുടരുന്നത്.ലക്കിടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പിതാവ് സതീഷ് കുമാർ 2017 ജൂൺ മാസം 12 ന് സർവ്വീസിലിരിക്കെ മരണപ്പെട്ടതിനെ തുടർന്നാണ്...
തൊടുപുഴ:ദേവികുളം സബ്കളകര്‍ രേണു രാജിനെ പരസ്യമായ അവഹേളിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിട നിര്‍മാണം നിര്‍ത്തി വെക്കാതെ തുടരുന്നതു തടയാനെത്തിയ റവന്യൂ സംഘത്തോട് രേണു രാജിന് ബുദ്ധിയില്ലെന്നു പറയുകയായിരുന്നു എം.എല്‍.എ.മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോം‌പ്ലക്സ് നിര്‍മ്മാണം തടയാന്‍ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എല്‍.എ. സബ് കളക്ടര്‍ക്കെതിരെ മോശമായ ഭാഷയില്‍ സംസാരിച്ചത്....
കൊച്ചി:സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ചര്‍ച്ച നടത്തും. രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. സിനിമാട്ടിക്കറ്റിന് വിനോദനികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരണവുമാണ് പ്രധാന ചര്‍ച്ചാവിഷയം.മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി...