Sat. Apr 27th, 2024

ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്.

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത്. സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡിന്റെ Android Oreo ൽത്തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്. 48 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും, 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്‌മി നൽകിയിരിക്കുന്നത്. Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.

4,000 mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10330 രൂപ മുതലാണ്. ഷവോമിയുടെ റെഡ്‌മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *