29 C
Kochi
Saturday, September 25, 2021

Daily Archives: 8th February 2019

നെയ്‌വേലി:സന്തോഷ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനോടു തോറ്റ് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. കഴിഞ്ഞ തവണ ബംഗാളില്‍ നിന്നു കിരീടവും ഉയര്‍ത്തി വന്ന കേരളം ഇത്തവണ ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് മടങ്ങുന്നത്‌. ഇന്നു നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റതോടെയാണ് കേരളം പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ത്തന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. ഗ്രൂപ്പിലെ മറ്റു ഫലങ്ങള്‍ കേരളത്തെ തുണച്ചതോടെയാണ്‌ തുടരാനായത്.കളിയുടെ മൂന്നാം മിനിറ്റില്‍...
തൃശൂര്‍: ആഘോഷങ്ങള്‍ക്ക് ഇനി വെടിക്കെട്ടുകള്‍ വേണ്ടെന്ന മുന്നറിയിപ്പുമായി കലക്ടര്‍ ടി വി അനുപമ. തൃശ്ശൂരില്‍ ഫാന്‍സി വെടിക്കെട്ടുകള്‍ക്കും അനുമതിയില്ല. എക്സ്പ്ലോസീവ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കൂവെന്നാണ് കലക്ടറുടെ തീരുമാനം.വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സ്ഫോടക വസ്തു ലൈസന്‍സും നിര്‍ബന്ധമാണ്. വെടിക്കെട്ട് നിര്‍മാതാക്കള്‍ക്കും വെടിക്കോപ്പുകള്‍ക്കും പെസോയില്‍ നിന്നുള്ള ലൈസന്‍സും ഉണ്ടാവണം. പെസോ നിഷ്‌കര്‍ഷിക്കുന്ന ക്രമീകരണങ്ങള്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉണ്ടാവണമെന്നും കലക്ടര്‍ ടി വി...
ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ദല്‍ഹിയിലെ ജാംനഗറിലുള്ള ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. പ്രിയങ്ക ഗാന്ധിയും വാദ്രയ്ക്കൊപ്പമുണ്ടായിരുന്നു. വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.നേരത്തെ വാദ്രയെ ചോദ്യം ചെയ്യലിന് ഹാജരാക്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ആദ്യ ഘട്ടത്തില്‍ ആറു മണിക്കൂറോളം റോബർട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ്...
കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം.സര്‍ക്കാരിന് ആവര്‍ത്തിച്ച് കത്തയച്ചിട്ടും ഈ രേഖകള്‍ കൈമാറാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണെന്നും രേഖകള്‍ വിട്ട് കിട്ടാന്‍ കോടതി ഇടപെടണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ആദ്യമത്സരത്തിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം.ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കു കാണിച്ച ഇന്ത്യൻ നിര മികച്ച ഒത്തിണക്കത്തോടെയാണ് കളിച്ചത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ചുറി നേടിയ ഗ്രാന്റ്ഹോമാണ് കീവീസ് ബാറ്റിംഗിൽ തിളങ്ങിയത്. ഇന്ത്യൻ ബൗളിങ്ങിൽ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി...
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാക്കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന് ശ്രീകുമാർ മേനോൻ നല്കിയ ഹരജിയും കേസിൽ മദ്ധ്യസ്ഥൻ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെയുള്ള എം.ടിയുടെ ഹർജിയുമാണ് വ്യാഴാഴ്ച കോടതിയിൽ പരിഗണനയ്ക്കു വന്നത്.കേസ് മധ്യസ്ഥതയ്ക്ക് (ആർബിട്രേറ്റർ) വിടേണ്ടെന്ന കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതിയുടെ നവംബർ...
തിരുവനന്തപുരം:സിനിമാനിര്‍മ്മാണ മേഖലയിലേക്കിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്കായി തുക നീക്കി വെച്ചത്. ഇക്കാര്യം അറിയിച്ച് ധനമന്ത്രിയുടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ട്വീറ്റില്‍ മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയുടെ തുടക്കം ഒരു വഴിത്തിരിവായിരുന്നു എന്നാണ് തോമസ് ഐസക് തന്‍റെ ട്വീറ്റില്‍ പറയുന്നത്. സിനിമയിലെ പുരുഷ കേന്ദ്രീകൃത പ്രവണതകള്‍ക്കെതിരെ സിനിമയിലെ തന്നെ വനിത...
കോഴിക്കോട്:നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.പരീക്ഷാര്‍ത്ഥികൾക്ക് മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. പരിഷ്‌കരിച്ച പുതിയ സിലബസ് അനുസരിച്ചാണ് ഇത്തവണയും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. പേപ്പര്‍ I, പേപ്പര്‍ II എന്നിവ മൂന്നു മണിക്കൂറുള്ള ഒറ്റ സെഷനില്‍ നടത്തും.പ്രധാന തിയ്യതികള്‍രജിസ്ട്രേഷന്‍: മാര്‍ച്ച് ഒന്നുമുതല്‍ 30 വരെഅഡ്‌മിറ്റ് കാര്‍ഡ്: മേയ്...
മലപ്പുറം:ഭവനരഹിതരായ മത്സ്യത്തൊഴിലാളികേള്‍ക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം പണിയാനൊരുങ്ങുകയാണ് മലപ്പുറം, പൊന്നാനി ഫിഷറീസ് വകുപ്പ്. കടലേറ്റഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 150 വീടുകള്‍ അടങ്ങിയ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നു. ഇതിന്റെ തറക്കല്ലിടല്‍ 20-ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.ഫിഷിങ് ഹാര്‍ബറിലെ രണ്ടേക്കര്‍ സ്ഥലത്താണ് ഫിഷറീസ് വകുപ്പ് ഫ്‌ളാറ്റ് പണിയുക. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും അടക്കം 530 ചതുരശ്ര അടിയിലുള്ളതാകും വീടുകള്‍....
തിരുവനന്തപുരം:യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ജയിംസ് മാത്യു എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് താന്‍ മന്ത്രിക്കു എഴുതിയത് എന്ന പേരില്‍ പി കെ ഫിറോസ് ഒരു കത്ത് പുറത്തു വിട്ടിരുന്നു. ഈ കത്തില്‍ പി കെ ഫിറോസ് കൃത്രിമം കാട്ടി എന്നാണ് ആരോപണം.സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ബന്ധു സി എസ് നീലകണ്ഠനെ...