Tue. Apr 23rd, 2024

ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേ സെമിയില്‍ എത്തി. സ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സിമയുടെ ഇരട്ട ഗോളായിരുന്നു റയലിന്റെ വിജയം എളുപ്പമാക്കിയത്.

കളിയുടെ 27, 43 മിനിറ്റുകളിലായിരുന്നു ബെൻസിമയുടെ ഗോളുകൾ. 71-ാം മിനിറ്റില്‍ പെട്രോ പൊറോ ജിറോണയ്ക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം സെവിയ്യയെ 6-1ന് തകര്‍ത്ത് ബാഴ്‌സലോണയും സെമിയില്‍ കടന്നിരുന്നു. കുട്ടിന്യോ ഇരട്ട ഗോളടിച്ചപ്പോള്‍ മെസ്സിയും സുവാരസും സെര്‍ജി റോബര്‍ട്ടോയും റാക്കിറ്റിച്ചും ഓരോ ഗോൾ നേടി.

ഇനി സെമി ഫൈനലിൽ ചിരവൈരികളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഏറ്റു മുട്ടും. മറ്റൊരു സെമിയിൽ റയൽ ബെറ്റിസ്‌ ആണ് വലൻസിയയുടെ എതിരാളികൾ. ഇരു പാദങ്ങളിലായാണ് സെമി ഫൈനലുകൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *