29 C
Kochi
Saturday, September 25, 2021

Daily Archives: 1st February 2019

ടെന്നീസിലെ സൂപ്പർ താരം റാഫേൽ നദാലും ദീർഘകാല കാമുകി മരിയ ഫ്രാൻസിസ്ക പെറെലോയും വിവാഹിതരാകുന്നു.നദാലും മരിയയും പ്രണയത്തിലാവുന്നത് 2005 ലാണ്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. സെസ്‌ക എന്ന വിളിപ്പേരുള്ള മരിയ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ എത്തിയിരുന്നു.ബിസിനസില്‍ ബിരുദമുള്ള മരിയ ഇപ്പോള്‍ നദാലിന്റെ ടെന്നീസ് അക്കാദമിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക്...
കൊച്ചി:വോളിബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ശനിയാഴ്ച തുടക്കം. വിജയകരമായ ക്രിക്കറ്റ്, ഫുട്ബോൾ, കബഡി, ബാഡ്മിന്റൺ സൂപ്പർ ലീഗുകളുടെ മാതൃകയിലാണ് പ്രൊ വോളിബോൾ ലീഗും വരുന്നത്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ വോബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നത്.കൊച്ചിയിലും ചെന്നൈയിലുമാണ് മത്സരവേദികൾ. ടൂർണമെന്റിലെ പന്ത്രണ്ട് മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുക. ഫെബ്രുവരി 22 നാണ് ഫൈനല്‍. ആറു...
  തിരുവനന്തപുരം: "ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്, അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്, സര്‍വോപരി തിരുവനന്തപുരത്തുകാരനും. ബി.ജെ.പിയോട് അനുഭാവം കാണിക്കുന്നുമുണ്ട്. അപ്പോള്‍ അദ്ദേഹത്തെത്തന്നെ മത്സരിപ്പിക്കാന്‍ ബിജെപിക്ക് താല്‍പര്യമുണ്ട്," ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വി യോട് പറഞ്ഞ വാക്കുകളാണിത്.മോഹന്‍ലാല്‍ നിലവില്‍ ബി.ജെ.പി അംഗമല്ലെന്നും, പക്ഷേ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വലിയ താല്‍പര്യമുണ്ടെന്നും, ബി.ജെ.പിയുടെ ക്ഷണം അംഗീകരിക്കുമോ തള്ളുമോ എന്നു പോലും ഇപ്പോള്‍...
തെലുങ്കാന: അമൃതയുടേയും പ്രണവിൻ്റെയും ആദ്യവിവാഹ വാർഷികമായിരുന്ന ജനുവരി 31 2019, അവർക്കൊരു കുഞ്ഞു ജനിച്ചു. സെപ്തംബർ 14 2018 ൽ അതിക്രൂരമായ ജാതി കൊലപാതകത്തിനു ഇരയായിരുന്നു അമൃതയുടെ ഭർത്താവ് പ്രണവ്.ആൺകുഞ്ഞിനാണ് അമൃത ജന്മം നൽകിയത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അതേ സമയം അവരുടെ ജീവനിൽ ഭയമുള്ളതിനാൽ സ്ഥലം രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ് എന്ന് പ്രണയിൻ്റെ അച്ഛൻ ബാലസ്വാമി പറയുന്നു.മകൾ ദളിതനായ പ്രണവിനെ വിവാഹം ചെയ്തെന്ന കാരണം കൊണ്ട് അമൃതയുടെ അച്ഛൻ മാരുതി...
  ചേലക്കര: നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, ചക്ക, മോഹനസുന്ദരപാലം എന്നിവയാണ് മറ്റു നാടകകൃതികള്‍.1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ്...
#ദിനസരികള്‍ 657 പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക്,സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു. ഗാന്ധിജിയെന്നോ മഹാത്മാ എന്നോ നാം വിളിക്കുന്ന അഹിംസാവാദിയായ ഒരു മനുഷ്യന്റെ വധം പുനരാവിഷ്കരിക്കുക വഴി അവര്‍ ഉന്നം വെയ്ക്കുന്നത്, ഗാന്ധി, ഭാരതത്തിനു പഠിപ്പിച്ചുകൊടുത്ത പാഠങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതു മാത്രമല്ല, മറിച്ച് ഇനിയും ഈ മഹാരാജ്യത്ത് മൂല്യങ്ങളായി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെയൊക്കെ എന്നെന്നേക്കുമായി അവസാനിപ്പിച്ചെടുക്കുക എന്നതു കൂടിയാണ്.നമ്മുടെ ഭരണഘടനയും...