29 C
Kochi
Saturday, September 25, 2021

Daily Archives: 24th February 2019

കോഴിക്കോട്: വളയം ഗവ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി പ്രദേശത്തെ കനത്ത ഗതാഗത കുരുക്കില്‍പ്പെട്ടു വലഞ്ഞു. മന്ത്രി പരിപാടികളെല്ലാം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഗതാഗത കുരുക്കൊഴിവാക്കാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഈ ദേഷ്യം മന്ത്രിക്ക് പിന്നാലെ വന്ന മാദ്ധ്യമ പ്രവര്‍ത്തകരോട് തീര്‍ക്കുകയായിരുന്നു പോലീസ്.രാവിലെ പത്തരയോടെ ഉദ്ഘാടനം കഴിഞ്ഞ്, കോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ അമ്മ മരിച്ച വീട്ടിലേക്കും, അവിടെ നിന്ന് മറ്റൊരു പരിപാടിയിലും പങ്കെടുക്കാന്‍ പോകുകയായിരുന്ന...
മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി.പൊട്ടിത്തെറി സാധ്യതയുള്ളതിനാല്‍ പരിസരവാസികളോട് അകന്നു നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സരത്തെ വീടുകളിലേക്ക് തീപടരാതിരിക്കാനുള്ള കരുതലും എടുത്തു. ഗോഡൗണിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആദ്യം തീ കണ്ടത്. ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച പെയിന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കും തീപിടിക്കാന്‍ സാധ്യതയുണ്ടായിരുന്നു. സമീപത്തുണ്ടായ...
വെനിസ്വല: അമേരിക്കൻ മ​ധ്യ​സ്​​ഥ​ത​യി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യം വെ​നി​സ്വല​യി​ലെ​ത്തു​ന്ന​തു​ ത​ട​യാ​ൻ, വെനിസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോ കൊളംബിയൻ അതിർത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ബ്രസീൽ അതിർത്തിയും അടച്ചിരുന്നു. കരീബിയന്‍ ദ്വീപായ അറൂബ, കരാക്കുവ, ബൊനൈറ എന്നിവയുമായുള്ള തീരദേശ അതിര്‍ത്തികള്‍ വെനസ്വല നേരത്തെ അടച്ചിരുന്നു.അ​തി​ർ​ത്തി അ​ടയ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു നേരെയുണ്ടായ പൊ​ലീ​സ്​ വെ​ടി​വെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അ​തി​ർ​ത്തി അ​ടയ്ക്കാ​നെ​ത്തി​യ സൈ​ന്യ​ത്തെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​ണ്​...
തെലങ്കാന: കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. അതിനുസരിച്ച് രാജ്യം പതിയെ പരിസ്ഥിതി പ്രശ്നങ്ങൾ താരതമ്യേന കുറവുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്.ഈ സാഹചര്യത്തില്‍, നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ എടുത്തുമാറ്റി പകരം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് തെലങ്കാന ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. ഓട്ടോമോട്ടീവ് റിസര്‍ച്ച്...
#ദിനസരികള് 678 1950 കളുടെ അവസാനകാലത്ത് എം എസ് സുബ്ബലക്ഷ്മിയുടെ ഒരു സംഗീതക്കച്ചേരി കേട്ടതിനു ശേഷം സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ പ്രതികരിച്ചു. “സംഗീതത്തിന്റെ ഈ ചക്രവര്‍ത്തിനിയുടെ മുന്നില്‍ ഞാനാര്? - കേവലമൊരു പ്രധാനമന്ത്രി മാത്രം” (“Who am I, a mere Prime Minister before a Queen, a Queen of Music.”) മറ്റൊരു സന്ദര്‍ഭം നോക്കുക. ശങ്കേഴ്സ് വീക്കിലിയില്‍ നെഹ്റുവിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അതിനിശിതമായ...
ബഹ്‌റൈൻ: ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍. സൗദിയിലേക്ക് മദ്യം കടത്തിയ ആറ് മലയാളികൾ ഒരാഴ്ചക്കിടയിൽ പിടിയിലായതായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലങ്ങൾ അറിയിച്ചു.മദ്യക്കടത്തിനും, ലഹരി ഉപയോഗത്തിനും കര്‍ശനമായ ശിക്ഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പിടിക്കപ്പെടുന്നവര്‍ കോടതി നല്‍കുന്ന ശിക്ഷാ വിധിക്കു ശേഷം ആജീവനാന്ത വിലക്കോടെ നാടു കടത്തപ്പെടുകയാണ് ചെയ്യുക. എന്നാൽ ഇതൊന്നും വകവെക്കാതെ, ഏജന്റുമാരുടെ പ്രലോഭനങ്ങൾക്കു വഴങ്ങി നിരവധി പേരാണ് മദ്യക്കടത്തിൽ...
സ്‌പാനിഷ്‌ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കു ബാഴ്‌സലോണ സെവിയ്യയെ തോൽപ്പിച്ചു. സെവിയ്യയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് തവണ പിറകില്‍ പോയ ശേഷം സൂപ്പർ താരം മെസ്സിയുടെ മികവിലാണ് ബാഴ്‌സ തിരിച്ചടിച്ചത്. മെസ്സി തന്റെ കരിയറിലെ 50ാം ഹാട്രിക്ക് തികയ്ക്കുന്നതിനു ഈ മത്സരം സാക്ഷ്യം വഹിച്ചു. അവശേഷിച്ച ഒരു ഗോൾ മറ്റൊരു സൂപ്പർ താരം സുവാരസ് നേടി.22ാം മിനിറ്റില്‍ ജീസസ്...