27 C
Kochi
Sunday, July 25, 2021

Daily Archives: 19th January 2021

ബ്രിസ്‌ബേന്‍:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി.അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7....
Kulathupuzha shop owner damaged a car for parking before their entrance
 കുളത്തൂപ്പുഴ:വസ്ത്രവ്യാപാര സ്ഥാപനത്തിനുമുന്നിൽ വാഹനം നിർത്തിയിട്ട് കട മറച്ചെന്ന്‌ ആരോപിച്ച് കാർ തകർത്ത് കടയുടമയും പിതാവും. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനുമുന്നിലെ പട്ടുവിള വസ്ത്രാലയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയായിരുന്നു അക്രമം. വണ്ടി ചവുട്ടിപ്പൊളിക്കുകയും ഡോർ വലിച്ചിലക്കാനുമുള്ള ശ്രമങ്ങളും നടന്നതായി വാഹന ഉടമയും ആലുവ മുനിസിപ്പൽ സെക്രട്ടറി കുളത്തൂപ്പുഴ സ്വദേശിയുമായ ഷിബു പറഞ്ഞു.പാർക്കിങ്‌ നിയന്ത്രണമില്ലാത്ത സ്ഥലത്ത് ഷിബു വാഹനം നിർത്തിയിട്ട് സമീപത്തെ ബാങ്കിൽ പോയി. മടങ്ങിയെത്തിയപ്പോഴാണ് വ്യാപാരിയുടെ ആക്രമണം. സംഭവം വിവാദമായതോടെ ഒട്ടേറെപ്പേർ സമാന പരാതിയുമായി രംഗത്തുവന്നു. ഇതോടെ സംഘർഷാവസ്ഥയായി.തുടർന്ന്‌ കുളത്തൂപ്പുഴ പോലീസ്...
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.സാക്ഷികളെ നിരന്തരമായി മൊഴിമാറ്റാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ദിലീപിനെതനെതിരായ പ്രോസിക്യൂഷൻ വാദം. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ വിചാരണക്കു മുൻപ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വാദം കേൾക്കും.
ഇടുക്കി:പൊന്നുംവിലയുള്ള ഇടുക്കി വാഗമണ്ണിലെ വമ്പൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനം. ഇരുന്നൂറിലധികം റിസോർട്ടുകളുള്ള 55 ഏക്കറിലെ വൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ വകുപ്പ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്ന് ഇടുക്കി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും അച്ഛൻ കെ ജെ സ്റ്റീഫനും ഭൂമി കയ്യേറിയ വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്....
Sister Abhaya Murder: Kerala Catholic Priest, Nun Get Life Imprisonment
കൊച്ചി:അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക്ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീൽ കോടതി പിന്നീട് പരിഗണിക്കും. അപ്പീൽ പരിഗണിച്ച് തീർപ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹർജി പ്രതി ഉടൻ നൽകും. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും,...
മ​നാ​മ:കൊ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍ക്ക​മു​ണ്ടാ​യ​വ​ര്‍ ക്വാ​റൻ​റീ​നി​ല്‍ പോ​കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്ത​രു​തെ​ന്ന് ബ​ന്ധ​പെ​ട്ട​വ​ര്‍ ഉ​ണ​ര്‍ത്തി. സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​ര്‍ ക്വാ​റൻ​റീ​ന്‍ പാ​ലി​ക്കു​ക വ​ഴി കൊ​വി​ഡ് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന് സാധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ​ന​ങ്ങ​ൾ ഇ​ത് നി​സ്സാ​ര​മാ​യി ക​രുതു​ന്ന​താ​ണ് ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൊ​വി​ഡ് വ്യാ​പ​ന​ത്തോ​ത്ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.
തിരുവനന്തപുരം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് രൂപീകരിച്ച മേൽനോട്ട സമിതിയിൽ തിരുവനന്തപുരം എംപി ശശി തരൂരിനെയും ഉൾപ്പെടുത്തി. ഫെബ്രുവരി 15 ന് ശേഷമാകും അദ്ദേഹം സജീവമാകുക. ഉമ്മൻചാണ്ടിയാണ് സമിതിയുടെ അധ്യക്ഷൻ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സമിതിയിൽ അംഗങ്ങളാണ്. താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ എന്നിവരും കമ്മിറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി...
Diesel price hike in Kerala beats record
 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=PmWG93m1XR8
തിരുവനന്തപുരം:എംഎല്‍എമാരും ഉദ്യോഗസ്ഥരും സഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. എന്നാല്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ വാഹനത്തിലെ കര്‍ട്ടന്‍ മാറ്റാതെ നീക്കിവെയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സാധാരണക്കാർക്ക് പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനുകളിട്ടും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്.കര്‍ട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കർട്ടനും ഇളക്കി...
new infectious covid strain found in two year old baby
കവരത്തി:രാജ്യത്ത് കൊവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കൊവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം ദ്വീപിതാമസക്കാരനല്ല ഇദ്ദേഹവുമായിബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കൊച്ചിയിൽനിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കിയതിനു പിന്നാലെയാണ് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.