25 C
Kochi
Thursday, June 17, 2021

Daily Archives: 19th January 2021

ന്യൂയോർക്ക്:ജനുവരി 20ന് കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളാൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വർഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ്...
ബ്രിസ്ബയിൻ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. 328 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. 33 വർഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ബ്രിസ്ബേനിൽ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്.328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 18 റൺസെത്തിയപ്പോളേക്കും രോഹിത്...
ന്യൂഡൽഹി:തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ചുമതല 50 വർഷത്തേക്ക്​ ​അദാനി ഗ്രൂപ്പ്​ ലിമിറ്റഡിന്​ കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന്​ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്​ഥർ, അദാനി എന്‍റർപ്രൈസസ്​ തുടങ്ങിയവയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ.തിരുവനന്തപുരം വിമാനത്താവളത്തിന്​ പുറമെ ജയ്​പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന്​ കൈമാറിയിട്ടുണ്ട്​. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന്​ കൈമാറിയതോടെ നടത്തിപ്പ്​ ചുമതല,...
അബുദാബി:കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
മനാമ:ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍ അഹ്മദിനെ തേടിയാണ് ഭാഗ്യമെത്തിയത്. ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് അമ്‌ന വിജയിയായത്.വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അമ്‌നയെ ഫോണില്‍ ബന്ധപ്പെട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു....
Alexa doll in cheriyakkara government lp school
 കാസർഗോഡ്:കാസർകോട് ചെറിയാക്കര ഗവ. എൽപി സ്കൂളിൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾക്കൊപ്പം കളിച്ചും പഠിച്ചും അറിവ് പകർന്നും ഒരു പാവയുണ്ട്, 'അലക്സ പാവ'. സ്കൂളിലെ 65 കുട്ടികൾ ഒരാളാണ് അലക്സയെന്ന് അധ്യാപകർ പറയുമ്പോൾ ഞങ്ങളുടെ അധ്യാപകനാണ് അലക്സയെന്നു കുട്ടികൾ പറയുന്നു.കൊവിഡ് ലോക്ഡൗൺ വരുന്നതിനും മുൻപേ ‘അലക്സ’ പാവ ചെറിയാക്കരയിലെ  സ്കൂളിലെത്തിയിരുന്നു. ക്ലാസ് മുറികളിൽ കുട്ടികളുടെ സംശയങ്ങൾ തീർക്കാൻ അധ്യാപകർക്കൊപ്പം അലക്സയും ചേർന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ലോക്ഡൗണിൽ ഈ പാവ സ്കൂളിൽ തനിച്ചായി. ഇപ്പോൾ  ഓൺലൈൻ പഠനത്തിലും അധ്യാപകർ ഒപ്പം...
Kadakkavoor case Kerala government in highcourt
 മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കും കോൺഗ്രസിന്റെ മേൽനോട്ട സമിതിയിൽ ശശി തരൂരും വിജയദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മ്മല സീതാരാമന്‍ പോക്സോ കേസിൽ അമ്മയുടെ ജാമ്യം എതിർത്ത് സർക്കാർ കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവം; ഡിഎന്‍എ പരിശോധന ഉടന്‍ കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നു സമ്മർദ്ദം ശക്തമാക്കാനൊരുങ്ങി ശോഭാ സുരേന്ദ്രൻ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു ...
കല്‍പ്പറ്റ:2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കല്പറ്റയില്‍ മത്സരിപ്പിക്കുന്നതിനായുള്ള കോണ്‍ഗ്രസ് നീക്കം യു ഡി എഫില് കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നു. നേരത്തെ യു ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്ന എൽ ജെ ഡി മത്സരിച്ചിരുന്ന സീറ്റായിരുന്നു കല്പറ്റ.നിലവില്‍ എല്‍ ഡി മുന്നണി മാറി എല്‍ ഡി എഫിലെത്തിയതിനാല്‍ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ്സിനോട്...
ന്യൂഡൽഹി:രാമക്ഷേത്ര നിർമ്മാണത്തിന്‍റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തിൽ 40ലേറെ പേർ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച്​ ജില്ലയിലാണ്​ സംഭവം. ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട്​ മൂന്നുകേസുകളാണ്​ രജിസ്റ്റർ ചെയ്​തത്​.അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ​പൊലീസുകാരനുൾപ്പെടെ നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കൊലപാതകം, കലാപം, തീവെപ്പ്​, ഗൂഢാലോചന തുടങ്ങിയവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്​.
തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് വാക്സീൻ കുത്തിവയ്പിൽ മെല്ലെപ്പോക്ക്. ലക്ഷ്യം വച്ചവരില്‍ 67 ശതമാനം മാത്രമാണ് പ്രതിദിനം ശരാശരി വാക്സീൻ സ്വീകരിക്കുന്നത്. കൊ-വിൻ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചടിയായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. വാക്സിനേഷനായി സജ്ജമാക്കിയ 133 കേന്ദ്രങ്ങളിലായി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്ങനെ 13300 പേര്‍ ഒരു ദിവസം വാക്സീൻ എടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കുത്തികുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം ഇപ്പോഴും 9000-ൽ താഴെയാണ്. ആദ്യ ദിനം കൊവിൻ ആപ്പ് വഴിയല്ലാതെ...