30 C
Kochi
Thursday, September 23, 2021

Daily Archives: 19th January 2021

ന്യൂദല്‍ഹി:ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസ് താണ്ഡവിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം അറിയിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്ഷമ ചോദിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു,’ താണ്ഡവ് ടീം പ്രസ്താവനയില്‍ പറയുന്നു.
ദില്ലി:ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരോടായിരുന്നു കൂടിക്കാഴ്ച.വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഫെഡറല്‍ സംവിധാനത്തിന്റെ പ്രസക്തിയും സഹകരണത്തിലൂടെ മുന്നോട്ട് പോകുന്ന...
ഗോൾ:ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. 74 റൺസ് വിജയലക്ഷ്യവുമായി 2–ാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചുറി നേടിയ ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ആണ് മാൻ ഓഫ് ദ് മാച്ച്.
റിയാദ്:കുട്ടികളെ വധശിക്ഷയിൽ നിന്നൊഴിവാക്കുമെന്ന് സൗദി പ്രഖ്യാപിച്ചെങ്കിലും തീരുമാനം ഇതുവരെ നടപ്പിലായില്ലെന്ന പരാതി ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ. അഞ്ച് കുട്ടികൾക്ക് വിധിച്ച വധശിക്ഷ സൗദി അറേബ്യ ഇപ്പോഴും നീക്കിയില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചത്. സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷൻ ഒമ്പത് മാസങ്ങൾക്ക് മുൻപാണ് കുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചത്.കുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി പത്ത് വർഷം കഠിന തടവ് ഏർപ്പെടുത്തുമെന്നാണ് സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ...
തിരുവനന്തപുരം:മന്ത്രി തോമസ് ഐസക്കിന് ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ വയ്ക്കും. ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോ‍ർട്ട്. പ്രതിപക്ഷത്തെ മൂന്ന് എം എൽ എമാരുടെ വിയോജിപ്പോടെയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. സിഎജി റിപ്പോര്‍ട്ട് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുൻപാകെ നേരിട്ട് ഹാജരായി നൽകിയ വിശദീകരണം.
വാഷിം​ഗ്ടൺ:സുരക്ഷാഭീഷണിയെ തുടർന്ന് യു എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക് പോകാനോ പാടില്ല. ശക്തമായ പൊലീസ് കാവലിലാണ് പ്രദേശമിപ്പോഴുള്ളത്. ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡൻ പ്രസിഡ‍ന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് യു എസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിരിക്കുന്നത്....
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപോര്‍ട്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയെങ്കില്‍ 2018-19 വര്‍ഷമായപ്പോഴേക്കും അത് 2,41,615 കോടിയായി ഉയര്‍ന്നു. സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത. സഞ്ചിത നിധിയിലെ ബാധ്യത 1,58,235 കോടിയാണ്. ഇതില്‍ വിപണി വായ്പ 1,29,719 കോടി രൂപയാണ്....