25 C
Kochi
Wednesday, September 22, 2021

Daily Archives: 19th January 2021

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ റി​ക്രൂ​ട്ട്​​മെൻറ്​ ഓഫി​സു​ക​ൾ 990 ദീ​നാ​ർ മാ​ത്രമേ ഈടാ​ക്കാ​വൂ എ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യും വ്യ​ക്​​ത​മാ​ക്കി. കൊവി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​ക്രൂ​ട്ട്​​മെൻറ്​ ഓ​ഫി​സു​ക​ൾ അ​മി​ത ഫീ​സ്​ ഈ​ടാ​ക്കു​ന്ന​താ​യി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന്​ നി​ര​വ​ധി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​മി​ത നി​ര​ക്ക്​ ഈടാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ 135 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ലോ domestic.workers@manpowe.gov.kw എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. അ​തി​നി​ടെ ക്വാ​റ​ൻ​റീ​ൻ, പി ​സി ആ​ർ പ​രി​ശോ​ധ​ന,...
കൊച്ചി:രാജ്യത്ത് ഇന്ധന വില ദിവസവും റെക്കോർഡുകൾ തകർത്തു കുതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് വാക്സീനാണ്. വാക്സീൻ വിപണികൾക്കു നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഈ പ്രതീക്ഷയിൽ വിപണികളിലുണ്ടാകുന്ന അനുകൂല ചലനങ്ങൾ രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണയുടെ ഡിമാൻഡ് ഉയരാൻ കാരണമാകുന്നുണ്ട്. കൊവിഡിനെത്തുടർന്നുള്ള മുരടിപ്പിൽ നിന്നു ലോകം ഉണരുന്നൂ എന്ന സൂചന വിപണികളിൽ ശക്തമായുണ്ട്.
Bhawana Kanth to become first woman fighter pilot to take part in Republic Day parade
 ഡൽഹി:റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫ്ലൈറ്റ്  ലെഫ്റ്റനന്‍റ്  ഭാവ്നാ കാന്ത്. വായുസേനയിലെ ടേബ്ലെക്സ് കണ്ടീജന്‍റിന്‍റെ ഭാഗമാണ് ഭാവ്നാ കാന്ത്. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന പറത്തുന്നത്. വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ് ഭാവ്ന സേവനം ചെയ്യുന്നത്. ചെറുപ്പം മുതല്‍ റിപബ്ലിക് ദിന പരേഡ് കാണുമ്പോള്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഭാവ്നാ...
തിരൂരങ്ങാടി:യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത് നിന്ന് മിനിലോറിയില്‍ റെക്സിന്‍ ഷീറ്റുമായി താമരശ്ശേരിയിലേക്ക് പോകും വഴി കക്കാട് വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കക്കാട് സ്വദേശിയായ വട്ടപറമ്പന്‍ അബ്ദുര്‍ റഷീദിനൊട് ആശുപത്രിയിലേക്കുള്ള വഴി ചോദിക്കുകയും, ഒരു അറ്റാക്ക് കഴിഞ്ഞതാണ് എന്നും, വാഹനം ഓടിക്കാന്‍ പ്രയാസമാണെന്നും ഡ്രൈവര്‍...
തിരുവനന്തപുരം:സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പരാതിയിൽ ക്ലീൻ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സിഎജിക്ക് എതിരെ രൂക്ഷവിമർശനങ്ങളുയർത്തി ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക് പറയുന്നു. ആർട്ടിക്കിൾ 246-ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് വിവരക്കേടാണ്
Snake catchers rescued from King Cobra bite video viral
 ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നു. അതിൽ ഒരാള്‍ പാമ്പിന്റെ വാലിലും മറ്റേയാള്‍ പാമ്പിന്റെ തലഭാഗത്തും പിടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ പാമ്പിന്റെ തലഭാഗം പിടിക്കാന്‍ ശ്രമിക്കുന്നയാളുടെ ബാലന്‍സ് പോവുകയും അയാള്‍ താഴേക്ക് വീഴുകയുമാണ്. ഈ നേരം കൊണ്ട് പാമ്പ്...
റിയാദ്:ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ പറഞ്ഞു. ജിദ്ദയില്‍ വാക്‌സിന്‍ എടുത്ത ശേഷം അല്‍അറബ്യ ചാനലുമായി സംസാരിക്കവേയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പ്രതിരോധ നടപടികളും മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും മക്ക, മദീന പുണ്യനഗരങ്ങളിലും കര്‍മങ്ങളിലും സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ എടുത്താലും ആളുകള്‍...
ന്യൂഡൽഹി:ഡൽഹിയിലെ ചെ​ങ്കോട്ടയിൽനിന്ന്​ ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചു. ചെ​ങ്കോട്ടയിൽ 15ഓളം കാക്കക​ളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു. റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടക്കാനിരി​ക്കെയാണ്​ രോഗം സ്​ഥിരീകരിച്ചത്​.​ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിൽ അയച്ചാണ്​ സാമ്പിളുകൾ പരിശോധിച്ചത്​. റിപ്പബ്ലിക്​ ദിന പരേഡ്​ നടക്കാനിരിക്കുന്ന ജനുവരി 26 വരെ ​െച​ങ്കോട്ട അടച്ചിടുമെന്ന്​ അധികൃതർ അറിയിച്ചു. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽനിന്ന്​ സഞ്ചാരികളെ രക്ഷിക്കുന്നതിന്​ വേണ്ടിയാണ്​...
ന്യൂഡൽഹി:കേന്ദ്രസർക്കാറിന്‍റെ നിയമ നിർമാണങ്ങളിലെ പ്രത്യാഘാതം ഉയർത്തിക്കാട്ടുന്ന ബുക്ക്​ലെറ്റ്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി പുറത്തിറക്കി.കാർഷിക നിയമത്തിനെതി​രായ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ കോൺഗ്രസിന്‍റെ ഐക്യദാർഢ്യം. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ വരുത്തിവെക്കുന്ന അപകടത്തെക്കുറിച്ചാണ്​ ബുക്ക്​ലെറ്റ്​.ഡൽഹി ആസ്​ഥാനത്ത്​ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ബുക്ക്​ലെറ്റ്​ പ്രകാശനം ചെയ്​തു. രാജ്യത്ത്​ ഒരു ദുരന്തം നടന്നുകൊണ്ടിരിക്കുകയാണ്​. സർക്കാർ പ്രശ്​നങ്ങളെ അവഗണിക്കുകയും ​രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു​. ഞാൻ കർഷകരെക്കുറിച്ച്​ മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവരും ദുരന്തത്തിന്‍റെ ഭാഗമാണെന്ന്​ മാത്രമേയുള്ളൂ. ഇത്​...
ഹൈദരാബാദ് പിതാവ് 10 വയസുകാരൻ മകനെ പെട്രോളൊഴിച്ച് തീവച്ച്   പഠനത്തിൽ ഉഴപ്പു കാണിച്ചു  എന്നാരോപിച്ചരുന്നു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.ഞായറാഴ്ച രാത്രി 9.30 ഓടെ ഹൈദരാബാദിലാണ് സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകൻ ചരണിനോട് അടുത്തുള്ള കടയിൽ പോയി ബീഡി വാങ്ങിവരാൻ ആവശ്യപ്പെട്ടു. തിരികെ എത്തിയപ്പോൾ വരാൻ വൈകിയെന്നാരോപിച്ച് ബാലു ചരണിനെ മർദ്ദിച്ചു. നന്നായി...