25 C
Kochi
Wednesday, September 22, 2021

Daily Archives: 12th January 2021

നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയോട് എന്‍സിപി. എന്നാൽ പാലാ സീറ്റിൽ ഉറപ്പ് നല്‍കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്‍കാന്‍ കഴിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടി.പി.പീതാംബരന്‍, മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം. എന്നാൽ മാണി സി.കാപ്പനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ല.
സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാകുന്ന കുടുംബ ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ /മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തിൽ നിന്നുള്ള ആഗോള മലയാളം ഒടിടിപ്ലാറ്റുഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദർശനത്തിനെത്തുക. വെള്ളിത്തിരയിൽവൻ വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയ് ക്കുശേഷം സുരാജും, നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.ജിയോ ബേബി രചനയും, സംവിധാനവും നിർഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ...
കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടിലെ ധാരണാപത്രം 'അണ്ടര്‍ ബെല്ലി' ഓപ്പറേഷനാണ്. ധാരണാപത്ര മറയാക്കുകയായിരുന്നു. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്പ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും എം.പിമാര്‍. ഉസാമ അല്‍ ശഹീന്‍, ഹമദ് അല്‍ മത്തര്‍, അബ്‍ദുല്‍ അസീസ അല്‍ സഖാബി, ശുഐബ് അല്‍ മുവൈസിരി, ഖാലിദ് അല്‍ ഉതാബി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെടുന്ന പുതിയ ബില്‍ കൊണ്ടുവന്നത്. രാജ്യത്തെ പൊതുസാമ്പത്തിക നില മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും മറ്റ് രാജ്യങ്ങളിലേക്കുള്ള പണത്തിന്റെ കൈമാറ്റം നിയന്ത്രിക്കാനും...
video
കോടികൾ ചെലവിട്ട് നിർമ്മിച്ച വൈറ്റില - കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുത്തു. കൊച്ചി നഗരത്തിലെയും ദേശീയ പാതയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു ഫ്ളൈ ഓവർ നിർമാണത്തിൻ്റെ ലക്ഷ്യം. വൈറ്റില മേൽപ്പാലം നിര്‍മാണത്തിന് ചെലവായത് 86.34 കോടി രൂപയാണ്. കുണ്ടന്നൂർ മേൽപ്പാലത്തിന് 82.74 കോടി രൂപയും ചെലവായി.മെട്രോ റെയിലും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടെ അവകാശവാദം. എന്നാല്‍...
കരിപ്പൂർ: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സി.ബി.ഐ പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസം ഒന്നേകാൽ കോടി രൂപയുടെ സ്വർണം വിമാനത്താവളം വഴി അനധികൃതമായികടത്താൻ ശ്രമിച്ചിരുന്നു. കൂടാതെ നിരന്തരം സ്വർണം കടത്താനുള്ള ശ്രമങ്ങ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ സി.ബി.ഐ സംഘം മിന്നൽ പരിശോധന ആരംഭിച്ചത്.
pk kunjalikutty
കോഴിക്കോട്:   നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗ് അഞ്ച് സീറ്റ് കൂടി ആവശ്യപ്പെട്ടേക്കും. നിലവിൽ സീറ്റില്ലാത്ത ജില്ലകളിലാവും സീറ്റാവശ്യപ്പെടുക. 4 സിറ്റിംഗ് എംഎൽഎ മാർക്ക് സീറ്റ് നൽകില്ലെന്നാണ് സൂചന. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട് അടക്കമുള്ള ജില്ലകളിലാണ് ലീഗ് സീറ്റാവശ്യപ്പെടുക. ഇവിടെ എല്ലായിടത്തും ലീഗ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കണമെന്നില്ല. ചില സീറ്റുകൾ പൊതുപിന്തുണയുള്ളവരെ നിർത്തിയാകും മത്സരം ഇക്കാര്യം ലീഗ് യുഡിഎഫിൽ അവതരിപ്പിച്ചതായാണ് സൂചന എന്നാൽ ചർച്ച നടന്നിട്ടില്ല.
ന്യൂഡൽഹി: രാജ്യത്തെ 16 കേന്ദ്രങ്ങളിൽ ,താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്സീന്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ‌സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‌പൂജ നടത്തിയ ശേഷമാണു പുറപ്പെട്ടത്. ‌ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചികോഴിക്കോട് എന്നിവിടങ്ങളിൽ വിമാനമാർഗം വാക്സീൻ എത്തിക്കും. കേരളത്തിനുള്ള കൊവിഡ് വാക്സീൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കൊവീഷീൽഡ് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു....
ദു​ബൈ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ച്ച ലോ​ക ഹി​ന്ദി ദി​നാ​ഘോ​ഷ​ത്തി​ൽ താ​ര​മാ​യ​ത് ഹി​ന്ദി​യി​ൽ ത​ക​ർ​പ്പ​ൻ പ്ര​സം​ഗം ന​ട​ത്തി​യ ഇ​മാ​റാ​ത്തി യു​വാ​വ്. എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്താ​ക്കി​യാ​ണ് ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ൽ ഹി​ന്ദി ഭാ​ഷ​യി​ൽ പ്ര​സം​ഗം കാ​ച്ചി സ​ദ​സ്സി​നെ വി​സ്മ​യി​പ്പി​ച്ച​ത്. ഇ​ന്ത്യ​യും യു.​എ.​ഇ​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും ഇ​ഴ​യ​ടു​പ്പം പ​രാ​മ​ർ​ശി​ച്ച ബ​സ്താ​ക്കി, രാ​ജ്യ​ത്തെ മി​ക്ക അ​റ​ബി​ക​ൾ​ക്കും ഇ​പ്പോ​ൾ ഹി​ന്ദി പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​കു​മെ​ന്ന സ്ഥി​തി​യി​ലെ​ത്തി​യ​താ​യും പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ചു
ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹിലരി ക്ലിന്‍റണ്‍ അടക്കമുള്ള പ്രശസ്തരുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഹോങ്കോംഗിലെ വ്യാപാര പ്രമുഖ ലുവോ ലില്‍ ആണ് ആത്മഹത്യ ചെയ്തത്. ഇരുവരെയും ലുവോയുടെ അപാര്‍ട്ട്മെന്‍റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു