26.2 C
Kochi
Thursday, September 23, 2021

Daily Archives: 12th January 2021

റിയാദ്: മൂക്ക് മറയും വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് റിയാദിലെ മലയാളി പൊതുപ്രവർത്തകനും സുഹൃത്തുക്കൾക്കും 1,000 റിയാൽ പിഴ. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്​ദുല്ല വല്ലാഞ്ചിറക്കും സുഹൃത്തുകൾക്കുമാണ് സൗദി പൊലീസ് പിഴയിട്ടത്. ഹരീഖിൽ വെള്ളിയാഴ്​ച വാരാന്ത്യ അവധി ആഘോഷിക്കാൻ പോയതായിരുന്നു അബ്​ ദുല്ലയും സുഹൃത്തുക്കളും. ഓറഞ്ച് തോട്ടം കണ്ട് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് മാസ്ക് ധരിച്ചിരുന്നെങ്കിലും മൂക്ക് പൂർണമായും മറയുന്ന നിലയിൽ ധരിക്കാത്തതിനാണ് മൂന്ന് പേർക്കും...
തിരുവനന്തപുരം:മാണി സി കാപ്പന്‍ –എ.കെ ശശീന്ദ്രന്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ എന്‍ സി പി അധ്യക്ഷന്‍ ടിപി പീതാംബരന്‍ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ യോഗം റദ്ദാക്കി പീതാംബരന്‍ രാത്രി തിരുവനന്തപുരത്തെത്തി. ടിപി പീതാംബരന്‍ മുഖ്യമന്ത്രിയെ ഇന്ന് കാണും. എന്‍സിപിയിലെ തര്‍ക്കം മുന്നണിക്ക് ക്ഷീണമായതോടെയാണ് പാര്‍ട്ടി അധ്യക്ഷനെ മുഖ്യമന്ത്രി വിളിപ്പിച്ചത്. നിയമസഭയില്‍ ടിപി പീതാംബരന്‍ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പാലാ സീറ്റ് ആവശ്യപ്പെടാനാണ് എന്‍സിപി...
ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത്. വരും ദിനങ്ങളിൽ കൂടുതൽ സർവീസുണ്ടാകും. ഇതിനിടെ, ബഹ്റൈനും ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തു. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഖത്തറില്‍ നിന്നും ആദ്യ യാത്രാവിമാനം സൌദിയിലെ റിയാദിലേക്ക് പറന്നിറങ്ങുന്നത്....
Master Teaser Out
തിരുവനന്തപുരം:പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ മറ്റന്നാൾ തുറക്കും. നടൻ വിജയുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂലനിലപാട് എടുത്തതോടെയാണ് തീരുമാനം.പാതി സീറ്റിൽ മാത്രം ആളെ ഇരുത്തി,കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ബുധനാഴ്ച മുതൽ തിയേറ്ററുകളിൽ പ്രദർശനം. മാർച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസിൽ 50...
ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയുമാണ് അന്വേഷിക്കുകയെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു. 
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകാതെ പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശം. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് നേതൃത്വം അറിയിച്ചത്. കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് പക്ഷം പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. പി.സി ജോര്‍ജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.പാലായില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും നേതൃത്വം ക്ഷണിച്ചിട്ടുണ്ടെന്നും ജനപക്ഷം നേതാവ് പി.സി ജോര്‍ജ് അറിയിച്ചിരുന്നു.
ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം 46 ദിവസത്തെ കര്‍ഷക പ്രക്ഷോഭത്തിനൊടുവിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി അറിയിച്ചു. കോടതി മേൽനോട്ടത്തിലുള്ള സമിതി രൂപീകരിച്ച് നിയമങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നത് വരെ മരവിപ്പിക്കാനാവും നിർദ്ദേശം നല്‍കുക. സമരവേദി മാറ്റണമെന്നും...