24 C
Kochi
Tuesday, September 21, 2021
video

വടകരയില്‍ കെ കെ രമ ഓർമപ്പെടുത്തുന്നത്

വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൊല്ലപ്പെട്ട ആർഎംപി ഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമയാണ്. രമ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് വടകര മണ്ഡലം രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമായി മാറിയത്. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കപ്പുറം കൊലപാതക രാഷ്ട്രീയത്തിൻ്റെ ഭീകരതയെക്കുറിച്ചാണ് അവര്‍ ഓർമപ്പെടുത്തുന്നത്.ഈ തെരഞ്ഞെടുപ്പിൽ...
video

തുടര്‍ ഭരണമോ ഭരണ മാറ്റമോ? 

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ ഇത് അതിജീവന പോരാട്ടമാണ്. രണ്ട് മുന്നണികളുടെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികകള്‍ പുറത്ത് വന്നതോടെ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം സജീവമായി.തുടര്‍ഭരണത്തിലാണ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രതീക്ഷ. ഓഖിയും പ്രളയവും നിപ്പയും മറികടന്നതും കോവിഡ് കാലത്ത്...
video

മുണ്ഡനം ചെയ്യിക്കുന്ന പുരുഷാധികാരം

കേരള രാഷ്ട്രീയത്തിൽ ഉണ്ടായ അപൂർവമായ ഒരു പ്രതിഷേധമാണ് കെപിസിസി ആസ്ഥാനത്ത് നടന്ന തല മുണ്ഡനം ചെയ്യൽ സമരം. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.തൻ്റെ നാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന് അവർ ആഗ്രഹം...
video

വർഗീസിന് നഷ്ടപരിഹാരം; മാവോയിസ്റ്റുകൾക്ക് വെടിയുണ്ട

'ഏറ്റുമുട്ടലി'ൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുകൻ്റെ മൃതദേഹത്തിൽ 44 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നക്സലൈറ്റ് വർഗീസിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ പിണറായി വിജയൻ സർക്കാർ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളുടെ കുടുംബത്തോട് നീതി കാട്ടുമോ?2019 നവംബർ 3നാണ് തേനി പെരിയകുളം സ്വദേശിയായ...
video

20-20 രാഷ്ട്രീയം കേരളത്തിൽ

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ 20-20 എന്ന രാഷ്ട്രീയ പാർട്ടി കൂടി മത്സര രംഗത്തുണ്ട്. കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൂപ്പിൻ്റെ ഉടമയായ സാബു എം ജേക്കബ് ആണ് ഈ പാർട്ടിയുടെയും ഉടമ. എട്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടുമില്ല മുന്നോട്ട് എന്നതാണ് 20-20 യുടെ മുദ്രാവാക്യം. 20- 20...
video

സ്ഥാനാർത്ഥി നിർണയത്തിൽ ജനങ്ങൾക്ക് കാര്യമുണ്ടോ?

നിയമസഭ സ്ഥാനാർത്ഥി നിർണയത്തിനെതിരെ എൽഡിഎഫിലും യുഡിഎഫിലും പല മണ്ഡലങ്ങളിലും പ്രതിഷേധം ഉയരുന്നു. പലയിടത്തും പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങുന്നു. പോസ്റ്ററുകൾ ഒട്ടിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു. പാർട്ടി നേതൃത്വങ്ങൾ തങ്ങൾക്ക് വേണ്ടാത്ത സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ കെട്ടിയിറക്കുന്നതായി ആരോപിച്ച് സിപിഎമ്മിലെയും കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.പൊന്നാനിയിൽ സ്പീക്കർ പി...
video

കേരളത്തിനും വേണ്ടേ വനിത മുഖ്യമന്ത്രി?

കേരളത്തിലെ ഏതാണ്ട് എല്ലാ പാർട്ടികളും സ്ത്രീ- പുരുഷ തുല്യതക്കു വേണ്ടി വാദിക്കുന്നവരാണ്. കേരളത്തെക്കുറിച്ച് നമ്മൾ എപ്പോഴും അവകാശപ്പെടാറുള്ളത് പ്രബുദ്ധമെന്നും പുരോഗമനപരമെന്നുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ- പുരുഷ തുല്യത, തൊഴിൽ, ഭക്ഷണം, വരുമാനം എല്ലാത്തിലും കേരളം മുന്നിലാണ് എന്നാണ് അവകാശവാദം. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഈ കേരള മോഡൽ ഒരു സോപ്പ്...
video

‘മെട്രോ മാൻ’ അടുത്ത മുഖ്യമന്ത്രി

അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന പിണറായി വിജയനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത്തവണ മാറി നിൽക്കേണ്ടിവരും. നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫും യുഡിഎഫും ജയിച്ചു വന്നാലും അവർക്ക് ഭരിക്കാൻ കഴിയില്ല. വെറുതെ പ്രതിപക്ഷത്ത് എംഎൽഎമാരായി ഇരിക്കാമെന്ന് മാത്രം.കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ...
video

ബിജെപിയെ തോൽപ്പിക്കാൻ കർഷകർ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കർഷക സംഘടനകൾ പ്രചാരണം നടത്തും. കർഷക സമരം മൂന്ന് മാസം പിന്നിട്ടിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടർമാർക്കിടയിൽ ബിജെപിയുടെ 'തനിനിറം' തുറന്നുകാട്ടാൻ തീരുമാനിച്ചതെന്ന് കർഷക നേതാക്കൾ പറയുന്നു.പൊലീസിനെ ഉപയോഗിച്ചും വ്യാജ പ്രചാരണങ്ങൾ നടത്തിയും സമരം അടിച്ചമർത്താൻ കേന്ദ്ര സര്‍ക്കാര്‍...
video

ഒരു കാൽ കോൺഗ്രസിൽ, മറ്റേത് ബിജെപിയിൽ?

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി മാത്രമാണ്. സിപിഐഎമ്മിനെ രാഷ്ട്രീയ എതിരാളിയായി മനസില്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് അതെന്നുമാണ് സുധാകരന്‍ പറയുന്നത്. കെപിസിസി അദ്ധ്യക്ഷനാക്കി...