25 C
Kochi
Wednesday, September 22, 2021

Daily Archives: 12th January 2021

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കൊവിഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ൻ രാ​ജാ​വ് അ​ൽ-​സു​ൽ​ത്താ​ൻ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കൊവി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ൻ യാ​സി​ൻ രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി​യി​ലാ​യ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ആരോപണമുണ്ട്.
compulsory confession in orthodox church supreme court issues notice to governments
ദില്ലി: വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ. വിവാദ നിയമങ്ങളെ കുറിച്ചുകര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത്വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. തിടുക്കം പിടിച്ച് എടുത്ത തീരുമാനമല്ല കാര്‍ഷിക നിയമമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. രണ്ട് ദശാബ്ദ കാലത്തെ ചിന്തയുടെ ഫലമാണ് നിയമങ്ങളെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടു. നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ്...
വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്
റിയാദ്:   സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മരണപ്പെട്ടയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ അല്‍ ശുഖൈഖിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.
ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നുവെന്ന് യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍.ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്ന് യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് തുര്‍ക്കിയോട് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തുര്‍ക്കി മുസ്‌ലിം ബ്രദര്‍ഹുഡിനുളള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലെഎന്ന് ഗര്‍ഗാഷ്.
കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദ്ദമാകാന്‍ നിര്‍ണായക മാറ്റവുമായി സാംസംഗ്. ടി വി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനാണ് നീക്കം. ടി വി സ്ക്രീനിന്‍റെ കാര്യത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായെങ്കിലും റിമോ ട്ടിന്‍റെ കാര്യത്തില്‍ കാര്യമായ അപ്ഗ്രേഡിംഗ് സംഭവിച്ചിട്ടില്ല. മിക്ക ബാറ്ററികളും ഇപ്പോഴും ഉപയോഗിക്കുന്നത് ട്രിപ്പിള്‍ എ ബാറ്ററികളാണ്. പ്രതീക്ഷിച്ചതിലും അധികം സമയം ബാറ്ററിയുടെ ലൈഫ് കിട്ടുന്നതാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.
മസ്‍കറ്റ് : ജനുവരി 17 മുതൽ പ്രവാസികൾക്ക് താമസാനുമതി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് വൈദ്യ, രക്ത പരിശോധനകള്‍ 2020 മാർച്ച് മുതല്‍ താത്കാലികമായി നിർത്തിവച്ചിരുന്നു.പ്രവാസികൾക്ക് താമസാനുമതി നൽകുന്നതിനോ പുതുക്കുന്നതിനോ മുമ്പ് വൈദ്യ പരിശോധന ആവശ്യമാണെന്നും, ജനുവരി 17മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുവൈത്ത് സിറ്റി: ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദി പറഞ്ഞു. രാജ്യത്തിന് പുറത്തായിരിക്കവെ താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ 91,854 പേരുടെ വര്‍ക്ക് പെര്‍മിറ്റുകളുടെയും 37,000 ഫയലുകളുടെയും കാലാവധി അവസാനിച്ചതായും അവര്‍ പറഞ്ഞു.