30 C
Kochi
Sunday, September 26, 2021

Daily Archives: 10th October 2020

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 11755 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം 23 പേരാണ് ഇന്നു മരിച്ചത്. 116 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.എറണാകുളം 979, മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, കൊല്ലം 1083, ആലപ്പുഴ 825, തൃശൂര്‍ 1208, കണ്ണൂര്‍ 542, പാലക്കാട് 383, കോട്ടയം 515, പത്തനംതിട്ട 270, കാസർകോട് 516, ഇടുക്കി 83, വയനാട് 176...
കൊല്ലം:   ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പി നടത്തിയ വിവാദപ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് നിയമനടപടിയ്ക്കൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രൻ ആരോപിച്ചത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് പ്രതികരിച്ചത്.“കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ...
കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ ഡോളറാക്കി കടത്തിയത് എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വപ്നസുരേഷിനേയും മറ്റു പ്രതികളേയും ജയിലിൽ വെച്ച് കസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു.
തിരുവനന്തപുരം:   നാല്പത്തിനാലാമത് വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരം. 41 കവിതകളുടെ ഒരു സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽകാലം.ഡോ. കെ പി മോഹനൻ, ഡോ. എൻ മുകുന്ദൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. വലയാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ്...
തിരുവനന്തപുരം:   സ്ത്രീകളെ അവഹേളിച്ച് യൂട്യൂബ് വീഡിയോ ഇറക്കിയ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈ കേസ്സിലെ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് അവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യം കോടതി നിരസിച്ചിരുന്നു.മൂവരുടേയും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് കോടതിയിൽ അറിയിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ച വിജയ്...
കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി. കമ്മീഷൻ ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നെങ്കിലും അന്വേഷണ ഏജൻസി ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. സന്തോഷ് ഈപ്പൻ, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിനുശേഷമാണ് കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസിനു വ്യക്തമായത്.
കൊച്ചി:   പച്ചക്കറി മാർക്കറ്റിലെ പത്തോളം തൊഴിലാളികൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ മാർക്കറ്റ് ഇന്നുമുതൽ അടച്ചിടും. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റ് പൂർണ്ണമായും അടച്ചിടും. ഇന്നുച്ചയ്ക്ക് മൂന്നുമുതൽ മൂന്നുദിവസത്തേക്കാണ് അടച്ചിടുക. സ്ഥിതി വിലയിരുത്തിയശേഷം വീണ്ടും തുറക്കുന്ന കാര്യം തീരുമാനിക്കും.എറണാകുളം ജില്ലയിൽ ഇന്നലെ 753 പേർക്ക് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.
ന്യുഡൽഹി:   കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മരണത്തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കൂടി റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലിനെ ഏല്പിച്ചു. രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ വകുപ്പുകളായിരുന്നു രാം വിലാസ് പാസ്വാന്റെ ചുമതലയിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് എൽജെപി നേതാവുകൂടെ ആയിരുന്ന രാം വിലാസ് പാസ്വാൻ അന്തരിച്ചത്.
ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ. ഒക്ടോബർ 12, 16, 19 തിയ്യതികളിൽ മുംബൈ വഴി കോഴിക്കോട്, ഒക്ടോബർ 11, 14, 18, 21 തിയ്യതികളിൽ ഡൽഹി വഴി ലഖ്നൌ, 15, 22 തിയ്യതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിങ്ങനെയാണ് സർവ്വീസുകൾ.ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക്, ആദ്യം...