30 C
Kochi
Sunday, September 26, 2021

Daily Archives: 3rd October 2020

ന്യൂഡൽഹി:   ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല എന്നാണ് ആസാദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.“യു പിയിൽ ഒരു ഭരണസംവിധാനം ഉണ്ടോ? ആ സർക്കാർ ഭരണത്തിൽ വന്നതുമുതൽ ഇത്തരം പല സംഭവങ്ങളും ഉണ്ടായി. മുൻപ് ആൾക്കൂട്ട കൊലപാതകം, പ്രതിപക്ഷ നേതാക്കളെ കൊല്ലൽ, അവർക്കെതിരെ കേസ്സെടുക്കൽ എന്നിവയായിരുന്നു. ഇതൊന്നും യു പിയിൽ പുതുമയല്ല. നിരന്തരം...
ന്യൂഡൽഹി:   ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർബ്ബന്ധിതരായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ (എൻ‌എച്ച്‌ആർ‌സി‌) കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് നൽകിയെന്ന് ദ വയർ റിപ്പോർട്ടു ചെയ്യുന്നു.ഇന്ത്യയിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ പൂർണ്ണമായും മരവിപ്പിച്ച ശേഷം, ആംനസ്റ്റി ഇന്റർനാഷണൽ ഓർഗനൈസേഷൻ രാജ്യത്ത് ഏർപ്പെട്ടിരിക്കുന്ന എല്ലാ ജോലികളും നിർത്തിവച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നുവെന്ന് എൻ‌എച്ച്‌ആർ‌സി പ്രസ്താവനയിൽ പറഞ്ഞു.ആംനസ്റ്റി ഇന്റർനാഷണൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ദേശീയ മനുഷ്യാവകാശക്കമ്മീഷൻ ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് പ്രതികരണം...
ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ട് ഹാഥ്‌രസ്സിലേക്ക് പോകുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.കാർഷിക ബില്ലുകളെക്കുറിച്ച് വാരണാസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുലിന്റെ ഹാഥ്‌രസ് സന്ദർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും എല്ലാ മുതിർന്ന നേതാക്കളും സത്യാഗ്രഹത്തിന് നേതൃത്വം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.പാർട്ടി അനുയായികൾക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ വീട് സന്ദർശിക്കുമെന്ന്...
  കണ്ണാ ലഡ്ഡു തിന്ന ആശയാ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച കെ എസ് മണികണ്ഠൻ, സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. അവൾ അപ്പടിത്താൻ എന്നാണ് ചിത്രത്തിന്റെ പേര്. ഗായത്രി ഫിലിംസിന്റെ ചിത്ര ലക്ഷ്മണനും മുരളി സിനി ആർട്സിന്റെ എച്ച് മുരളിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.വിദ്യാ ബാലൻ സിൽക്ക് സ്മിതയുടെ വേഷത്തിൽ വന്ന ഡേർട്ടി പിക്ചർ എന്ന ഹിന്ദി ചിത്രം സിൽക്ക്...
ന്യൂഡൽഹി:   സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം ആത്മഹത്യയാണ്, കൊലപാതകമല്ലെന്ന് എയിംസ് പാനലിന് നേതൃത്വം നൽകിയ ഡോ. സുധീർ ഗുപ്ത പറഞ്ഞു. കൊലപാതകമാണെന്ന് ആരോപിച്ച് അന്വേഷണം ആരംഭിക്കാൻ സുശാന്തിന്റെ കുടുംബം ഉൾപ്പെടെ പലരും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് അഭ്യർത്ഥിച്ചിരുന്നു.ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിൽ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയും സുശാന്തിന്റെ അടുത്ത സുഹൃത്തുമായിരുന്ന റിയ ചക്രബർത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും സുശാന്തിന്റെ പണം ദുരുപയോഗം ചെയ്തതായും അദ്ദേഹത്തിന്റെ...
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്നുമുതൽ നിരോധനാജ്ഞ. രൂക്ഷമാവുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ അനുവാദമില്ല. സർക്കാർ പരിപാടികൾ, രാഷ്ട്രീയ പരിപാടികൾ, പൊതുചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് 20 പേർക്ക് പങ്കെടുക്കാം. ആരാധാനാലയങ്ങളിലും ഇരുപത് പേരിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവാദമില്ല.ഒക്ടോബർ 3 മുതൽ ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ.എന്നാൽ പി എസ് സ്സി, മറ്റു പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല. പൊതുഗതാഗതം തസ്സപ്പെടില്ല....
വാഷിങ്‌ടൺ:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൌസ് അറിയിച്ചു.അമേരിക്കൻ പ്രസിഡന്റ് മേരിലാൻഡിലെ ബെഥേസ്ശയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാറിയതായി വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കെയ്‌ലി മാക്ഇനാനി പറഞ്ഞു.തനിക്കും പത്നി മെലാനിയയ്ക്കും കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ഡൊണാൾഡ്...
തിരുവനന്തപുരം:   മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെയെടുത്ത സസ്പെൻഷൻ നടപടി പിൻ‌വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടർമാരും നഴ്സുമാരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും സമരം തുടരും. ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് സമരം ചെയ്യും.സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധിച്ച് ഡോക്ടർമാരും നഴ്സുമാരും തെരുവിലിറങ്ങിയതിനെത്തുടർന്നാണ് ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്. കെജിഎംസിടിഎ ഇന്നു രാവിലെ റിലേ സത്യാഗ്രഹം...
ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ പത്തൊമ്പതുവയസ്സുകാരി കൂട്ടമാനഭംഗത്തെത്തുടർന്ന് മരിച്ച് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക പറഞ്ഞു."യുപി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണ്. ഇരയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല. കൃത്യസമയത്ത് അവളുടെ പരാതി സ്വീകരിച്ചില്ല. അവർ മൃതദേഹം ബലമായി കത്തിച്ചു, കുടുംബത്തെ ഇപ്പോൾ തടവിലാക്കിയിരിക്കുന്നു, അവരെ അടിച്ചമർത്താൻ നോക്കുന്നു. നാർകോ പരിശോധന നടത്തുമെന്ന് അവരെ ഇപ്പോൾ ഭീ‍ഷണിപ്പെടുത്തുകയാണ്. ഈ പെരുമാറ്റം...