Thu. Apr 25th, 2024
ജിദ്ദ:

 
വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ. ഒക്ടോബർ 12, 16, 19 തിയ്യതികളിൽ മുംബൈ വഴി കോഴിക്കോട്, ഒക്ടോബർ 11, 14, 18, 21 തിയ്യതികളിൽ ഡൽഹി വഴി ലഖ്നൌ, 15, 22 തിയ്യതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിങ്ങനെയാണ് സർവ്വീസുകൾ.

ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന തരത്തിൽ എയർ ഇന്ത്യ ഓഫീസിൽ നിന്നും ടിക്കറ്റ്ലഭിക്കും. വ്യക്തികൾക്കും കുടുംബത്തിനും എന്ന രീതിയിലാണ് ടിക്കറ്റുകൾ ലഭിക്കുക. ഗ്രൂപ്പ് ആയുള്ള ടിക്കറ്റ് ലഭിക്കില്ല. കൂടാതെ, എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നു മാത്രമേ ടിക്കറ്റ് ലഭിയ്ക്കൂ.