30 C
Kochi
Sunday, September 26, 2021

Daily Archives: 16th October 2020

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ ഇപ്പോൾ.സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ഹെെക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം 23ന് കോടതി തീരുമാനം അറിഞ്ഞതിന് ശേഷം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്യും.
ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇനി നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസ്സാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ദസറ അവധിക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കുകയാണുണ്ടായത്.ലാവ്‌ലിൻ കേസ്സിൽ മുൻപ് രണ്ട് കോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് ഓർമ്മിപ്പിച്ച സുപ്രീം കോടതി ഇനി കേസ്സിൽ ശക്തമായ വാദവുമായി വേണം വരാനെന്നും സിബിഐയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 250 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, എറണാകുളം 606, തിരുവനന്തപുരം 595, കൊല്ലം 418, ആലപ്പുഴ 563, കണ്ണൂര്‍ 405, പാലക്കാട് 648, കോട്ടയം 432, പത്തനംതിട്ട 296, കാസർകോട് 234, ഇടുക്കി 124, വയനാട് 158 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.5731...
തിരുവനന്തപുരം:   സംസ്ഥാനത്തുള്ള 300 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യമായി രോഗനിർണ്ണയം നടത്താനുള്ള പരിശോധനകൾ ഏർപ്പെടുത്താൻ നീക്കം. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പ്രസ്താവിച്ചത്.സംസ്ഥാനത്ത് ഇതുവരെ സൗജന്യ രോഗനിർണ്ണയം ലഭ്യമാക്കിയിരുന്നത്, ഗർഭിണികൾ, 18 വയസ്സിനു താഴെയുള്ള കുട്ടികൾ, ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ളവർ, പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കായിരുന്നു.കുടുംബാരോഗ്യകേന്ദ്രങ്ങളിലെത്തുന്ന എല്ലാവർക്കും സൌജന്യമായി രോഗനിർണ്ണയം നടത്തുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 64 തരം പരിശോധനകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ചെലവേറിയ പരിശോധനകൾ സൗജന്യമായി...
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ ഇഡി എതിര്‍ക്കും. കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ഹെെക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് തീരുമാനം.  ഈ മാസം 23ന് കോടതി തീരുമാനം അറിഞ്ഞതിന് ശേഷം ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യും. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ ഉള്‍പ്പെടെയുള്ള ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന വിലയിരുത്തലിലാണ്...
പത്തനംതിട്ട:   ശബരിമല വിമാനത്താവളത്തിനായി നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതപ്പെടുത്തി റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ചട്ടങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ കോടതി റദ്ദാക്കിയത്. എന്നാൽ മിച്ചഭൂമി ഏറ്റെടുക്കൽ ചട്ടത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കാം. ഭൂമി ഏറ്റെടുക്കുന്നതിന് ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ...
കോഴിക്കോട്:മുന്നണി വിട്ടുപോകാൻ തയ്യാറെടുക്കുന്ന വരെ പിടിച്ചു നിർത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.പി . എല്ലാ കക്ഷികളെയും പിടിച്ചുനിർത്താൻ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ കാലം മുതൽ കോൺഗ്രസിലും മുന്നണിയിലും ഉണ്ടായിരുന്നത്. രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കെ.മുരളീധരന്‍ കോഴിക്കോട്...
തിരുവനന്തപുരം:ജോസ് കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കി. ജോസ് കെ മാണി രാജിവെയ്ക്കുന്ന രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിന് തന്നെ നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ജോസ് കെ മാണിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്ന് മാസം മുമ്പ് കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു.ജോസ് കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത്...
കൊച്ചി:പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. പാലാ ഉള്‍പ്പെടെ ഒരു സീറ്റും വിട്ടുകാെടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പിലും പാര്‍ട്ടി നാലിടത്ത് മല്‍സരിക്കുമെന്നും  ടി.പി. പീതാംബരന്‍ പറഞ്ഞു.അതേസമയം, കൊച്ചിയിൽ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ചേർന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം...
കൊച്ചി:   വഞ്ചന കേസ്സിൽ ഉൾപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. കാസർക്കോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ എംഎൽഎയുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഹർജി നൽകിയത്. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസ് ആണെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു.ഇപ്പോൾ 85 ൽ അധികം പരാതികൾ കമറുദ്ദീന് എതിരെയുണ്ട്. അതിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കമറുദ്ദീന്റെ ഹർജിയിൽ...