30 C
Kochi
Sunday, September 26, 2021

Daily Archives: 23rd October 2020

ചെന്നൈ:ബിജെപി പ്രകടനപത്രികയിലെ സൗജന്യ കൊവിഡ്‌ വാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത പ്രതിരോധമരുന്ന്‌ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പന്തുതട്ടലായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.ബിജെപി ഇന്നലെ പുറത്തിറക്കിയ ബിഹാര്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ്‌ ഭരണം ലഭിച്ചാല്‍ സൗജന്യമായി കൊവിഡ്‌ വാക്‌സിന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചത്‌. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌ പ്രതിരോധമരുന്നുമാണ്‌ 'സങ്കല്‍പ്പ്‌ പത്രിക' എന്ന പേരു...
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ്...
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജഡ്‌ജിയെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്‌ സാവകാശം വേണമെന്നും അതുവരെ വിചാരണ നിര്‍ത്തി വെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്‌.പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. വിചാരണനടപടികള്‍ക്കായി അടുത്ത മാസം മൂന്നിലേക്ക്‌ കേസ്‌ മാറ്റി. പ്രത്യേക സിബിഐ കോടതിയുടേതാണ്‌ നടപടി.കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്കെതിരേ 15നു രംഗത്തു വന്നത്‌. കേസ്‌ ഇതേ കോടതിയില്‍...
കൊച്ചി: മുസ്ലിമുകളാണെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്ന ഒരു ജോലി പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്ലേസ്‌മെൻറ് ഇന്ത്യ എന്ന ജോബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു ജോലി പരസ്യത്തിലാണ് വിചിത്രമായ ഈ കണ്ടീഷൻ പറഞ്ഞിരിക്കുന്നത്. അധ്യാപനം, കൗൺസിലിംഗ്, ട്രെയ്നിങ് തുടങ്ങിയ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് കൗൺസിലിംഗ് അടക്കം നൽകുന്ന ജോലിയാണെന്ന് പരസ്യത്തിൽ പറയുന്നു.കൊച്ചിയിലാണ് കൃത്യമായി പേര് പരാമർശിക്കാത്ത ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ത്രീകളെയും, പുരുഷന്മാരെയും...
ഡല്‍ഹി:  ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലാണ് കപിൽ ഉള്ളത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. നിലവിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അറിയിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും വാർത്താ കുറിപ്പിലൂടെ അധികൃതർ പറയുന്നു.“ഇപ്പോൾ അദ്ദേഹത്തിനു പ്രശ്നമില്ല. ഞാൻ ഭാര്യ റോമിയുമായി സംസാരിച്ചിരുന്നു. ഇന്നലെ അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. ഇപ്പോൾ അദ്ദേഹം ആശുപത്രിയിലാണ്.”-...
കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരുമെന്ന്‌ ഹൈക്കോടതി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്‌റ്റ്‌ ചെയ്യുന്നതിനെതിരേ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത്‌ കസ്റ്റംസ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ വകുപ്പുകളുടെ വാദം കേട്ട ശേഷമാണ്‌ ഉത്തരവ്‌.കേസ്‌ വിധി പറയുന്നതിനായി ബുധനാഴ്‌ചത്തേക്കു മാറ്റിവെച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നു വാദിച്ച്‌ കസ്റ്റംസ്‌ ഹര്‍ജി തള്ളണമെന്ന്‌ ആവശ്യപ്പെട്ടു. ശിവശങ്കറിനെതിരേയുള്ള തെളിവുകള്‍ ഇഡി മുദ്രവെച്ച കവറില്‍ കോടതിക്കു കൈമാറി.പ്രതിപ്പട്ടികയില്‍ ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌...
മലയാള ചലച്ചിത്രത്തിന് വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്. കേരളത്തിൽ നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന ചിത്രമാണ് അവാർഡിന് അർഹമായത്. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നായ് അറുപതോളം സിനിമകൾ പങ്കെടുത്ത മത്സരത്തിലാണ് മികച്ച ചിത്രത്തിനുള്ള ഈ പുരസ്കാര നേട്ടം.മലബാർ മൂവി മേക്കേഴ്സിന്റെ  ബാനറിൽ എം.വി.കെ. പ്രദീപ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ്. വടക്കേ...
 കേരളത്തിന് തന്നെ അത്ഭുതമാണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രത്തിലെ 73 വയസുള്ള "ബബിയ" എന്ന മുതല. അങ്ങനെയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരു അപൂര്‍വ കാഴ്ചയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സാക്ഷിയായത്.അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറി ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിയിരിക്കുകയാണ് ബബിയ. തുടർന്ന് ഭഗവാനായി സങ്കൽപ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നിൽ മേൽശാന്തിയായ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു  സൂക്തവുമെല്ലാം ചൊല്ലി പ്രാർഥന നടത്തി. ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം. തിരുവനന്തപുരത്തെ...
ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. "ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു...
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെൺകുട്ടികളുടെ അമ്മ.കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പോലീസ് കേസന്വേഷിച്ചാല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. കേസില്‍ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പോലീസുകാരെത്തി വീണ്ടും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. പോലീസിന്റെ അനാസ്ഥ മൂലമാണ് കേസ് അട്ടിമറിക്കപ്പെട്ടതും പ്രതികൾ കുറ്റവിമുക്തരായതെന്നും സർക്കാർ തന്നെ...