30 C
Kochi
Sunday, September 26, 2021

Daily Archives: 24th October 2020

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,253 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകൾ തിരിച്ചുള്ള രോഗികളുടെ കണക്ക്.25 മരണങ്ങളാണ് ഇന്ന്...
 തിരുവനന്തപുരം:കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ആരോപണം ഉയർത്തിയ ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയേണ്ടതും വിലയിരുത്തേണ്ടതും ജനങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏതെങ്കിലും സ്ഥലത്തുണ്ടായ ചെറിയ പിഴവിനെ ചൂണ്ടിക്കാട്ടി മുഴുവൻ ആരോഗ്യ മേഖലയെയും തളർത്താൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപ്പൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്നും ശൈലജ അഭിപ്രായപ്പെട്ടു. കേരളത്തിന് ആവശ്യമുള്ളത്ര വെൻ്റിലേറ്ററുകളുണ്ടെന്നും കൂട്ടിച്ചേർത്തു.കാസർഗോഡ് ടാറ്റ ആശുപത്രിയിൽ ഉടൻ നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവാണ് കാസർഗോട് ആരോഗ്യമേഖലയിലെ ബുദ്ധിമുട്ട്. ആശുപത്രി 2...
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി ബി.ടെക്ക് പരീക്ഷയിൽ കൂട്ട കോപ്പിയടി. ക്രമക്കേട് കണ്ടെത്തിയതോടെ ഇന്നലെ നടന്ന ബി.ടെക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ച സാഹചര്യം മുതലെടുത്താണ് വിദ്യാർത്ഥികൾ ക്രമക്കേട് നടത്തിയത്. ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഉത്തരം കൈമാറുകയായിരുന്നു.
 ഡൽഹിയിലേക്ക് ജോലിയുടെ ഭാഗമായി പോയ മകൻ അറസ്റ്റിലായതറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ് ഒരു ഉമ്മ. തൊണ്ണൂറ് വയസ്സിന്റെ ഓർമ്മക്കുറവിലും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിന്തുടരുമ്പോഴും മകൻ വരുന്നതും സംസാരിക്കുന്നതും ഒപ്പമിരിക്കുന്നതും സ്വപ്നം കണ്ടുകൊണ്ട് അവർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നു.ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനാരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ‘അഴിമുഖം’ പോർട്ടൽ ലേഖകൻ സിദ്ദിഖ് കാപ്പനെയും ഒപ്പമുണ്ടായിരുന്ന 3 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 20 ദിവസത്തിലേറെയായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്. ഒക്ടോബർ...
തിരുവനന്തപുരം: രാഷ്ട്രീയ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന വിദേശ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി മന്ത്രി എകെ ബാലൻ. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും മന്ത്രി പ്രതികരിച്ചു. സ്വന്തം നിലക്കുള്ള സിബിഐ അന്വേഷണത്തെ വിലക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. ലൈഫിലെ സിബിഐ അന്വേഷണമാണ് നീക്കത്തിന് കാരണമെന്ന് നിയമമന്ത്രി എ കെ ബാലൻ വിശദീകരിച്ചു.അതേസമയം, പൊലീസ് ആക്ട് ഭേദഗതിയിൽ മാധ്യമങ്ങൾക്കു എതിരെ ഒരു നീക്കവുമില്ലെന്നും...
  തിരുവനന്തപുരം: കോ​വി​ഡ് 19 മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ വീ​ണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പു​തി​യ നി​ർ​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​രു​ന്ന ഭാ​ഗ​ത്തെ ക​വ​റി​ന്‍റെ സി​ബ് തു​റ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​സ​ര​മൊ​രു​ക്കും.മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ലും മൃ​ത​ദേ​ഹ​ത്തി​ൽ സ്പ​ർ​ശി​ക്കാ​നോ ചും​ബി​ക്കാ​നോ കെ​ട്ടി​പ്പി​ടി​ക്കാ​നോ കു​ളി​പ്പി​ക്കാ​നോ അ​നു​വാ​ദ​മി​ല്ല.സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 20 ത​ന്നെ​യാ​യി തു​ട​രും. പ​ക്ഷേ,...
തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐ അന്വേഷണം വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്ന് ചെന്നിത്തല പറഞ്ഞു."മുഖ്യമന്ത്രി തന്നെയാണ് സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചത്. എന്നിട്ട്, അന്വേഷണം സ്വന്തം നേർക്ക് വരുമെന്ന് കണ്ടപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്,"...
 ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പൻ 20 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം ചുമത്തിയ ശേഷം കേസിലുണ്ടായ പുരോഗതിയെക്കുറിച്ചും, പെട്ടെന്നൊരു ദിവസം പ്രിയപ്പെവൻ അഴിക്കുള്ളിലായതിന്റെ വേദനയെക്കുറിച്ചും, കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്...
മലപ്പുറം: സ്വർണ്ണാഭരണങ്ങളില്ലാതെ ഒരു വിവാഹത്തെ പറ്റി സങ്കൽപ്പിക്കാൻ എത്ര പേർക്ക് സാധിക്കും? അധികമാർക്കും സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. ഭൂരിഭാഗം മാതാപിതാക്കളും അവരുടെ ഒരു ആയുഷ്ക്കാലം മുഴുവനുള്ള സമ്പാദ്യം നീക്കിവെയ്ക്കുന്നത് പെണ്മക്കളുടെ വിവാഹത്തിന് വേണ്ടിയാണ്. സ്ത്രീധന നിരോധനം നിയമപരമായി നടപ്പാക്കിയിട്ടുണ്ടെകിലും പലരും പണം സ്വർണ്ണാഭരണങ്ങളായി മാറ്റിയാകും കൈമാറുക. അതിലുപരി പലർക്കും സ്വർണ്ണാഭരണങ്ങൾ ആഡംബര സൂചികയുമാണ്.എന്നാൽ, സ്വന്തം മക്കൾക്ക് വിവാഹത്തിന് ഒരുതരി പൊന്ന് നൽകില്ലെന്ന് പ്രഖ്യാപിച്ച് മാതൃകയാവുകയാണ് മലപ്പുറം എടക്കര സ്വദേശി ഷാഫി...
കോട്ടയം: യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പി. സി ജോർജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്. യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും പി. സി ജോർജ് പറഞ്ഞു.അടുത്ത ആഴ്ച ജനപക്ഷം കമ്മിറ്റി വിളിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യും. അതിന് ശേഷം തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും പി. സി ജോർജ് വ്യക്തമാക്കി.പി. സി തോമസിന്റെ യുഡിഎഫിന്റെ...