30 C
Kochi
Sunday, September 26, 2021

Daily Archives: 25th October 2020

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694...
തിരുവനന്തപുരം:ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ മലയോര ജില്ലകളിൽ ഇടി മിന്നലോട് കൂടിയ മഴ ചെറുതായി ആരംഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവIടങ്ങളിലും മഴ ലഭിക്കും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. കാലവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും...
ഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരം രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം മുന്‍ നായകനെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് അറുപത്തൊന്നുകാരനായ കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ കപിലിന് ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭോപ്പാല്‍:മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. ദമോഹ്‌ എംഎല്‍എ രാഹുല്‍ ലോധി രാജി വെച്ചതോടെ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടെ എണ്ണം 26 ആയി.വെള്ളിയാഴ്‌ച രാത്രിയോടെയാണ്‌ രാജി വെച്ചത്‌. വിവരം പ്രോടേംസ്‌പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ സ്ഥിരീകരിച്ചു. നവംബര്‍ മൂന്നിനാണ്‌ സംസ്ഥാനത്തെ 28 സീറ്റുകളിലേക്ക്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 25 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ രാജിവെക്കുകയും മൂന്ന്‌ എംഎല്‍എമാര്‍ മരിക്കുകയും ചെയ്‌തതിനാലാണ്‌ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്‌.ഞായറാഴ്‌ച മുഖ്യമന്ത്രി...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതു കൂടാതെ ഹോം ഗാര്‍ഡ് നിയമനത്തില്‍ 30 ശതമാനം വനിതാസംവരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.അഗ്‌നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു നിയോഗിച്ചു വരുകയാണ്. സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ...
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ ബോധപൂർവമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.നേരത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതിനെ തുടർന്ന് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഓക്സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയുണ്ടായെന്നും നഴ്സിംഗ് ഓഫിസറുടെ ശബ്ദ സന്ദേശം...
  സനാ യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍. എംബസി ഉദ്യോഗസ്ഥര്‍ ജയിലില്‍ നിമിഷയെ കണ്ടു, ദയാഹര്‍ജിയുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്തു.കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി സംസാരിച്ച് നഷ്ടപരിഹാരം (ബ്ലഡ് മണി) സംബന്ധിച്ച് ധാരണയിലെത്തും. ഇതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. 70 ലക്ഷം രൂപയോളം അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതിനു ശേഷം ദയാഹര്‍ജി നല്‍കാനാണു തീരുമാനം. തലാല്‍ അബ്ദുല്‍ മെഹ്ദി...
മലപ്പുറം:സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിൽ സാമൂഹിക പ്രശ്നമുണ്ടെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നോക്ക സംവരണം പിന്നോക്കക്കാരെ കൂടുതൽ പിന്നോക്കരാക്കും. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ പിന്നോക്ക...
തിരുവനന്തപുരം:മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ്ഐ നേതാവ് എ എ റഹീം. കെഎം ഷാജി കള്ളപ്പണക്കാരനാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും റഹീം ആവശ്യപ്പെട്ടു.ഷാജിയുടെ ആസ്തിയിലുണ്ടായ വന്‍ വര്‍ധനയുടെ ഉറവിടം വെളിപ്പെടുത്തണം. പല തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് ആസ്തിയുടെ അസാധാരണ വളര്‍ച്ച വ്യക്തമാണ്. ഷാജിവച്ച വീടിന് നാലുകോടി രൂപ വിലമതിക്കും. ഈ പണം ഇഞ്ചികൃഷിയില്‍നിന്നു കിട്ടിയതാണെങ്കില്‍ അക്കാര്യം തിര‍ഞ്ഞെടുപ്പു കാലത്തെ സത്യവാങ്മൂലത്തില്‍ കാണിക്കാത്തതെന്തെന്നും...
പാലക്കാട്: വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ  അമ്മയുടെ സമരമെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ മുന്‍പിലാണ് ഈ പ്രശ്‌നം  ഇപ്പോള്‍ ഉള്ളത്.കോടതിയുടെ മുന്‍പിലുള്ള പ്രശ്‌നത്തില്‍ ഇപ്പോള്‍ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെങ്കില്‍ ഇപ്പോഴെങ്കിലും അവര്‍ അതില്‍നിന്ന് മാറണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.എന്നാൽ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി...