30 C
Kochi
Sunday, September 26, 2021

Daily Archives: 7th October 2020

തിരുവനന്തപുരം:   കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നു.മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോടും നിരീക്ഷണത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റോൿഹോം:   രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഇമ്മാനുവൽ ഷാർപ്പോന്റിയർ, ജെന്നിഫർ എ ഡൌഡ്‌ന എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.BREAKING NEWS: The 2020 #NobelPrize in Chemistry has been awarded to Emmanuelle Charpentier and Jennifer A. Doudna “for the development of a method for genome editing.” pic.twitter.com/CrsnEuSwGD — The Nobel Prize (@NobelPrize) October 7, 2020ഇരുവരും ചേർന്ന് CRISPR/Cas9 എന്ന ജനിതക കത്രികയാണ്...
ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവർ രാഷ്ട്രീയം കളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.“ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആളുകൾ ഇപ്പോഴും അത് ചെയ്യുന്നു,” ആദിത്യനാഥ് പറഞ്ഞു. “അവർക്ക് വികസനം കാണാൻ കഴിയില്ല,...
തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ സംഘം ചേർന്ന് മർദ്ദിച്ച കേസ്സിൽ ജാമ്യം തേടിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രതികൾക്ക് പ്രചോദനം ആകുമെന്ന് തിരുവനന്തപുരം ജില്ല കോടതിയിലാണ് പ്രോസിക്യൂഷൻ അറിയിച്ചത്. ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും.വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ...
കൊച്ചി:   നടൻ ടൊവിനോ തോമസ്സിന് പരിക്ക്. കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ വയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരികരക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.രോഹിത് വി എസ് ആണ് കള എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
ന്യൂഡൽഹി:   പ്രകടനക്കാർ പൊതുസ്ഥലങ്ങളിലോ റോഡുകളിലോ അനിശ്ചിതമായി തടസ്സം ഏർപ്പെടുത്തുന്നത് ആളുകൾക്ക് അസൌകര്യമുണ്ടാക്കാനും അവരുടെ അവകാശങ്ങൾ ലംഘിക്കാനും ഇടയാക്കുമെന്നും അതു സ്വീകാര്യമല്ലെന്നും സുപ്രീം കോടതി പറഞ്ഞു.പ്രതിഷേധക്കാർക്ക് പൊതു റോഡുകളും സ്ഥലങ്ങളും അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാൻ കഴിയില്ലെന്നും റോഡുകളിലെ തടസ്സങ്ങൾ നീക്കാൻ ഭരണകൂടം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ബുധനാഴ്ച വിധിച്ചു.ഭരണകൂടം പൊതു ഇടങ്ങളെ എല്ലാ തടസ്സങ്ങളിൽ നിന്നും മുക്തമാക്കണമെന്നും കോടതിയിൽ നിന്നുള്ള ഉത്തരവിനായി അവർക്ക് കാത്തിരിക്കാനാവില്ലെന്നും ബുധനാഴ്ച നൽകിയ വിധിന്യായത്തിൽ സുപീം...
ചെന്നൈ:   തമിഴ്‌നാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡി‌എംകെയുടെ സ്ഥാനാർത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കും. അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി പനീർസെൽ‌വമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പളനിസ്വാമിയെ സ്ഥാനാർത്ഥിയാക്കുന്നതിലാണ് സഖ്യകക്ഷിയായ ബിജെപിയ്ക്കും താത്പര്യം.പാർട്ടിയിൽ വിഭാഗീയത കനത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പനീർ സെൽ‌വം പിന്മാറിയത്. പാർട്ടിനേതാക്കളിൽ ഭൂരിഭാഗവും പളനിസ്വാമിയ്ക്കൊപ്പമാണ്.പാർട്ടിയുടെ ഭരണകാര്യങ്ങൾ തീരുമാനിക്കാൻ പതിനൊന്നംഗ സ്റ്റിയറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്സിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഉടനെ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ടുവന്നത് ശിവശങ്കറാണെന്ന് ലൈഫ് മിഷൻ സിഇഒ യു വി ജോസ് തദ്ദേശസെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.ശിവശങ്കറിന്റെ അറിവോടെയാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന തരത്തിൽ കസ്റ്റംസ്സിന് മൊഴിയും ലഭിച്ചിട്ടുണ്ട്. അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയാണ്,...