30 C
Kochi
Sunday, September 26, 2021

Daily Archives: 8th October 2020

ന്യൂഡൽഹി:   കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്നു വൈകുന്നേരം ഡൽഹിയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.അഞ്ച് പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്ന രാം വിലാസ് പാസ്വാൻ ഇന്ത്യയിലെ പ്രശസ്ത ദളിത് നേതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ലോക് ജനശക്തി പാർട്ടി പ്രസിഡന്റായ പാസ്വാൻ എട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യസഭാംഗമാണ്.
തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 73 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.എറണാകുളം 291, മലപ്പുറം 916, കോഴിക്കോട് 651, തിരുവനന്തപുരം 349, കൊല്ലം 477, ആലപ്പുഴ 306, തൃശൂര്‍ 377, കണ്ണൂര്‍ 261, പാലക്കാട് 164, കോട്ടയം 229, പത്തനംതിട്ട 181, കാസർക്കോട് 218, ഇടുക്കി 70, വയനാട് 126...
സ്റ്റോൿഹോം:   സാഹിത്യത്തിനുള്ള 2020 ലെ നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലൂക്കിനാണ് 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.BREAKING NEWS: The 2020 Nobel Prize in Literature is awarded to the American poet Louise Glück “for her unmistakable poetic voice that with austere beauty makes individual existence universal.”#NobelPrize pic.twitter.com/Wbgz5Gkv8C— The Nobel Prize...
തിരുവനന്തപുരം:   സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കേണ്ടെന്ന് തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധന പതിനായിരത്തിനു മുകളിലായിരുന്നു.ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കുന്ന തരത്തിൽ നിയന്ത്രണങ്ങളോടെ തുറക്കണോ വേണ്ടയോ എന്നാണ് യോഗം പരിശോധിച്ചത്. ബാറുടമകളും ബാർ തുറക്കുന്ന കാര്യത്തിൽ അനുമതി തേടിയിരുന്നു.
കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ചാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. തെർമൽ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബ്ബന്ധമാക്കിയിട്ടുണ്ട്.പ്രീപ്രൈമറി ക്ലാസ്സുകളും ഉടൻ ആരംഭിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ന്യൂഡൽഹി: ന്യൂഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിനുള്ളിൽ ബുധനാഴ്ച ഒരു സ്ത്രീ ആൺകുഞ്ഞിനു ജന്മം നൽകി.ഇൻഡിഗോയിൽ ആജീവനാന്തയാത്രാസൌകര്യം ചിലപ്പോൾ ആ കുഞ്ഞിനു ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
ന്യൂഡൽഹി:   ഛത്തീസ്‌ഗഢിലെ കോണ്ടഗാവ് ജില്ലയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ചെയ്ത സംഭവത്തിൽ കേസ്സെടുക്കുന്നതിൽ ഉദാസീനത കാണിച്ച് പോലീസ്. കഴിഞ്ഞ ജൂലൈ 20 നാണ് പെൺകുട്ടി ഏഴ് പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. കേസിൽ എഫ്‌ഐആർ സമർപ്പിക്കുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടു. ഇരയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു ശേഷമാണ് പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായത്.ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ ഏഴുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ...
ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് വാദം കേൾക്കൽ തുടങ്ങിയേക്കും. സിബിഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പിണറായി വിജയനു വേണ്ടി വി ഗിരിയുമാണ് ഹാജരാകുന്നത്.പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള പ്രതികളും നൽകിയിട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക.2017 ഓഗസ്റ്റ് 23നാണ് പിണറായി...