30 C
Kochi
Sunday, September 26, 2021

Daily Archives: 26th October 2020

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന്...
 കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് റബിൻസിനെ നാടുകടത്തുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമാണ് യുഎഇ. റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യുഎഇയിൽ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
കൊച്ചി: ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ യുവതിക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന ഫൊട്ടോഗ്രഫർക്കെതിരെയാണ് കേസ്.നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയാണ് ഫോട്ടോഷൂട്ട് നടത്തിയത് . മോഡലിനെതിരെ കേസ് എടുക്കേണ്ട ആവശ്യം ഉണ്ടോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് പോലീസ് അധികൃതർ  അറിയിച്ചു.6 ഫോട്ടോകളാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പോസ്റ്റ് ചെയ്തിട്ടുള്ളത്.ആ ഫോട്ടോകളിൽ ചിലതിൽ മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി.അതേസമയം നവരാത്രി...
ലക്നൗ:ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. ബീഫ് കെെവശം വച്ചെന്ന പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. ഏതു മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും ഇത് തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കുന്നില്ലെന്നും കോടതി വിലയിരുത്തി.കശാപ്പിനായി കൊണ്ടുപോകുന്ന വഴി പിടിച്ചെടുക്കുന്ന  പശുക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കള്‍ പിന്നീട് എങ്ങോട്ടു പോകുന്നു എന്ന് വ്യക്തമല്ലെന്നും കോടതി കണ്ടെത്തി. കറവവറ്റിയ പശുക്കളെ...
മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന്റെ പേരില്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. മുസ്ലിം ലീഗാണ്‌ അതിന്‌ മുന്‍കൈ എടുക്കുന്നത്‌. തീവ്ര വര്‍ഗീയവല്‍ക്കരണം നടത്തുകയാണ്‌ മുസ്ലിം ലീഗ്‌. തെറ്റായ പ്രചാരണം നടത്തി തീവ്ര വര്‍ഗീയ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകാനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌.സംവരണത്തിന്റെ പേരില്‍ മത ഏകീകരണമുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ ഭാഗമാക്കാനാണ്‌ ലീഗിന്റെ...
കോഴിക്കോട്: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് ഭേദമായവർക്ക് മറ്റ് അസുഖങ്ങൾ വരുന്നത് കൂടുതലായി കണ്ടുവരുന്നു. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ രോഗവ്യാപനം നവംബറോടെ കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ്...
M C Kamaruddin MLA, Copyright: Madhyamam English
 കാസർഗോഡ്:ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തി. 87 വ‌‌ഞ്ചന കേസുകളിൽ പ്രതിയായ കമറുദ്ദീനെതിരായ അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കിൽ വലിയ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപണമെന്നും നിക്ഷേപകർ പറയുന്നു. എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കാണ് നിക്ഷേപകർ മാർച്ച് നടത്തിയത്.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതേസമയം വഞ്ചന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ നൽകിയ ഹ‍‍ർജി നാളെ പരിഗണിക്കാനിരിക്കെയാണ്...
വാഷിങ്ടണ്‍ ഡിസി:   യു എസ്സിലെ റസ്റ്റോറന്റിൽ വംശീയ വിവേചനത്തിന് തന്റെ കുടുംബം ​ഇരയായെന്ന പരാതിയുമായി ആദിത്യ ബിർള ഗ്രൂപ്പ്​ ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകൾ അനന്യ ബിർള. കാലിഫോർണിയയിലെ ഇറ്റാലിയൻ-അമേരിക്കൻ റസ്റ്റോറന്റിലാണ് ദുരനുഭവമുണ്ടായതെന്ന് ട്വിറ്ററിലൂടെയാണ്​ അനന്യ വെളിപ്പെടുത്തിയത്. 'സ്കോപ റസ്റ്റോറന്റില്‍' നിന്നാണ് തന്നെയും തന്റെ കുടുംബത്തെയും പുറത്താക്കിയതെന്ന് അനന്യ വ്യക്തമാക്കി."വംശീയയവാദികളാണവർ. എന്നെയും എന്റെ കുടുംബത്തെയും അവര്‍ പുറത്താക്കുകയായിരുന്നു. മൂന്ന്​ മണിക്കൂറോളം റസ്റ്റോറന്റിൽ കാത്തിരുന്നു. വെയിറ്ററായ ജോഷ്വ സിൽവർമാൻ മോശമായാണ്​ അമ്മയോട്​ പെരുമാറിയത്. ഉപയോക്​താവിനോട്​...
പട്ന: ഉള്ളിയുടെ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി ആർജെഡി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില വര്‍ധിച്ചിരുന്നു. പലയിടത്തും കിലോയ്ക്ക് 90 മുതല്‍ നൂറു രൂപ വരെയായി ഉയർന്നിരുന്നു.'വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജോലിയും ബിസിനസും നിലച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബിജെപി തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും...
 ഭോപാൽ:മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്.എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.