25.5 C
Kochi
Saturday, October 16, 2021
Home 2020 September

Monthly Archives: September 2020

തിരുവനന്തപുരം:   കോടതിയിൽ കുറ്റം സമ്മതിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സന്ദീപ് നായർ. മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്നും എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സന്ദീപ് നായർ എൻഐഎ കോടതിയിൽ അറിയിച്ചു. സിആർപിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവിട്ടു.കുറ്റസമ്മതം നടത്തിയതുകൊണ്ട് ശിക്ഷയിൽ ഇളവ് പ്രതീക്ഷിക്കരുതെന്ന് കോടതി സന്ദീപ് നായരെ അറിയിച്ചു.വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയ കേസ്സിലെ നാലാം പ്രതിയാണ് സന്ദീപ് നായർ. ദേശീയ അന്വേഷണ...
ന്യൂഡൽഹി: ഹാഥ്‌രസ്സിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.“ഇതെല്ലാം തന്നെ ദളിതരെ അടിച്ചമർത്തി സമൂഹത്തിൽ അവർക്കുള്ള സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നാണംകെട്ട തന്ത്രമാണ്.” രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ കുറിച്ചു. തന്റെ പോരാട്ടം നീചമായ ഇത്തരം ചിന്തകൾക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.“ഭാരതത്തിലെ ഒരു മകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. വസ്തുതകൾ അടിച്ചമർത്തപ്പെടുന്നു. അവസാനം ശവസംസ്കാരത്തിനുള്ള അവകാശവും അവളുടെ...
ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്ത കേസ്സിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട എല്ലാ പ്രതികളേയും വെറുതെ വിട്ടയച്ച ലക്നൌവിലെ പ്രത്യേക സിബിഐ കോടതിവിധിയെ പരിഹസിച്ച് നിയമവിദഗ്ദ്ധൻ പ്രശാന്ത് ഭൂഷൺ. വിധി വന്ന ശേഷം, “അവിടെ പള്ളി ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയിലെ നീതി.” എന്ന് രണ്ടുവാചകം ഭൂഷൺ തന്റെ ട്വിറ്റർ അക്കൌണ്ടിൽ കുറിച്ചു.There was no mosque there. Justice in new India! https://t.co/JdqfgWqzLm — Prashant Bhushan (@pbhushan1) September 30,...
ന്യൂഡൽഹി: അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്സിലെ വിധി പ്രസ്താവിച്ചു. കേസ്സിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി. ലക്നൌവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.1992 ഡിസംബര്‍ ആറിനാണ് കർസേവകർ കൂട്ടമായിച്ചെന്ന് ബാബ്‌റി മസ്ജിദ് തകർത്തത്. ബിജെപി നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ്, വിനയ് കത്യാർ എന്നിവര്‍ കേസിലെ...
ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടമാനഭംഗവും മരണവും അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മൂന്നംഗ പാനൽ രൂപീകരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ പാനൽ യുപി ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് നിയന്ത്രിക്കും. പാനലിൽ ദലിത് സമുദായത്തിലെ അംഗങ്ങളെയും വനിത അംഗങ്ങളെയും ഉൾപ്പെടുത്തും.ബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയുടെ മരണത്തിൽ ഉത്തർപ്രദേശ് സർക്കാരും പോലീസും കടുത്ത വിമർശനത്തിന് ഇരയായതിനെത്തുടർന്നാണ് ഇത്. ഗ്രാമത്തിൽ കടുത്ത ക്രൂരതയ്ക്ക് വിധേയയായി ഗുരുതരമായ പരിക്കേറ്റ് ആഴ്ചകളോളം ജീവിതവുമായി പൊരുതിയ യുവതി ദില്ലിയിലെ...
ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ ബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മുഖ്യമന്ത്രിയായി തുടരാൻ ആദിത്യനാഥിന് ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു.ആദിത്യനാഥിനോട് രാജിവയ്ക്കാനും അവർ ആവശ്യപ്പെട്ടു. ‘ആദിത്യനാഥ് രാജിവയ്ക്കുക. ഇരയെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുപകരം, മരണത്തിനു ശേഷം പോലും മനുഷ്യാവകാശലംഘനമാണ് നടന്നത്. അതിനു നിങ്ങളുടെ സർക്കാർ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാൻ നിങ്ങൾക്ക് ധാർമ്മിക അവകാശമില്ല,’ എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ പറഞ്ഞു.@myogiadityanath...
ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള പ്രതികളും നൽകിയിട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക.2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം വിചാരണ നേരിടണമെന്ന് ഹൈക്കോടതി...
  1. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ്: Rail Infrastructure Development Company (Karnataka) Limited (KRIDE)  റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് (KRIDE) ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 2020 ഒക്ടോബർ 27General Manager: 03 Posts DGM: 10 Posts Senior Manager: 24 Posts Assistant...
കൊച്ചി:   കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ. കന്മദത്തിനു പുറമെ ജയറാം ചിത്രമായ പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ‌്തിരുന്നു.ലോഹിതദാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനും മഞ്ജുവാര്യർ നായികയുമായി അഭിനയിച്ച ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മുത്തശ്ശിവേഷമായിരുന്നു ശാരദ നായർക്ക്.
ന്യൂഡൽഹി:   10 സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ ബീഹാറിലെ ഒരു പാർലമെന്ററി നിയോജകമണ്ഡലത്തിലും മണിപ്പൂരിൽ നിന്ന് രണ്ട് നിയമസഭ സീറ്റുകളിലും നവംബർ 7 ന് വോട്ടെടുപ്പ് നടത്തും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, ഹരിയാന, കർണ്ണാടക, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ്.അസം, കേരളം, തമിഴ്‌നാട്, ബംഗാൾ...