30 C
Kochi
Sunday, September 26, 2021

Daily Archives: 12th October 2020

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5930 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 22 പേരാണ് ഇന്നു മരിച്ചത്. 195 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.എറണാകുളം 480, മലപ്പുറം 740, കോഴിക്കോട് 869, തിരുവനന്തപുരം 629, കൊല്ലം 343, ആലപ്പുഴ 618, തൃശൂര്‍ 697, കണ്ണൂര്‍ 274, പാലക്കാട് 288, കോട്ടയം 382, പത്തനംതിട്ട 186, കാസർകോട് 295, ഇടുക്കി 94, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.4767...
കോഴിക്കോട്:   പ്രശസ്ത നടി പാർവതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയ ഇടവേള ബാബുവിനെ പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റാഗ്രാമില്‍ പരിഹസിച്ചിരുന്നു.പാർവതിയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ...
ബിജെപിക്കും സംഘപരിവാറിനും എതിരായ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിലെ രാഷ്ട്രീയ താരമായിരുന്ന ഖുശ്ബുവിനെ ശ്രദ്ധേയ ആക്കിയത്. ഇപ്പോള്‍ അതേ സംഘപരിവാര്‍ പാളയത്തിലേക്കുള്ള  കൂടുമാറ്റമാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറെ നാളുകളായി അവര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ് എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടന്ന് അത് നടക്കുമെന്ന് ആരും കരുതിയില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഇതേ ദിവസം തന്നെയായിരുന്നു ബിജെപിയിലേക്കും ടിക്കറ്റെടുത്തത്. ആറ് വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനം മതിയാക്കിയാണ് നടി ഭാരതീയ ജനതാ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തെ...
 താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയ ഇടവേള ബാബുവിനെ പരിഹസിച്ച് പാര്‍വതി തിരുവോത്ത്. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.അമ്മയ്ക്ക് വേണ്ടി ദിലീപ്...
തിരുവനന്തപുരം:   കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും എല്ലാ അഴിമതികൾക്കും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.സ്വപ്‌ന സുരേഷിനെ അറിയില്ല എന്നാണു മുഖ്യമന്ത്രി പറയുന്നത്, എന്നാൽ ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിയെ ആറു തവണ കണ്ടിട്ടുണ്ട്...
കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളിൽ ഒരാൾക്ക് തീവ്രവാദബന്ധമുണ്ടെന്നുമാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. ഇടപാടുകൾക്ക് തിയ്യതി വെച്ച് സരിത്ത് തയ്യാറാക്കിയ രേഖകളുടെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. ജൂലൈയ്ക്കു ശേഷം ഇവർ നടത്താൻ പദ്ധതിയിട്ടിരുന്ന ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി.സ്വർണ്ണക്കടത്ത് കേസ്സിലെ...
ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് പരീക്ഷ വീണ്ടും എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ ഉത്തരവിട്ടത്. കൊവിഡ് 19 കാരണമോ കണ്ടെയിന്റ്മെന്റ് സോണിൽ താമസിക്കുന്നതുകൊണ്ടോ നീറ്റ് പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാഞ്ഞ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 ന് പരീക്ഷയെഴുതാം. ഒക്ടോബർ 16 നു ഫലപ്രഖ്യാപനവും ഉണ്ടാവും.https://twitter.com/ANI/status/1315556034467958784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1315556034467958784%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Feducation-today%2Fnotification%2Fstory%2Fneet-result-2020-on-october-16-1730687-2020-10-12
തിരുവനന്തപുരം:   കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി. കൊവിഡ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.രോഗിയുടെ അവസ്ഥ നോക്കി സഹായം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കാം. കൊവിഡ് ബോർഡ് ഇക്കാര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. കൊവിഡ് രോഗികളുടെ ബന്ധുക്കളെയാണ് കൂട്ടിരിപ്പിന് അനുവദിക്കുക. ഇവർ ശരിയായ രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ...
കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുൽ ജനറലും താനും, 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയത്. സപ്നയെ നേരിട്ട് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.യുഎഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങൾക്ക് ശിവശങ്കറിനെ ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സ്വപ്ന മൊഴിയിൽ പറഞ്ഞു. സ്പേസ് പാർക്കിൽ ജോലി അവസരം ശിവശങ്കർ പറഞ്ഞിട്ടാണ്...
തിരുവനന്തപുരം:   സംസ്ഥാനത്ത് കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും. ബീച്ചുകൾ അടുത്തമാസം തുറക്കാനാണ് തീരുമാനം. ഹിൽ‌സ്റ്റേഷനുകൾ, കായലോര ടൂറിസം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ് ഇന്നു മുതൽ വീണ്ടും ആരംഭിക്കുക. കൊവിഡ് നിബന്ധനകൾ അനുസരിച്ചായിരിക്കും പ്രവർത്തനം. ഏറെക്കാലമായി അടച്ചിട്ടതിനാൽ ടൂറിസം മേഖലയും അതിനോടനുബന്ധിച്ച് ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. അതിനെത്തുടർന്നാണ് സർക്കാർ ഈ നടപടിയെടുത്തത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും ഒരാഴ്ചവരെയുള്ള സന്ദർശനത്തിന് ക്വാറന്റൈൻ നിർബ്ബന്ധമില്ല. പക്ഷേ, അവർ കൊവിഡ് ജാഗ്രത...