Sat. Apr 27th, 2024
ന്യുഡൽഹി:

 
കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മരണത്തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കൂടി റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലിനെ ഏല്പിച്ചു. രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ വകുപ്പുകളായിരുന്നു രാം വിലാസ് പാസ്വാന്റെ ചുമതലയിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എൽജെപി നേതാവുകൂടെ ആയിരുന്ന രാം വിലാസ് പാസ്വാൻ അന്തരിച്ചത്.