Thu. Apr 25th, 2024
കൊച്ചി:

 
പച്ചക്കറി മാർക്കറ്റിലെ പത്തോളം തൊഴിലാളികൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ മാർക്കറ്റ് ഇന്നുമുതൽ അടച്ചിടും. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റ് പൂർണ്ണമായും അടച്ചിടും. ഇന്നുച്ചയ്ക്ക് മൂന്നുമുതൽ മൂന്നുദിവസത്തേക്കാണ് അടച്ചിടുക. സ്ഥിതി വിലയിരുത്തിയശേഷം വീണ്ടും തുറക്കുന്ന കാര്യം തീരുമാനിക്കും.

എറണാകുളം ജില്ലയിൽ ഇന്നലെ 753 പേർക്ക് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.