30 C
Kochi
Sunday, September 26, 2021

Daily Archives: 9th October 2020

ആലപ്പുഴ:   കേരള രഞ്ജി ട്രോഫി താരമായിരുന്ന എം സുരേഷ്‌കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മികച്ച ഓഫ് സ്‌പിന്നര്‍ എന്ന് പേരെടുത്ത സുരേഷ് കുമാര്‍ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില്‍ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്.സുഹൃത്തുക്കള്‍ക്കിടയില്‍ അദ്ദേഹം ഉംബ്രി എന്നാണ് അറിയപ്പെട്ടിരുന്നത്.1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട...
പത്തനംതിട്ട:   പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ് പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ സ്ഥാപനങ്ങൾക്കു മുന്നിൽ കാവൽ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.ആസ്‌തികൾ മരവിപ്പിക്കാൻ ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടമകളുടെ വാഹനക്കൈമാറ്റം തടയണമെന്നും ഉത്തരവിലുണ്ട്.
കൊച്ചി:   കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ വ്യക്തത നൽകാതെ തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല.ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്നും, ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നുവെന്നും പിടി തോമസ് പറഞ്ഞു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍...
കല്പറ്റ:   വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമാണ് ഈ റിപ്പോർട്ടെന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ കുടുംബം പറഞ്ഞു.വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല എന്നായിരുന്നു ആ റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ...
കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കേസ്സിൽ സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി. കേസ് ഡയറി കോടതിയിൽ സമർപ്പിക്കാമെന്ന് സിബിഐ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ പരിശോധനയ്ക്ക് വേണ്ടിയാണ് ഡയറി കൈമാറിയത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും യൂണിടാക്കും ഹർജി സമർപ്പിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതിനു ശേഷമായിരിക്കും അതിന്റെ വിധിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാവുക.ലൈഫ് മിഷൻ പദ്ധതിയിൽ കെട്ടിടനിർമ്മാണത്തിന് സ്വർണ്ണക്കടത്ത് സംഘത്തിന്റെ സഹായത്തോടെയാണ് വിദേശസഹായം സ്വീകരിച്ചതെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം:   ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പുള്ളത്.പത്തു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എന്നീ ജില്ലകളിലാണ് അലേർട്ട്.കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടില്ല. എന്നാൽ ആൻഡമാൻ, കന്യാകുമാരി എന്നിങ്ങനെ ദൂരയിടങ്ങളിലേക്ക് മീൻ പിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ തിരികെ...
തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാക്കോടതിയാണ് ഇവർക്ക് മുൻ‌കൂർ ജാമ്യം നിഷേധിച്ചത്. മുൻ‌കൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്ത പ്രവൃത്തി ഒട്ടും സംസ്കാരമില്ലാത്തതാണെന്നും, സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ടെന്നും, ഇതിൽനിന്നും കോടതിയ്ക്ക് പിന്മാറാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.ജാമ്യമില്ലാവകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്....
തിരുവനന്തപുരം:   ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യപൂജാരിയ്ക്കുൾപ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്ഷേത്രം മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ പതിനഞ്ചുവരെ ക്ഷേത്രദർശനം അനുവദിയ്ക്കില്ല. ചുരുക്കം ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ മാത്രം നടത്താനും ഭരണസമിതി തീരുമാനിച്ചു.
മാലി:   ജിഹാദികൾ മാലിയിൽ തടവിലാക്കിയ ഒരു ഫ്രഞ്ച് വനിതയേയും, രണ്ട് ഇറ്റലിക്കാരേയും, മാലിയിലെ ഒരു ഉന്നതരാഷ്ട്രീയനേതാവിനേയും മോചിപ്പിച്ചതായി മാലിയിലെ അധികൃതർ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു.ഫ്രഞ്ച് വനിത സോഫി പെട്രോണിനും (75), സൌമാലിയ സിസ്സേയും (70) ബമാക്കോയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ഒരു ട്വീറ്റിലൂടെയാണ് പുറത്തുവിട്ടത്.ലോകത്തിലെ അവസാനത്തെ ഫ്രഞ്ച് ബന്ദിയായ പെട്രോണിന്റെ മോചനത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സ്വാഗതം ചെയ്യുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മാലിക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ പ്രകടിപ്പിക്കുകയും...
വാഷിങ്ടൺ:   കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സ ട്രം‌പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും, വൈറ്റ്‌ഹൌസിലേക്ക് തിരികെയെത്തിയതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന് ശനിയാഴ്ച മുതൽ പൊതുകാര്യങ്ങളിൽ ഇടപെടാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.എന്നാൽ ട്രം‌പ് കൊവിഡ് നെഗറ്റീവ് ആയതായി ഡോക്ടർ പറഞ്ഞില്ല. ചികിത്സയെ സംബന്ധിച്ചുള്ള റിപ്പോർട്ടും വൈറ്റ്‌ഹൌസ് പങ്കുവെച്ചു.A Thursday evening...